മലയാളം ഇ മാഗസിൻ.കോം

ജീവിത പങ്കാളിയുടെ \’വിവാഹേതര പ്രണയം\’ കാരണം ജീവിതം ദുഷ്കരമായിപ്പോയ ഒരു പ്രവാസിയുടെ കഥ

ജീവിത പങ്കാളികളുടെ വിവാഹേതര ബന്ധങ്ങൾ മൂലം പ്രവാസികളുടെ ജീവിതം ദുഷ്കരമാകുന്ന അനുഭവങ്ങൾ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. കേരളത്തിൽ മാത്രമല്ല പ്രവാസ ലോകത്തും ഇത്തരം അനുഭവങ്ങൾ ഉള്ള അനേകർ ഉണ്ട്‌ എന്നാണ്‌ പുറത്ത്‌ വരുന്ന വിവരങ്ങൾ. പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ പലപ്പോഴും പങ്കാളികൾക്ക്‌ പരസ്പരം മനസ്സ്‌ തുറന്ന്‌ ഇടപെടുവാൻ സാധിച്ചെന്നുവരില്ല.

ഇതാണ്‌ പലരും ചൂഷനത്തിനുള്ള അവസരമായി ഉപയോഗിക്കുന്നത്‌. അതി വിശ്വസ്ഥരായി കാണുന്ന ചിലരാകും പല കുടുംബ ബന്ധങ്ങളിലും വിള്ളൽ ഉണ്ടാക്കുന്ന വില്ലനോ വില്ലത്തിയോ. അവർ തന്ത്രപൂർവ്വം പങ്കാളിയെ പാട്ടിലാക്കുന്നു. ഒരേ സമയം സ്വന്തം പങ്കാളിയേയും സുഹൃത്തിന്റെ പങ്കാളിയേയും വഞ്ചിക്കുവാൻ ഇത്തരക്കാർക്ക്‌ മടിയില്ല. ചിലർ ഇത്തരം വിവാഹേതര കെണിയിൽ അകപ്പെട്ട്‌ പെൺവാണിഭ സംഘത്തിൽ ചെന്നെത്തുന്ന അനുഭവം പോലും ഉള്ളതായി പറയപ്പെടുന്നു.

\"\"

വിവാഹേതര ബന്ധമാണ്‌ വില്ലൻ എന്ന്‌ അറിയാതെ പോകുന്നവർ
ഒരു പ്രമുഖ സ്ഥാപനത്തിൽ ഒന്നര പതിറ്റാണ്ടിലേറെയായി സെയിൽസ്‌ മാനായി ജോലി ചെയ്യുന്ന ആളാണ്‌ അജയ്‌ (പേരുകൾ മാറ്റുന്നു). സമൂഹത്തിൽ എല്ലാവർക്കും പ്രിയപ്പെട്ടവൻ, സേവന തൽപരൻ. ചില സന്ദർഭങ്ങളിൽ അൽപം മുൻ കോപിയാണെങ്കിലും ഭാര്യയേയും കൗമാരക്കാരായ മക്കളേയും വലിയ സ്നേഹം മനസ്സിൽ സൂക്ഷിക്കുന്ന ശുദ്ധ മനസ്കൻ. മധ്യവർഗ്ഗ കുടുമ്പാംഗങ്ങളായ ഇരുവർക്കും ജോലിയുള്ളതിനാൽ അല്ലലില്ലാതെ ജീവിതം മുന്നോട്ട്‌ പോകുന്നു.

അപ്രതീക്ഷിതമായിട്ടാണ്‌ ഒരു വർഷത്തിലേറെയായി ഭാര്യ സുജയ അജയിൽ നിന്നും അകലുവാൻ തുടങ്ങിയത്‌. നിസ്സാര കാര്യങ്ങൾക്ക്‌ പോലും പലപ്പോഴും രൂക്ഷമായി പ്രതികരിക്കുന്നു. കിടപ്പറയിൽ ഒട്ടും സഹകരിക്കുന്നുമില്ല. തന്റെ ഭാഗത്തുനിന്നും എന്തെങ്കിലും ഗുരുതര പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും സുജയുടെ പെരുമാറ്റത്തിൽ വന്ന മാറ്റം അജയിനെ അലപം ഒന്ന്‌ അമ്പരപ്പിച്ചു. കൗൺസിലിംഗിനു പോയപ്പോഴും താൻ അൽപം എടുത്തു ചാട്ടക്കാരനാണെന്ന കാര്യം അജയ്‌ തുറന്നു സമ്മതിച്ചു. എന്നാൽ രണ്ടു പതിറ്റാണ്ടിലേറെ നീണ്ട തങ്ങളുടെ വിവാഹ ജീവിതത്തിൽ ഇത്രയും അകൽച്ചക്ക്‌ കാരണമെന്തെന്ന്‌ കണ്ടു പിടിക്കുവാൻ പല സിറ്റിംഗ്‌ നടത്തിയെങ്കിലും കൗൺസിലർമാർക്കും സാധിച്ചില്ല.

അജയുമായി ഒരു വീട്ടിൽ ഒത്തു പോകുവാൻ സാധിക്കില്ലെന്നാണ്‌ സുജ കട്ടായം പറയുന്നത്‌. ഒടുവിൽ ബന്ധുക്കൾ വഴിയും മറ്റും ഇടപെട്ടെങ്കിലും സുജയുടെ നിലപാടിൽ മാറ്റം ഉണ്ടായില്ല. അജയിന്റെ സഹോദരങ്ങൾ ഉൾപ്പെടെ ബന്ധുക്കൾക്കൊക്കെ പ്രിയങ്കരിയായതിനാൽ എല്ലാവരും അവനിലാണ്‌ കുറ്റം ചാർത്തിയതും. അൽപം മുൻ കോപിയെന്ന ചീത്തപ്പേരുള്ളതിനാൽ അജയിന്റെ ഭാഗം ആരും വിശ്വസിച്ചുമില്ല. മക്കളും അമ്മയ്കൊപ്പം നിന്നു. ഒടുവിൽ അജയ്‌ മക്കളേയും ഭാര്യയേയും വിട്ട്‌ താമസം മാറി.

\"\"

വില്ലൻ കുടുമ്പ സുഹൃത്ത്‌ അറിയാതെ ഭർത്താവ്‌
ഒരു വ്യാഴാചയാണ്‌ അജയിന്റെയും സുജയുടേയും ജീവിതത്തിലേക്ക്‌ ആ ദമ്പതികൾ കടന്നു വന്നത്‌. ജോണും ഷെർളിയും. ജോൺ സുമുഖനാണെങ്കിലും ഷെർളി അൽപം തടിച്ചും കറുത്തിട്ടുമാണ്‌. ഇരുവരും അധ്യാപകർ. പോരാത്തതിനു കലാരംഗത്ത്‌ പ്രവർത്തിക്കുന്നവരും. നർത്തകിയും ഗായികയും കൂടെയായ സുജക്ക്‌ അവരുടെ സൗഹൃദം ഏറെ പ്രചോദനമായി. പ്രാക്ടീസെന്നും മറ്റും പറഞ്ഞ്‌ രണ്ടു കൂട്ടരും പലപ്പോഴും ഫ്ലാറ്റുകളിൽ ഒത്തു കൂടി. അജയ്‌ പലപ്പോഴും ജോലിയുടെ തിരക്കിൽ ആയിരിക്കുമെന്നതിനാൽ അവർക്കൊപ്പം കൂടാറില്ല.

ക്രമേണ അജയിന്റെ ഫ്ലാറ്റിൽ ആ ദമ്പതികൾ ചില കുട്ടികൾക്ക്‌ ഡാൻസ്‌ ക്ലാസെടുക്കാൻ ആരംഭിച്ചു. മിക്കപ്പോഴും ജോൺ ആയിരിക്കും വരിക. കുടുമ്പ സുഹൃത്തുക്കൾ ആയതിനാൽ അജയ്ക്ക്‌ അതിൽ അസ്വാഭാവികമായി ഒന്നും തോന്നിയില്ല. പലപ്പോഴും ജോൺ അയാളുടെ ഭാര്യയെ കെയർ ചെയ്യുന്നത്‌ കണ്ട്‌ സുജക്ക്‌ അസൂയ തോന്നാറുണ്ട്‌.

കാഴ്ചക്ക്‌ സുമുഖനും മികച്ച വ്യക്തിത്വവും വാചാലതയും ഉള്ള ജോൺ വളരെ പെട്ടെന്ന്‌ തന്നെ സുജയുടെ മനസ്സിനെ കീഴടക്കി. അനുസിത്താരയുടെ മിഴികളെ അനുസ്മരിപ്പിക്കുന്ന സുജയിൽ ജോണും ആകൃഷ്ടനായി. ക്ലാസും അനുബന്ധമായ കലാപരിപാടികളും അവരെ പരസ്പരം അടുക്കുവാനുള്ള സാഹചര്യങ്ങൾ വർദ്ധിച്ചു. ഷെർളിക്കും അവരുടെ സൗഹൃദത്തിൽ അസ്വാഭാവികത തോന്നിയില്ല.

ഇരുവരും പങ്കാളികൾ അറിയാതെ കൂടിക്കാഴ്ചകൾ ആരംഭിച്ചു, പുതിയ മൊബെയിലുകൾ വാങ്ങി അതുവഴിയായി തങ്ങളുടെ പ്രണയ സല്ലാപങ്ങൾ. ജോലിത്തിരക്കുകളും ഒപ്പം ചില എടുത്തു ചാട്ടവും ഉള്ള അജയിനേക്കാൾ തനിക്ക്‌ സ്നേഹവും ലാളനയും ശ്രദ്ധയും ജോണിൽ നിന്നും ലഭിക്കുന്നതായി തോന്നിയതോടെ പ്രണയം സെ ക്സിനു വഴിമാറി. പരസ്പരം ശരീരം പങ്കുവെക്കുവാൻ ഓഫീസിൽ നിന്നും ഒന്നോ രണ്ടോ മണിക്കൂർ പുറത്തിറങ്ങി പോലും അവൾ അവസരങ്ങൾ ഉണ്ടാക്കി.

\"\"

ജോണുമായുള്ള അടുപ്പം വർദ്ധിച്ചതോടെ മക്കളുടെ കാര്യത്തിലും ഭർത്താവിന്റെ കാര്യത്തിലും ഉള്ള സുജയുടെ ശ്രദ്ധ തീരെ കുറഞ്ഞു. കൗശലക്കാരനായ ജോൺ എന്ന കാമുകൻ അവളുടെ മനസ്സിനെ പന്താടുവാൻ തുടങ്ങി. ഇടക്ക്‌ ബോധപൂർവ്വം വിളിക്കാതാകുകയോ അവൾ കാത്തിരിക്കുമ്പോൾ കാണാൻ വരാതെ ഒഴിഞ്ഞു മാറുകയോ ചെയ്തു തുടങ്ങി. അവളെ പൂർണ്ണമായും തനിക്ക്‌ അടിമപ്പെടുത്തുവനായിരുന്നു അത്‌. വീട്ടിൽ എന്നും അസ്വാരസ്യങ്ങൾ വർദ്ധിച്ചു. പലപ്പോഴും ദേഷ്യവും സങ്കടവുമായി സുജക്ക്‌ കൂട്ട്‌. ജോൺ ഇല്ലാതെ തനിക്ക്‌ ജീവിക്കാനാകില്ല എന്ന്‌ അവൾ അയാളോട്‌ തുറന്നു പറഞ്ഞു. താൻ വിചാരിച്ച ട്രാക്കിലേക്ക്‌ സുജ വീണു എന്ന്‌ ജോണിനു ബോധ്യമായി.

തങ്ങളുടെ സമാഗമങ്ങൾക്ക്‌ കുട്ടികളും ഭർത്താവും തടസ്സമാകുന്നു എന്ന്‌ സുജയ്ക്ക്‌ തോന്നി. അജയുമായി നിരന്തരം പ്രശ്നങ്ങൾ ഉണ്ടക്കി അയാളെ അവിടെ നിന്നും മാറ്റി താമസിപ്പിച്ചു. ഒരു കുട്ടിയെ നാട്ടിലെ ബോർഡിംഗിലേക്ക്‌ അയച്ചു. ജോൺ വരുന്ന സന്ദർഭങ്ങളിൽ രണ്ടാമത്തെ കുട്ടിയെ സുഹൃത്തുക്കളുടെ ഫ്ലാറ്റിൽ കളിക്കാൻ വിട്ടു. ഇതിനിടയിൽ പ്രണയം നടിച്ച്‌ ജോൺ സുജയിൽ നിന്നും പണവും സ്വർണ്ണവും തട്ടിയെടുത്തുകൊണ്ടിരുന്നു.

ഇപ്പോഴും അത്‌ തുടരുന്നു. അവന്റെ സ്നേഹവും സെ ക്സും നിൽക്കാതിരിക്കുവാൻ അവൾ അവൻ പറയുന്ന എന്തിനും വഴങ്ങുന്ന അവസ്ഥയിലേക്ക്‌ എത്തി. ഇതിനിടയിൽ താൻ ഒരു മാർവാഡിയിൽ നിന്നും പണം നൽകേണ്ടതുണ്ട്‌ ഇനി ഒഴിവു കഴിവു പറയാൻ പറ്റില്ല. ഭാര്യയുമായി സംസാരിക്കണം എന്നാണ്‌ അയാൾ പറയുന്നത്‌. താൻ ഇത്രയും പണം ബിസിനസ്സിലേക്ക്‌ കടം വാങ്ങിയതായി ഭാര്യക്ക്‌ അറിയില്ല. ബിസിനസ്സ്‌ നഷ്ടത്തിലാണ്‌ എന്ന്‌ പറഞ്ഞ്‌ ജോൺ ഒരിക്കൽ വല്ലാതെ ടെൻഷൻ അഭിനയിച്ചു.

വലിയ തുകയാണ്‌ കടം എടുത്തിരിക്കുന്നത്‌ എന്നതിനാൽ അത്‌ നൽകുവാൻ തൽക്കാലം ആകില്ല. വലിയ പ്രശ്നത്തിലാണ്‌ കാര്യങ്ങൾ എത്തി നിൽക്കുന്നത്‌. തൽക്കാലം രക്ഷപ്പെടുവാനായി നീ എന്റെ ഭാര്യയായി മാർവാഡിയുടെ അടുത്ത്‌ ഒന്ന്‌ വരണം എന്നായിരുന്നു ജോണിന്റെ അടുത്ത ആവശ്യം. അവൾ അതു പ്രകാരം ജോണിനൊപ്പം മാർവാഡിയുടെ അടുത്ത്‌ പോയി. അവിടെ വച്ച്‌ അപ്രതീക്ഷിതമായ ചിലതു സംഭവിക്കുന്നു. ജോണിനെ അവർ ഒരു മുറിയിൽ ഇട്ട്‌ പൂട്ടി. സുജയെ വച്ച്‌ വിലപേശി. ഒടുവിൽ അവൾക്ക്‌ ആ മാർവാഡിക്ക്‌ മുമ്പിൽ വഴങ്ങേണ്ടിവന്നു.

ഇതൊന്നും അജയ്‌ അറിയുന്നുണ്ടായിരുന്നില്ല. ഭാര്യയുടെ കാമുകൻ ഒത്തു തീർപ്പിനായി സമീപിക്കേണ്ടി വന്ന ഗതികേടും അജയിനുണ്ടായി. കൗൺസിലേഴ്സ്‌ പരാജയപ്പെട്ടപ്പോൾ പോലും തന്റെ ഭാര്യക്ക്‌ ഒരു വിവാഹേതര ബന്ധം എന്നത്‌ അയാളുടെ സ്വപ്നങ്ങളിൽ പോലും കടന്നുവരാത്ത ചിന്തയായിരുന്നു. അയാൾ ജോണിനോട്‌ പലപ്പോഴും കുടുമ്പ പ്രശ്നങ്ങളെ വിശദമായി തന്നെ ചർച്ച ചെയ്തു. കൗശലക്കാരനായ ജോൺ അവിടെ തന്റെ ഭാഗം ഭംഗിയായി അഭിനയിച്ചു.

തന്റെ ഭാര്യ ഷെറിനും ഒപ്പം പലതവണ സുജയുമായും അജയുമായും ഒറ്റക്കും അല്ലാതെയും അനുരഞ്ജന ചർച്ചകൾ നടത്തി. അപ്പോഴും അജയുമായി ഒരുമിച്ച്‌ പോകാനാകില്ല എന്ന നിലപാടിൽ അവൾ ഉറച്ച്‌ നിന്നു. അയാളുടെ ഭാഗത്തു നിന്നും ഉണ്ടായ അനുനയ ചർച്ചകൾ മുഴുവൻ പരാജയപ്പെട്ടതോടെ പരസ്പരം പിരിയാം എന്ന തീരുമാനത്തിലേക്ക്‌ ഇരുവരും എത്തി. ഇപ്പോൾ അജയുമായുള്ള ഡൈവോഴ്സ്‌ കേസ്‌ നടന്നു കൊണ്ടിരിക്കുന്നു. ഇപ്പോഴും അജയിനറിയുകയില്ല തങ്ങളുടെ ദാമ്പത്യം തകർത്തത്‌ ജോൺ എന്ന സുഹൃത്താണെന്ന്‌. തന്റെ പ്രിയപ്പെട്ട ഭാര്യ ജോൺ എന്ന വഞ്ചകന്റെ ഒരു ലൈം ഗിക അടിമകളിൽ ഒരുവളായി മാറിയെന്ന്‌.

\"\"

അജയിനെതിരെ ഉള്ള നീക്കങ്ങളിൽ കൂടെ നിൽക്കുന്നു എങ്കിലും ജോണിന്‌ ഇപ്പോൾ അവളൊട്‌ പഴയ താൽപര്യം ഇല്ല. അച്ഛൻ മാറിത്താമസിച്ചിട്ടും അമ്മ ഇടക്കിടെ പൊട്ടിത്തെറിക്കുന്നതും സങ്കടപ്പെടുന്നതും എന്തുകൊണ്ടാണെന്ന്‌ മക്കൾക്കും മനസ്സിലാകുന്നില്ല. പലതിനും കൂടെനിൽക്കാൻ ഭർത്താവില്ല സമൂഹത്തിലും ഒറ്റപ്പെട്ടു മക്കൾക്ക്‌ മുമ്പിൽ പോലും പലപ്പോഴും മനസ്സ്‌ കൈവിടുന്നു. കുറ്റബോധം വേട്ടയാടാൻ തുടങ്ങിയിരിക്കുന്നു. ജോണാകട്ടെ പുതിയ കാമുകിയെ കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു എന്ന നടുക്കുന്ന സംശയവും അവൾക്ക്‌ മുമ്പിൽ ഉണ്ട്‌. അത്‌ അവളുടെ മാനസിക നില തെറ്റിച്ചു കൊണ്ടിരിക്കുകയാണ്‌. ഒരു പക്ഷെ അവൾ ആത്മഹത്യയിലേക്കും ചെന്നെത്തിയേക്കാം. അവസരങ്ങൾ ലഭിച്ചപ്പോൾ ഒന്നും അജയിനോട്‌ കാര്യങ്ങൾ തുറന്നു പറയുവാൻ അവൾ തയ്യാറായില്ല.

ജോൺ എന്ന കാമുകന്റെ സ്ഥിരം പരിപാടിയാണ്‌ ഇത്തരം ബന്ധങ്ങളും അവരെ ചൂഷണം ചെയ്യലും. തനിക്ക്‌ ഒട്ടും അനുയോജ്യയല്ലാതിരുന്നിട്ടും ഷെർളിയുടെ സമ്പത്തും വിദ്യാഭ്യാസ യോഗ്യതയും കണ്ടായിരുന്നു അവളെ വിവാഹം കഴിച്ചത്‌. ബി.ടെക്‌ പരാജയപ്പെട്ട ശേഷം ഏതോ നോർത്തിന്ത്യൻ ഓപ്പൺ സർവ്വകലാശാലയിൽ നിന്നും സംഘടിപ്പിച്ച എം.ബിയെയോ മറ്റോ ആണ്‌ ജോണിന്റെ വിദ്യാഭ്യാസ യോഗ്യത. വിവിധ ഭാഷകൾ അനായാസം കൈകര്യം ചെയ്യുവാനും ആളുകളെ കയ്യിലെടുക്കുവാനുള്ള വാക്ചാതുരിയുമാണ്‌ അയാളുടെ പ്രധാന കൈമുതൽ. പല കാമുകിമാരിൽ നിന്നായി സ്വരൂപിക്കുന്ന പണവും അവരെ പലർക്കായി കാഴ്ചവെച്ചും അയാൾ ജീവിതം അടിപൊളിയാക്കുന്നു. കുടുമ്പം തകരുമല്ലോ എന്നോർത്ത്‌ പലരും അവന്റെ മാനസിക പീഡനങ്ങൾ സഹിച്ചു ഒന്നും പുറത്ത്‌ പറയാതെ ജീവിക്കുന്നു.

ഏത്‌ അപരിചരുമായും വളരെ പെട്ടെന്ന്‌ കുടുമ്പ സൗഹൃദങ്ങൾ ആരംഭിക്കുന്ന ഓരോ പ്രവാസിക്കും ഉള്ള മൂന്നറിയിപ്പായി വേണമങ്കിൽ ഈ കഥയെ കരുതാം. എന്നാൽ തങ്ങളുടെ കുടുമ്പത്തിൽ വരുന്ന മാറ്റങ്ങൾ വളരെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കേണ്ടിയിരിക്കുന്നു. ചില തെറ്റായ സൗഹൃദങ്ങളിൽ ചെന്നു പെട്ടാൽ പരസ്പര വിശ്വാസത്തൊടെ വർഷങ്ങൾ നീണ്ട കുടുമ്പ ജീവിതം തന്നെയാണ്‌ തകർന്നു പോകുക. അജയിനെ പൊലെ തങ്ങളുടെ ദാമ്പത്യം തകർന്നതിന്റെ യദാർഥ കാരണം പോലും പലർക്കും മനസ്സിലാക്കുവാൻ സാധിക്കില്ല. ജോണിനെ പോലുള്ള വില്ലന്മാർ മൂലം പിഞ്ചു കുട്ടികളുടെ ജീവിതം പോലും താറുമാറാകുന്നു. അതിനാൽ പ്രവാസികൾ തങ്ങളുടെ കുടുമ്പങ്ങളിൽ നിന്നും അകറ്റി നിർത്തേണ്ടവരെ മനസ്സിലാക്കി യഥാ സമയം അത്‌ ചെയ്യുക തന്നെ വേണം.

Avatar

Staff Reporter