മലയാളം ഇ മാഗസിൻ.കോം

ബാങ്ക്‌ ലോൺ കുടിശികയുള്ളവർക്ക്‌ ആശ്വാസവുമായി RBl, ലോൺ പുനക്രമീകരിക്കാൻ അവസരം

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം നമ്മുടെ രാജ്യത്ത് വളരെ വലിയ രീതിയിലാണ് വ്യാപനം നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ കേരളം ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ലോക്കഡോൺ പ്രഖ്യാപിച്ചിരിക്കുകയാണ്. തൻമൂലം നിരവധി പേരുടെ തൊഴിൽ നഷ്ട്ടപെടുകയും, പലർക്കും ജോലിക്ക് പോകാൻ സാധിക്കാത്ത അവസ്ഥയിലുമാണ് ഉള്ളത്. ബാങ്കിൽ നിന്നും വായ്പ എടുത്തവർ നിരവധിപേരാണ് ഉള്ളത്.

ലോൺ എടുത്തവർക്കായി പുതിയ ഒരു ആശ്വാസ വാർത്തയുമായി RBI . 25 കോടി രൂപ വരെ ലോൺ എടുത്തിട്ടുള്ള വ്യക്തിയോ, സംരഭമോ ആകട്ടെ. അവർക്ക് രണ്ട് വർഷം വരെ ലോൺ പുനക്രമീകരിക്കാൻ ഉള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ കോവിഡ് കാലത്തെ പോലെ മൊറട്ടോറിയം എന്ന രീതിയിൽ അല്ല, പുനക്രമീകരിക്കാൻ സാധിക്കും എന്നുള്ളതാണ് ഇത്തവണത്തെ പ്രത്യേകത. ഔദ്യോഗിക അറിയിപ്പ്‌ ഉടൻ പുറത്തു വരുമെന്നാണ്‌ സൂചന.

അതു മാത്രമല്ല കോവിഡ് മൂലമോ ഇനി മറ്റേതെങ്കിലും അപ്രതീക്ഷിത സംഭവം മൂലമോ വായ്പ അടവ് തുടര്‍ച്ചയായി മുടങ്ങാൻ സാധ്യത മുന്നില്‍ കാണുന്നുണ്ടെങ്കില്‍ നേരത്തെ ബാങ്കുമായി ബന്ധപ്പെടാം. എന്നിട്ട് പ്രതിസന്ധിയുടെ നിജസ്ഥിതി ബോധ്യപ്പെടുത്തി പരിഹാരം ആലോചിക്കാം.

വരുമാനത്തില്‍ അപ്രതീക്ഷിത കുറവുണ്ടായതാണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍ അത് ബാങ്കിനെ ധരിപ്പിക്കുക. എന്നിട്ട് ഇ എം ഐ കുറച്ച് തരാന്‍ ആവശ്യപ്പെടാവുന്നതാണ്. അതിനായി വായ്പയുടെ പ്രിന്‍സിപ്പല്‍ തുകയുടെ കുറച്ച് ഭാഗം തിരിച്ചടയ്‌ക്കേണ്ടി വരും. പണമില്ലാതെ എങ്ങനെ തിരിച്ചടയ്ക്കും എന്നാണ് ചോദ്യമെങ്കില്‍ ഇതിന് മാര്‍ഗമുണ്ട്. ഇതിനായി ഭവന വായ്പ ഓവര്‍ ഡ്രാഫ്റ്റ് സാധ്യത ഉപയോഗിക്കാം. എപ്പോഴെങ്കിലും അധിക പണം കൈയ്യില്‍ വന്നാല്‍ ഇത് അടച്ച് തീര്‍ക്കുകയുമാകാം.

തൊഴില്‍ നഷ്ടപ്പെടുന്നത് മൂലമോ, ബിസിനസ് കുറഞ്ഞതിനാലോ വരുമാനം കുറച്ച് നാളുകളിലേക്ക് നിലയ്ക്കുകയോ, കുറയുകയോ ചെയ്യുമെന്നാണെങ്കില്‍ ആറ് മാസത്തേക്കോ മറ്റോ ‘ഇ എം ഐ ഫ്രീ പീരിയഡ്’ അനുവദിക്കാനും ആവശ്യപ്പെടാം. പക്ഷെ ഇത് ബാങ്കിനെ ബോധ്യപ്പെടുത്തേണ്ടി വരും. ഇതിന് പക്ഷെ ബാങ്ക് പലിശ ഈടാക്കും.

Avatar

Staff Reporter