ഇത്രയും വിരസവും അക്ഷമയുള്ളതുമായ ഒരു കാലം സ്വാതന്ത്ര്യാനന്തര ഭാരത്തിൽ ജനിച്ച് വളർന്ന ഒരാളും അനുഭവിച്ചിട്ടുണ്ടാകില്ല. മഹാമാരിയെ തുരത്താൻ ലോകരാജ്യങ്ങൾക്കൊപ്പം ഇന്ത്യയും കടുത്ത നിയന്ത്രണങ്ങൾ ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്റർനെറ്റിലും ടിവിയിലും മാത്രമായി ഒതുങ്ങുകയായിരുന്നു രാജ്യത്തെ ജനത.
എന്നാൽ ലോക്ഡൗൺ കാലത്തും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ശ്രമിച്ചവർക്ക് പണി പിന്നാലെ വരുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ തിരഞ്ഞ 150 പേരെ തിരിച്ചറിഞ്ഞതായി പൊലീസ്. ഇന്റര്‍നെറ്റില്‍ മുഴുകുന്ന കുട്ടികളെ പാട്ടിലാക്കാന്‍ പ്രത്യേകസംഘങ്ങളുണ്ടെന്നും കേരളത്തില്‍ നിന്നുള്ളതടക്കം നിരവധി ചിത്രങ്ങള്‍ ലോക്ക്ഡൗണ്‍ കാലത്ത് അപ്ലോഡ് ചെയ്തെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.

അത്തരം ചിത്രങ്ങൾ പ്രചരിപ്പിച്ച വാട്സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളുടെ അഡ്മിന്മാരെ കണ്ടെത്താന്‍ നടപടി ആരംഭിച്ചു. സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കേരളത്തില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ലോക്ക്ഡൗണ്‍ കാലത്ത് പെരുകുന്നതായി കണ്ടെത്തിയത്. കേരളത്തില്‍ നിന്നുള്ള ചില വീടുകളിലും ഫ്ലാറ്റുകളിലും മറ്റും ചിത്രീകരിച്ച ചിത്രങ്ങള്‍ ഡാര്‍ക്ക് നെറ്റുകളിലും വാട്സാപ്, ടെലഗ്രാം ഗ്രൂപ്പുകളിലും പ്രചരിക്കുന്നതായി കണ്ടെത്തി. അതിനെതുടര്‍ന്നാണ് സൈബര്‍ ഡോം നിരീക്ഷണം നടത്തിയത്.
തുടര്‍ച്ചയായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികളെ വിവിധ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു കൊണ്ട് കണ്ടെത്തി അവരുടെ വെബ് ക്യാം അടക്കമുള്ളവ ഉപയോഗിച്ച് ചിത്രങ്ങളും വിഡിയോകളും സംഘടിപ്പിക്കുന്ന ചില സൈബര്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. അതിന്റെ ഭാഗമായാണ് കേരളത്തിലെ വീടുകളിലും ഫ്ലാറ്റുകളില്‍ മറ്റും ഈ സമയത്ത് ചിത്രീകരിച്ച ചില സ്വകാര്യ ചിത്രങ്ങള്‍ പോലും കണ്ടെത്തിയതെന്നാണ് വിലയിരുത്തല്‍. മാതാപിതാക്കള്‍ അടക്കമുള്ളവര്‍ കുട്ടികളുടെ ഈക്കാലയളവിലെ ഇന്റര്‍നെറ്റ് ഉപയോഗം കൃത്യമായി നിരീക്ഷിക്കണമെന്ന നിര്‍ദേശവും സൈബര്‍ ഡോം മുന്നോട്ടുവയ്ക്കുന്നുണ്ട്.

ഇത്തരത്തിലുള്ള ചിത്രങ്ങളും മറ്റും കാണുന്നതിനു മാത്രമായി വാട്സാപ്പിലും ടെലഗ്രാമിലും ഈ അടുത്തകാലത്തായി ആറു ഗ്രൂപ്പുകള്‍ രൂപപ്പെട്ടതായും തിരിച്ചറിഞ്ഞു. ടെലഗ്രാമില്‍ ഇതു റിപ്പോര്‍ട്ട് ചെയ്ത് നിര്‍ത്തലാക്കി. എന്നാല്‍ അതിന്റെ അഡ്മിന്മാര് ആരാണെന്നുള്ള വിവരം ടെലഗ്രാമില്‍ നിന്ന് ലഭിക്കുവാനുണ്ട്. അതിനുള്ള നടപടികള്‍ ആരംഭിച്ചതായും തിരിച്ചറിഞ്ഞാല്‍ കസ്റ്റഡി അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്നും സൈബര്‍ ഡോം അറിയിച്ചു.
ലോക്ക്ഡൗണ്‍ സമയത്ത് ചെല്‍ഡ് പോ ൻ, സെക സീ ചൈല്‍ഡ്, ടീന്‍ സെ കസ് വിഡിയോസ് തുടങ്ങിയ കീ വേഡുകള്‍ വിവിധ പോ ൻ സൈറ്റുകളില്‍ കൂടുതലായി സേര്‍ച്ച് ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചൈല്‍ഡ് സെ ക്ഷ്വ ല്‍ അ ബ്യൂസ് വിഡിയോകള്‍ വളരെ കൂടുതലായി തിരയുന്ന പട്ടണങ്ങളുടെ കൂട്ടത്തില്‍ കൊച്ചിയും ഉള്‍പ്പെടുന്നതായി ഐസിപിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു