19
April, 2019
Friday
03:46 AM
banner
banner
banner

താമസം ചേരിക്ക്‌ തുല്യമായ തെരുവിലെ വാടകവീട്ടിൽ, കിടന്നുറങ്ങുന്നത്‌ നിലത്ത്‌: ചാർമ്മിള എന്ന നടി ഇപ്പോൾ ആഗ്രഹിക്കുന്നത്‌ എന്തെന്നറിയാമോ?

നടി ചാർമ്മിളയുടെ ഇപ്പോഴത്തെ അവസ്ഥ സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വാർത്തയായിരിക്കുകയാണ്. 

ഒരുകാലത്ത് നിറഞ്ഞ ചിരിയുമായി മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നായിക ആയിരുന്നു ചാർമ്മിള. മലയാളത്തിലും തമിഴിലുമൊക്കെയായി 65 ഓളം ചിത്രങ്ങളിൽ അഭിനയിച്ച ചാർമ്മിള കുടുംബ ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങൾ കാരണം സിനിമയിൽ നിന്നും വിട്ടു നിന്നിരുന്നു എങ്കിലും ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്‌.

സിനിമയിൽ തിളങ്ങി പണവും പ്രശസ്തിയും അധികമാവുമ്പോൾ എല്ലാവരെയും പോലെ അമിത ആർഭാടവും ദൂർത്തും ഒക്കെയായി സമ്പാദിച്ചതൊക്കെയും ചാർമിളയും തീർത്തു. ഭർത്താവ് രാജേഷിനൊപ്പം കയ്യിൽ ഉണ്ടായിരുന്ന സമ്പത്ത് മുഴുവൻ ആഘോഷിച്ചു തീർത്തപ്പോൾ ചാർമ്മിള പോലും പ്രതീക്ഷിച്ചിരുന്നില്ല വിവാഹമോചനവും അതിനുശേഷം ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കഷ്ടപ്പാടുകളും.

രോഗാവസ്ഥയിൽ കിടപ്പിലായ അമ്മയേയും മകനെയും സംരക്ഷിക്കുവാൻ എന്ത് ചെയ്യും എന്നറിയാത്ത അവസ്ഥ ആണ്‌ ഇന്ന് ചാർമ്മിളയ്ക്ക്. ഈ അടുത്ത കാലത്ത് ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തിൽ ആണ്‌ ചാർമ്മിള തന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ച് പറഞ്ഞത്.

മുന്‍പായിരുന്നെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമായിരുന്നു എന്നും പക്ഷേ ഇന്ന് തനിക്ക് അതിനൊന്നും കഴിയാത്ത അവസ്ഥ ആണെന്നും ചാർമിള പറയുന്നു. സിനിമയില്‍ സജീവമായിരുന്ന കാലത്ത് ഒരു സിനിമയുടെ പ്രതിഫലം കിട്ടിയാല്‍ ഏതെങ്കിലും വിദേശരാജ്യത്തേക്ക് പോകുമായിരുന്നു എന്നും ദാമ്പത്യജീവിതം ആണ് തന്നെ കൂടുതൽ തളർത്തി കളഞ്ഞത് എന്നും ഭർത്താവ് രാജേഷിന് വേണ്ടി സ്വന്തം വീടും സ്ഥലവും വരെ വില്‍ക്കേണ്ടിവന്നു എന്നും അവർ പറഞ്ഞു. ദാമ്പത്യത്തിലെ തകർച്ച വിഷാദത്തിലേക്ക് തള്ളിവിട്ടു എന്നും തന്‍റെ ശരീരം ക്ഷീണിക്കാനും മുടി കൊഴിയാനും തുടങ്ങി എന്നും ചാർമിള പറയുന്നു.

ഒരുകാലത്ത് കോണ്ടിനെന്‍റല്‍ ആഹാരം മാത്രം കഴിച്ചു ശീലിച്ച താനും മകനും ഇന്ന് അരിയാഹാരത്തോട് പൊരുത്തപ്പട്ടിരിക്കുന്നു. രാത്രിയിലും എന്‍റെ മകന് അരിയാഹാരമാണ് നല്‍കുന്നത് എന്നും തനിക്ക് സംഭവിച്ച ദുരവസ്ഥ ഒരിക്കലും തന്റെ മകനുണ്ടാകരുത് എന്നും അതുകൊണ്ട് തന്നെ കഷ്ടപ്പാടുകള്‍ അറിഞ്ഞ് അവന്‍ വളരട്ടെ എന്നും ചാർമിള കൂട്ടിച്ചേർത്തു.

ഭർത്താവുമായി വേർപിരിഞ്ഞ ശേഷം എന്തു ചെയ്യണമെന്നു അറിയില്ലായിരുന്നു. ഏറെ ദിവസത്തെ അലച്ചിലിനൊടുവിൽ ഒരു ചെറിയ വാടക വീട് ഒപ്പിച്ചു. തമിഴ്നാട്ടിൽ ഒരു ചെറിയ തെരുവിലാണ് വീട്. ഹാളിൽ പായ വിരിച്ചാണ് കിടപ്പ്. നടിയെന്ന് പറഞ്ഞപ്പോൾ ഉടമയ്ക്കു വിശ്വാസം വന്നിരുന്നില്ല. തന്നെ കാണാൻ ആളുകൾ വരുമ്പോൾ അദ്ദേഹത്തിനു സംശയമാണ്. നായ്ക്കളെ വീട്ടുടമയ്ക്കു ഇഷ്ടമല്ല. തന്റെ മകനാണെങ്കിൽ നായകളെ ഏറെ ഇഷ്ടമാണ്. അവനു വേണ്ടി ഒരു നായയെ വളർത്തുന്നുണ്ട്.

മകൻ ഇങ്ങനെ ജീവിക്കേണ്ടവനായിരുന്നില്ല. തന്റെ കഴിവുകേടു കൊണ്ടാണ് അവന്റെ ജീവിതവും ഇങ്ങനെയായത്. ഇപ്പോൾ മകന് ഒൻപതു വയസായി. വല്ലപ്പോഴും അവന്റെ അച്ഛൻ ഓൺലൈൻ വഴി അയക്കുന്ന പിസ മാത്രമാണ് അവന്റെ സന്തോഷം. എത്ര കഷ്ടപാട് ആയാലും അവന്റെ പഠിപ്പ് മുടക്കാനാവില്ല. മകന്റെ പഠനച്ചെലവുകള്‍ വഹിക്കുന്നത്‌ തമിഴ് നടന്‍ വിശാലായിരുന്നെന്നും ചാർമിള പറയുന്നു. സിനിമകൾ ഇടക്കു കിട്ടുന്നുണ്ട്. മാസം പത്തു ദിവസമെങ്കിലും വർക്ക് ഉണ്ടായാൽ മതി.

സിനിമയിൽ സജീവമാകാതിരുന്നപ്പോഴും സിനിമ വിട്ടു നിന്നപ്പോഴും എല്ലാം ധാരാളം അവസരങ്ങൾ തന്നേ തേടി വരുമായിരുന്നു. എന്നാൽ ഇപ്പോള്‍ ആരും തന്നെ അഭിനയിക്കാൻ വിളിക്കുന്നില്ലെന്ന് ചാർമിള പറയുന്നു. തന്റെ അവസ്ഥ സംവിധായകർ മനസിലാക്കണം എന്നും തനിക്കു അവസരങ്ങൾ തന്നു സഹായിക്കണമെന്നും ചാർമിള മലയാള സിനിമയിലെ എല്ലാ സംവിധായകരോടുമായി അപേക്ഷിക്കുന്നു. റിയാലിറ്റി ഷോകളിലും മറ്റും ജഡ്ജായി കയറിപ്പറ്റിയാൽ ഒരു സ്ഥിരവരുമാനം കിട്ടുമായിരുന്നെന്നും ചാർമിള അഭിമുഖത്തിൽ പറഞ്ഞു.

[yuzo_related]

Comments

https://malayalamemagazine.com

Malu Sheheerkhan | Executive Editor


Related Articles & Comments