മലയാളിയുടെ വിരൽത്തുമ്പിലെ മരണച്ചുഴിയാവുകയാണ് ഓൺലൈൻ ലോൺ ആപ്പുകൾ. സാമ്പത്തിക നില പരുങ്ങലിയായ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വട്ടിപ്പലിശക്കാരും ലോൺ ആപ്പുകാരും പിടിമുറുക്കുകയാണ്. മറ്റു സംസ്ഥാനക്കാരെ പോലെ കൃഷിക്കോ ബിസിനസ്സിനോ മറ്റോ അല്ല മലയാളികളിൽ അധികവും ചെറുകിട ലോണുകൾ എടുക്കുന്നത്, മറിച്ച് ലോട്ടറി മുതൽ മദ്യപിക്കുവാൻ വരെ ഓൺലൈൻ ആപ്പുകളിൽ നിന്നും പണം കടം എടുക്കുന്നവരുണ്ട്.
പ്രത്യേകിച്ച് ഈടോ ജാമ്യക്കാരോ ഒന്നും ആവശ്യം ഇല്ല എന്നതും മിനിറ്റുകൾക്കുള്ളിൽ പണം അകൗണ്ടിലേക്ക് എത്തുന്നു എന്നതും ആപ്പ് വഴിയുള്ള ലോണുകളിലേക്ക് ആളുകൾ പെട്ടെന്ന് എടുത്തു ചാടുന്നു. വൻ പലിശയാണ് ഇവർ ഈടാക്കുന്നത്. ഉദാഹരണമായി ഒരാൾ 10000 രൂപ ഓൺലൈൻ വഴി ലോൺ എടുത്താൽ അകൗണ്ടിലേക്ക് വരിക ഒരു പക്ഷെ 7000 ആയിരിക്കും.
ഇത് 7 ദിവസത്തിനുള്ളിൽ തിരിച്ചടയ്ക്കേണ്ടവ മുതൽ ഒരു മാസം അവധിവരെ ഉള്ളവ ഉണ്ട്. ലോൺ എടുത്ത് അഞ്ചു ദിവസം മുതൽ തിരിച്ചടയ്ക്കുവാൻ വിളികൾ വരും. തിരിച്ച അടയ്ക്കുവാൻ വൈകുന്നതോടെ ഭീഷണികളും മറ്റും തുടങ്ങും. പലിശയും കൂട്ടുപലിശയുമായി തിരിച്ചടയ്ക്കുവാൻ ഉള്ള തുക കുതിച്ചുയരും.
ഫേസ്ബുക്ക്, വാട്സാപ്പ്, ടെലിഗ്രാം തുടങ്ങി വിവിധ സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് ലോൺ ആപ്പുകാർ ഇരകളെ പിടിക്കുന്നത്. ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ ആ ഫോണിലെ കോൺറ്റാക്റ്റുകളിലേക്കും ക്യാമറ ഓഡിയോ വീഡിയോ ഫോട്ടോ ഉൾപ്പെടെ ഉള്ള മറ്റു സംവിധാനങ്ങളിലേക്കും അവർക്ക് ആക്സസ് ലഭിയ്ക്കുന്നു. ഇതിൽ നിന്നും അവർ അടുത്ത പരിചയക്കാരെയും മറ്റും ലിസ്റ്റ് ചെയ്തു.
അടയ്ക്കുവാൻ കഴിയാതെ വരുന്നവരുടെ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ അയക്കുന്നത് ഉൾപ്പെടെ അയച്ചതും ഫോൺ ചെയ്തും സമ്മർദ്ധം ഉണ്ടാക്കുന്നു. കളക്ഷൻ ഏജന്റുമാരിൽ നിന്നും ഉണ്ടാകുന്ന മോശം അനുഭവങ്ങളും മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൽ പ്രചരിപ്പിക്കുന്നതും മൂലം അഭിമാന ക്ഷതം പേടിച്ച പലരും പണം തിരിച്ചടയ്ക്കുവാൻ ശ്രമിക്കും, ഭയം മൂലം നിയമ നടപടികൾക്ക് മുതിരാരും ഇല്ല.
YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക് അനിമൽസ് തിരുവനന്തപുരത്ത്
സംസ്ഥാനത്ത് ഇതിനോടകം നിരവധി പേര് ആത്മഹത്യ ചെയ്തു കഴിഞ്ഞു. പലരും മാനം നഷ്ടപ്പെട്ട ജീവിക്കേണ്ട അവസ്ഥയിലുമാണ്~. അനവധി കുടുമ്പങ്ങളാണ് ഇത്തരം അനധികൃത ആപ്പുകൾ വഴി തകർന്നു കൊണ്ടിരിക്കുന്നത്. രാജ്യത്തെ ബാങ്കിംഗ് നിയമങ്ങളും റിസർവ്വ് ബാങ്ക് ചട്ടങ്ങളും വിവിധ കോടതി വിധികളും ലംഘിച്ചുകൊണ്ടാണ് ലോൺ ആപ്പുകൾ പ്രവർത്തിക്കുന്നത്.
സംസ്ഥാന ആഭ്യന്തര വകുപ്പ് ഇത്തരം ആപ്പുകളെ നിയന്ത്രിക്കുവാൻ കർശന നടപടികളിലേക്ക് പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
YOU MAY ALSO LIKE THIS VIDEO | Ningalkkariyamo? മുഖ്യമന്ത്രിയെ അധികാരത്തിൽ നിന്ന് പുറത്താക്കിയ രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ച ക്രൂരവും പൈശാചികവുമായ ‘തങ്കമണി സംഭവം’