90കളിലെ മലയാള സിനിമയെ ജനപ്രിയമാക്കുന്നതിൽ കനകയെന്ന നടി വഹിച്ച പങ്ക് ചെറുതൊന്നുമല്ല. വിയറ്റ്നാം കോളനി, ഗോഡ്ഫാദർ, കുസൃതിക്കാറ്റ്, പിൻഗാമി, മന്നാടിയാർ പെണ്ണിന് ചെങ്കോട്ടച്ചെക്കൻ തുടങ്ങി നിരവധി മലയാള സിനിമകളിലൂടെയാണ് ആ കാലത്ത് കനക മലയാളി പ്രേക്ഷകരുടെ മനം കവർന്നത്.
നടി ദേവികയുടെ മകളാണ് കനക. കാലക്രമേണ കനക സിനിമയിൽ നിന്ന് തന്നെ അപ്രത്യക്ഷയായി. അവരെക്കുറിച്ച് റിപോർട്ടുകൾ പലതരത്തിൽ പ്രചരിച്ചു. മാനസിക രോഗത്തിന് അടിമയാണെന്നത് മുതൽ മയക്കുമരുന്നിന്റെ സ്വാധീനത്തിലാണ് അവരെന്നും റിപ്പോർട്ടുകളുണ്ടായി. അടുത്തിടെ അവരുടെ വീടിനു തീപിടിച്ചത് വലിയ വാർത്തയായിരുന്നു. ഈ വേള കനകയെ നേരിൽക്കണ്ട മാദ്ധ്യമപ്രവർത്തകയുടെ അനുഭവം പ്രസിദ്ധീകരിച്ചു വന്നു. ചെന്നൈ ആർ.എ. പുരത്തെ അടച്ചിട്ട വീട്ടിൽ എത്തുമ്പോൾ കനകയുടെ ഉച്ചത്തിലെ സംസാരമാണ് അവരെ തുടക്കത്തിൽ സ്വീകരിച്ചത്.
അമ്പിളി എം.പി. എന്ന മാധ്യമപ്രവർത്തക ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, വർഷങ്ങളായി പെയിന്റ് ചെയ്യാത്ത പായലുപിടിച്ച വീട്ടിൽ കനകയുടെയും അവരുടെ അമ്മയുടെയും പേരുകൾ ഗെയ്റ്റിൽ എഴുതിയിട്ടുണ്ട്. തമിഴിൽ ആരോടോ സംസാരിക്കുകയായിരുന്നു കനക. വീട്ടുജോലിക്കാരിയോടാകും എന്ന് കരുതിയെങ്കിലും കനക സംസാരിച്ചത് അവരുടെ ഫോണിലായിരുന്നു. കാളിങ് ബെൽ പ്രവർത്തിച്ചിരുന്നില്ല. ഷെഡിൽ പൊടിപിടിച്ച രണ്ടു കാറുകളുണ്ട്. ഗേറ്റുകൾ അടച്ചിരുന്നെങ്കിലും സെക്യൂരിറ്റി ഗാർഡ് ഇല്ലായിരുന്നു.
ചുമരുകളിൽ വിള്ളലുണ്ട്. വീടിന്റെ മുറ്റം അടിച്ചുവാരിയിട്ട് ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. പണ്ട് കാർ എടുക്കുമായിരുന്നെങ്കിലും ഇപ്പോൾ അതവിടെ കിടപ്പാണെന്നു അയൽവാസി. വീട്ടിൽ തീപിടിച്ചപ്പോൾ താനാണ് അഗ്നിശമന സേനയെ വിളിച്ചുവരുത്തിയതെന്നും അവർ പറഞ്ഞു. പൂജാ മുറിയിൽ നിന്നും തീപടർന്നു ചില വസ്തുക്കൾ കത്തിയിരുന്നു എന്നും അതായിരുന്നു കാരണമെന്നും അയൽവാസി. അടുത്തുള്ള അപ്പാർട്മെന്റിലെ സെക്യൂട്ടി ഉദ്യോഗസ്ഥൻ മാത്രമാണ് കനകയുടെ സഹായി. ഇദ്ദേഹം ശബരിമലയിൽ പോയ സമയത്താണ് വീട്ടിൽ തീപിടുത്തം ഉൾപ്പെടെ സംഭവിച്ചത്. ‘മാഡം എന്താവശ്യം പറഞ്ഞാലും ഞാൻ സഹായമെത്തിക്കാറുണ്ട്’ എന്ന് ഇദ്ദേഹം പറഞ്ഞു.
അടുത്ത ബന്ധുക്കളുടെ മോശം പെരുമാറ്റം മൂലമാണ് കനക ആരെയും അടുപ്പിക്കാത്തത് എന്ന് ഇദ്ദേഹം പറഞ്ഞു. ഒടുവിൽ ഇലെക്ട്രിസിറ്റി ബോർഡിൽ നിന്നും ഉദ്യോഗസ്ഥനെത്തിയതും കനക വാതിൽ തുറന്നു സംസാരിച്ചു. കൂട്ടത്തിൽ മാധ്യമപ്രവർത്തകയോടും. കനകയുടെ പക്കൽ നിന്നുതന്നെ സത്യാവസ്ഥ പുറത്തുവന്നു.
YOU MAY ALSO LIKE THIS VIDEO, കന്നിയാത്രയിൽ നൂറു യാത്രക്കാരും ആറ് ജീവനക്കാരുമായി യാത്ര തിരിച്ച ആ ട്രെയിൻ സഞ്ചരിച്ചത് ടൈം ട്രാവലിലൂടെയോ? സനെറ്റി എന്ന റയിൽവെ കമ്പനിയുടെ ആഡംബര ട്രെയിനാണ് അതിന്റെ ആദ്യ യാത്രയിൽ തന്നെ അപ്രത്യക്ഷമായത്. ഇത് എങ്ങോട്ട് പോയി എന്നോ എന്ത് പറ്റിയെന്നോ ഇന്നും ആർക്കും അറിയില്ല. പക്ഷേ അന്വേഷണം പിന്നോട്ട് പോയപ്പോൾ ലഭിച്ചത് അമ്പരപ്പിക്കുന്ന ഒരു വിവരമായിരുന്നു…
കനകയ്ക്ക് വലിയ മാറ്റമൊന്നുമില്ല ഇപ്പോഴും. തോളൊപ്പമുള്ള തലമുടി ഭംഗിയായി കെട്ടിവച്ചിരുന്നു. സ്ലീവ്‌ലെസ് ടോപ്പും സ്കർട്ടും ധരിച്ചിരുന്നു. കാര്യം അന്വേഷിച്ചപ്പോൾ കനക പറഞ്ഞു: എനിക്കൊന്നും സംഭവിച്ചിട്ടില്ല. എല്ലാവരുടെയും ഭയം അടിസ്ഥാനരഹിതമാണ്. ഇപ്പോൾ കാണുന്നില്ലേ? എന്നെ കുറിച്ച് ഒരുപാട് വാർത്തകൾ കാണാറുണ്ട്. ഞാൻ പ്രതികരിക്കുന്നില്ല. ഒരു നടിയായും വ്യക്തിയായും കനകയുടെ ജീവിതം ഇത്തരക്കാരെ ഒരു തരത്തിലും ബാധിക്കുന്നില്ല. അവരുടെ ജീവിതം എന്നെയും ബാധിക്കുന്നില്ല. അതിനാൽ, ഈ കിംവദന്തികൾ ഞാൻ അവഗണിക്കുന്നു. എന്റെ ഭാഗം പറയാൻ ഞാൻ ഒന്നോ രണ്ടോ തവണ അഭിമുഖങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല അതിനാൽ നിർത്തി. കനക പറഞ്ഞു.
സാമ്പത്തിക പരാധീനതകൾ അവർക്കില്ല എന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ പറഞ്ഞു. കനകയുമായി വർഷങ്ങളുടെ അടുപ്പമുണ്ട് എന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ. അവർക്ക് എന്താവശ്യം ഉണ്ടെങ്കിലും നിറവേറ്റി നൽകും. വീട് പെയിന്റ് ചെയ്യുന്ന കാര്യം ഒരിക്കൽ നിർദേശിച്ചപ്പോൾ, ‘നോക്കാം’ എന്നായിരുന്നു മറുപടി. അവരെ അവരുടെ ജീവിതം ജീവിക്കാൻ അനുവദിക്കുക എന്ന് പറയാനും അദ്ദേഹം മറന്നില്ല.
YOU MAY ALSO LIKE THIS VIDEO, 30 ഫ്രൂട്ട് മരങ്ങൾ, 70 ഔഷധച്ചെടികൾ, വീട്ടിലേക്ക് ആവശ്യമായ എല്ലാ പച്ചക്കറിയും കൂടാതെ തെങ്ങും വാഴയും ആടും കോഴിയും താറാവും മീനും കാടയും തേനീച്ചയും മുയലും എല്ലാം ടെറസിൽ: ഇതാണ് പാലാരിവട്ടത്തെ ആ അത്ഭുത ടെറസ് കൃഷി