22
February, 2019
Friday
11:53 AM
banner
banner
banner

ഒരു കാലത്ത്‌ മലയാളി യൗവനങ്ങളെ കോരിത്തരിപ്പിച്ച ഈ താരത്തെ മനസിലായോ?

പഴയകാല നടി സുചിത്രയെ അറിയുമോ എന്ന് ഇന്നത്തെ തലമുറയിൽപെട്ടവരോട് ചോദിച്ചാൽ ഒരു പക്ഷെ അറിയില്ല എന്നാവും മറുപടി. എന്നാൽ ഇന്നത്തെ ഐറ്റം ഡാന്‍സേഴ്സിനോട് തോന്നുന്നതിനെക്കാള്‍ കൂടുതൽ ആരാധനയും ഇഷ്ടവും ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ സൂചിത്രയും നിറഞ്ഞു നിന്നിരുന്ന ഒരു ഐറ്റം ഡാൻസർ ആയിരുന്നു.

അതായത് എഴുപതുകളുടെ അവസാനത്തിലും എണ്‍പതുകളുടെ തുടക്കത്തിലും തിളങ്ങി നിന്നിരുന്ന അന്നത്തെ താരമൂല്യമുള്ള അന്നത്തെ കാബറെ നർത്തകരിൽ പ്രധാനികൾ ആയിരുന്നു സുചിത്രയും കുയിലിയും ജയമാലിനിയും അനുരാധയും ഡിസ്ക്കോ ശാന്തിയും സില്‍ക്ക് സ്മിതയുമൊക്കെ. സുചിത്ര ഉൾപ്പെടുന്ന ഈ നായികമാരുടെ മാദകനൃത്തം കാണാന്‍ മാത്രം സിനിമയ്ക്ക് കയറിക്കൂടിയിരുന്ന പ്രേക്ഷകരുണ്ടായിരുന്നു അന്നൊക്കെ. ജീവിത സാഹചര്യങ്ങൾ കൊണ്ട് മാദക നർത്തകിമാർ ആയി പോയവർ ആയിരുന്നു ഇവരിൽ ഭൂരിപക്ഷവും. എന്നാൽ സുചിത്ര അങ്ങിനെ ആയിരുന്നില്ല.

ലോ ആന്‍റ് ഓര്‍ഡര്‍ ചുമതലയുള്ള തമിഴ്നാട്ടിലെ ഡി.ജി.പിയായിരുന്ന സുന്ദരത്തിന്റെയും അക്കാലത്തെ അഭിനേത്രിമാരുടെ പ്രിയങ്കരിയായ ഹെയര്‍ഡ്രെസ്സര്‍ ആയിരുന്ന കൃഷ്ണകുമാരിയുടെയും മകളായ സുചിത്ര നല്ല സാമ്പത്തികം ഉള്ള ഒരു കുടുംബത്തിലെ അംഗം ആയിരുന്നു. സുന്ദരത്തിന്റെയും കൃഷ്ണകുമാരിയുടെയും മൂത്തമകൾ റാണി സിനിമയിലേക്ക് വന്നത് സുചിത്ര എന്നു പേര് സ്വീകരിച്ചുകൊണ്ടായിരുന്നു.

സിനിമാലോകത്തേക്ക് സുചിത്ര എത്തിയപ്പോൾ ഒരു നായികനടിക്കുവേണ്ട ശരീരലാവണ്യമോ സൗകുമാര്യതയോ സുചിത്രയ്ക്കുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ നായിക ആവുന്ന പോലെയുള്ള കഥാപാത്രങ്ങള്‍ തന്നെ തേടി വരാനുള്ള സാദ്ധ്യതയും കുറവായിരുന്നുവെന്ന് മറ്റാരെക്കാളും നന്നായി സുചിത്ര മനസിലാക്കിയിരുന്നു. അതുകൊണ്ടാണ് തന്‍റെ ആകാരവടിവിന് ഇണങ്ങുന്ന രീതിയിൽ നൃത്തരംഗങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ അവര്‍ തയ്യാറായി മുന്നോട്ടുവന്നത്. ആ തീരുമാനം ഉചിതമായത് ആയിരുന്നു എന്നവരുടെ വിജയം കൊണ്ടവർ ഉറപ്പിച്ചിരുന്നു. ‍

മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡത്തിലും ഒറിയയിലുമായി അവര്‍ നൂറിലധികം ചിത്രങ്ങള്‍ ചെയ്തു. അവയിൽ ചിലത് ക്യാരക്ടർ റോളുകളും ആയിരുന്നു. എന്നിട്ടും സുചിത്ര അറിയപ്പെട്ടത് കാബറെ ഡാൻസർ എന്നു തന്നെയാണ്. പത്താമത്തെ വയസ്സില്‍ അച്ഛനെ നഷ്ടപ്പെട്ടെങ്കിലും അമ്മയുടെ തണലില്‍ വളർന്ന സൂചിത്രയ്ക്ക് ജീവിക്കുവാൻ ആവശ്യത്തിലും അധികം സിനിമയിൽ നിന്നും തന്നെ സുചിത്ര സമ്പാദിച്ചിരുന്നു. ആർഭാടമായി ജീവിക്കുന്നതിനിടയിൽ ആയിരുന്നു സിങ്കപ്പൂരില്‍ ഹൗസ്ലോഡ് ഷിപ്പിംഗിന്‍റെ മുഖ്യ നടത്തിപ്പുകാരില്‍ ഒരാളായിരുന്ന ജയശേഖരനുമായി സൂചിത്രയുടെ വിവാഹം.

അവിടെ നിന്നങ്ങോട്ട് സൂചിത്രയ്ക്ക് കഷ്ടകാലം ആരംഭിക്കുകയായിരുന്നു. മകനും മകൾക്കും ഭർത്താവിനും വേണ്ടി മാത്രം ജീവിച്ച വീട്ടമ്മയെ ആദ്യം ഭർത്താവ് ചതിച്ച് കിട്ടാവുന്ന സമ്പാദ്യവുമായി പോയി. പിന്നീട് മകൻ വളർന്നപ്പോൾ അവനും അച്ഛന്റെ പാതയിൽ അമ്മയുടെ സ്വത്തുക്കളും കൈക്കലാക്കി വിവാഹം കഴിച്ച് കുടുംബമായി മാറി പോയി.

ഇന്ന് മലയാളത്തിന്റെ ആ പഴയ മാദക നടിയ്ക്ക് സ്വന്തം ആയുള്ളത് മകളും കയറിക്കിടക്കുന്ന വീടും മാത്രമാണ്. അതും കൂടി തട്ടിയെടുക്കാൻ ബന്ധുക്കൾ ശ്രമിയ്ക്കുന്നുണ്ട്. പക്ഷെ മകൾക്ക് വേണ്ടി.., അവളുടെ ജീവിതം എങ്കിലും സുരക്ഷിതമാക്കാൻ ആ അമ്മയ്ക്ക് ബാക്കി ഉള്ളത് അതു മാത്രമാണ്. അത് വിട്ടുകൊടുക്കാൻ മനസ്സില്ലാതെ സുചിത്ര എന്ന അമ്മ ഒറ്റയ്ക്ക് പോരാടുകയാണ്.

ജീവിക്കാൻ അവർക്ക് മുന്നിൽ മറ്റുമാർഗങ്ങൾ ഒന്നും അവശേഷിക്കുന്നില്ല. മകൾക്ക് സിനിമയിലേക്ക് വരാൻ താൽപര്യമില്ല. പക്ഷെ ഈ പ്രായത്തിലും ആടാനും പാടാനും അഭിനയിക്കുവാനും താൻ തയാറാണ് എന്ന് സുചിത്ര പറയുന്നത് അന്നത്തെ പോലെ പേരിനോ പ്രശസ്തിയ്ക്കോ അല്ല. ഇന്നവർക്ക് ജീവിക്കുവാൻ ഉള്ള മാർഗമായി മുന്നിൽ അവശേഷിക്കുന്നത് സിനിമ മാത്രമാണ്.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതത്തെക്കുറിച്ച് ഇത്രയും തുറന്നു പറഞ്ഞു കൊണ്ട് സുചിത്ര കാത്തിരിക്കുകയാണ്. ഈ അഭിമുഖം കാണുന്ന ആരെങ്കിലും സിനിമയിലേക്ക് അവർക്ക് വീണ്ടും എത്തുവാൻ ഒരു സഹായ ഹസ്തം നീട്ടുമെന്ന പ്രതീക്ഷയോടെ.

കടപ്പാട്‌: കെ സുരേഷ്‌, നാന സിനിമാ വാരിക

[yuzo_related]

Comments

https://malayalamemagazine.com

Malu Sheheerkhan | Executive Editor


Related Articles & Comments