മലയാളം ഇ മാഗസിൻ.കോം

കേരളത്തിൽ ലോക്ഡൗൺ പിൻവലിക്കുന്നത്‌ 3 ഘട്ടമായി? ഓരോ ഘട്ടത്തിലും നിയന്ത്രണങ്ങൾ ഇങ്ങനെ: കർമ്മസമിതിയുടെ റിപ്പോർട്ട്‌ പുറത്ത്‌

ഏപ്രിൽ 14 ന്‌ എന്തായാലും നിലവിലെ ലോക്ക്ഡൗൺ പിൻവലിക്കില്ലെന്ന്‌ റിപ്പോർട്ടുകൾ വന്നു തുടങ്ങിയിട്ടുണ്ട്‌. മഹാമാരിയെ പിടിച്ചു നിർത്താൻ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടായേ തീരു. അതുകൊണ്ട്‌ തന്നെ കേരളത്തിൽ മൂന്ന്‌ ഘട്ടമായി ലോക്‌ ഡൗൺ പിൻവലിക്കുന്നതിനെ കുറിച്ച്‌ ആലോചിക്കാമെന്ന്‌ കർമസമിതി സർക്കാറിന്‌ റിപ്പോർട്ട്‌ സമർപ്പിച്ചു. ഓരോ ഘട്ടത്തിനിടയിലും 14 ദിവസത്തെ ഇടവേള വേണമെന്നും നിർദേശമുണ്ട്‌.

ഒരാഴ്‌ചക്കുള്ളിൽ ഒരു കോവിഡ്‌ കേ സു പോലും റിപ്പോർട്ട്‌ ചെയ്യാത്ത ജില്ലകളിലാണ്‌ ഇളവുകളിലെ ഒന്നാം ഘട്ടം തുടങ്ങുക. ഇത്തരം ജില്ലകളിൽ ഒരു കോവിഡ്‌ ഹോട്ട്‌ സ്പോട്ട്‌ പോലും ഉണ്ടാവരുത്‌. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 10 ശതമാനം കൂടരുതെന്നും നിർദേശമുണ്ട്‌. 14 ദിവസത്തിനുള്ളിൽ പുതിയ കേ സു കളൊന്നും റിപ്പോർട്ട്‌ ചെയ്യാത്ത ജില്ലകളിലാണ്‌ രണ്ടാം ഘട്ടം തുടങ്ങുക. ഈ ജില്ലകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം അഞ്ച്‌ ശതമാനത്തിൽ കൂടരുതെന്നും നിർദേശമുണ്ട്‌.

ഒന്നാം ഘട്ടം
മുഖാവരണമില്ലാതെ ആരെയും പുറത്തിറങ്ങാൻ അനുവദിക്കില്ല. പുറത്തിറങ്ങുന്നവർക്ക്‌ തിരിച്ചറിയൽ രേഖ നിർബന്ധം. ഒരു കുടുംബത്തിലെ ഒരാൾക്ക്‌ മൂന്ന്‌ മണിക്കൂർ പുറത്തിറങ്ങാം. 65 വയസിൻ മുകളിലുള്ളവർ അത്യാവശ്യ കാര്യങ്ങൾക്ക്‌ മാത്രം പുറത്തിറങ്ങിയാൽ മതിയാകും. ഒറ്റ ഇരട്ട അക്ക നംബർ പരിഷ്‌ കാരം സ്വകാര്യ വാഹനങ്ങളിൽ നടപ്പാക്കണം. അഞ്ച്‌ ആളുകളിൽ കൂടുതൽ കൂട്ടം കൂടരുത്‌. മതചടങ്ങുകൾക്ക്‌ അനുമതിയുണ്ടാവില്ല. 50 ശതമാനം ജീവനക്കാരുമായി ബാങ്കുകൾക്ക്‌ പ്രവർത്തിക്കാം. വിവാഹത്തിലും മരണാനന്തര ചടങ്ങുകളിലും പരമാവധി 10 ആളുകൾക്ക്‌ പങ്കെടുക്കാം.

റെയിൽ-വ്യോമഗതാഗതം പൂർണമായും നിരോധിക്കണം. സംസ്ഥാനത്ത്‌ പുറത്ത്‌ നിന്നുള്ളവരെ കേരളത്തിൽ പ്രവേശിക്കാൻ അനുവദിക്കരുത്‌. സർക്കാർ ഓഫീസുകളിൽ 25 ശതമാനം ജീവനക്കാർ മാത്രം. സുപ്പർ മാർക്കറ്റുകൾ, മാളുകൾ, തിയേറ്ററുകൾ, ബാർ, കോൺഫറൻസ്‌ ഹാൾ എന്നിങ്ങനെ കേന്ദ്രീകൃത എ.സി സംവിധാനം ഉപയോഗിക്കുന്നവയെ പ്രവർത്തിക്കാൻ അനുവദിക്കരുത്‌.

രണ്ടാം ഘട്ടം
നിയന്ത്രണങ്ങൾക്ക്‌ വിധേയമായി ഓട്ടോ-ടാക്സി സർവീസ്‌ അനുവദിക്കാം. സിറ്റി സർവീസ്‌ ബസുകൾക്ക്‌ അനുമതി നൽകാം. ഒരു സീറ്റിൽ ഒരു യാത്രക്കാരൻ മാത്രം. ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക്‌ മുൻ കരുതലെടുത്ത്‌ പ്രവർത്തിക്കാം. വിവാഹ-മര ണാന ന്തര ചടങ്ങുകളിൽ 20 പേർക്ക്‌ വരെ പങ്കെടുക്കാം. വിവിധ തൊഴിലിടങ്ങളിൽ പരമാവധി 20 തൊഴിലാളികൾ മാത്രം. സാമൂഹിക അകലം പാലിച്ച്‌ അര കിലോ മീറ്റർ പ്രഭാത സവാരിക്ക്‌ അനുമതി.

മൂന്നാം ഘട്ടം
അന്തർ ജില്ലാ ബസുകൾക്ക്‌ മൂന്നിൽ രണ്ട്‌ യാത്രക്കാരുമായി സഞ്ചരിക്കാൻ അനുമതി. ബസ്‌ ഉടമകൾ സാനിറ്റൈസർ ഉൾപ്പടെസുരക്ഷാ സംവിധാനങ്ങളൊരുക്കണം. ഫേസ്‌ മാസ്‌കും നിർബന്ധം. വിദേശ വിമാനയാത്രക്ക്‌ അനുമതിയുണ്ടാവില്ല. മറ്റ്‌ രാജ്യങ്ങളിൽ കുടുങ്ങിയവരെ നിയന്ത്രണങ്ങൾക്ക്‌ വിധേയമായി നാട്ടിലെത്തിക്കാം. മറ്റ്‌ രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്ക്‌ 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധം.

പരീക്ഷകൾക്ക്‌ മാത്രമായി സ്കൂളുകളും കോളജുകളും തുറക്കാം. ഐ.ടി കംബനികൾ ഭാഗികമായി തുറക്കാം. വർക്ക്‌ ഫ്രം ഹോം സാധ്യമായവർക്ക്‌ അത്‌ നൽകണം. മാളുകളും സ്റ്റോറുകൾക്കും തുറന്ന്‌ പ്രവർത്തിക്കാം. ഒരു കുടുംബത്തിൽ നിന്നുള്ള ഒരാൾക്ക്‌ മാത്രം പ്രവേശനം. കടകളിൽ ഒരു മീറ്റർ സാമൂഹിക അകലം ഉറപ്പാക്കണം. കോടതികളുടെ പ്രവർത്തനം ഹൈകോടതിക്കു തീരുമാനിക്കാം. ബെവ്കോ ഓൺലൈൻ ഡെലിവറി തുടങ്ങണം. മതചടങ്ങുകൾക്കുള്ള വിലക്ക്‌ തുടരും.

Avatar

Staff Reporter