മലയാളം ഇ മാഗസിൻ.കോം

സോഷ്യൽ മീഡിയയുടെ ക്രൂര പരിഹാസത്തിന് ഇരയായ ആ തടിയൻ പോലീസുകാരന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാമോ?

മുംബൈയിൽ സോഷ്യല്‍ മീഡിയയുടെ ക്രൂരമായ പരിഹാസത്തിന് ഇരയായ ഒരു പോലീസുകാരന് ഒടുവിൽ അത് ചെയ്യേണ്ടി വന്നു. മധ്യപ്രദേശുകാരനായ പൊലീസുകാരന്‍ ദൗലത് റാം ജോഗത്താണ് ഒരു വര്‍ഷം കൊണ്ട് അദ്ദേഹത്തിന്റെ 65 കിലോ ഭാരം കുറച്ചത്.

\"\"

കഴിഞ്ഞ ഫെബ്രുവരിയില്‍ പൊലീസുകാര്‍ക്കിടയിലെ ശാരീരിക ക്ഷമതയില്ലായ്മയെ പരിഹസിച്ച് ദൗലതിന്റെ ഫോട്ടോയടക്കം എഴുത്തുകാരിയായ ശോഭാഡെ ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ദൗലത്തിന്‍റെ ചിത്രം വൈറലാവുകയും പലരും ഇതിന്‍റെ പേരില്‍ ഇദ്ദേഹത്തെ ക്രൂരമായി പരിഹസിക്കുവാനും‍ തുടങ്ങി.

\"\"

ഇതോടെ ഇദ്ദേഹം തടി കുറയ്ക്കാന്‍ തീരുമാനിച്ചു. ഇതിനെത്തുടർന്ന് ഇദ്ദേഹം മുംബൈയുള്ള സര്‍ജന്‍ ഡോ. മുഹമ്മദ് ലക്ഡാവാലയെ പോയി കണ്ടു. 180 കിലോയായിരുന്നു അപ്പോള്‍ ദൗലതിന്റെ ശരീര ഭാരം.

ഡോക്ടര്‍ സൗജന്യമായി ദൗലത്തിനെ തടികുറയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ശസ്ത്രക്രിയയോടൊപ്പം കൃത്യമായ വ്യായാമവും ഭക്ഷണരീതികളും ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

\"\"

ഇതോടെ ഒരുവര്‍ഷം കൊണ്ട് ദൗലത്തിന്റെ ശരീരഭാരം 65 കിലോ കുറഞ്ഞു. ട്വീറ്റിന്റെ പേരില്‍ ശോഭാഡെയോട് ആദ്യം വിദ്വേഷം തോന്നിയെങ്കിലും ആരോഗ്യപൂര്‍ണ്ണമായ ശരീരത്തിന്റെ ആവശ്യകത ബോധ്യമായത് ഇപ്പോഴാണെന്നും ദൗലത് പറഞ്ഞു. അക്ഷരാർത്ഥത്തിൽ ശോഭാ ഡേ ദൗലത്തിന്റെ ജീവിതം തന്നെ മാറ്റി മറിച്ചെന്ന് പറയാം.

Malu Sheheerkhan

Malu Sheheerkhan | Executive Editor