സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ അടുത്ത ആക്കൾക്ക് പണം കടം കൊടുക്കുകയും വാങ്ങുകയും ചെയ്യും നമ്മൾ. അതിനാൽ കടം കൊടുക്കുന്ന വ്യക്തി അറിഞ്ഞിരിക്കേണ്ട ചില നിയമങ്ങളുണ്ട്.
കടം കൊടുക്കുമ്പോൾ 20,000 രൂപയിൽ താഴെ മാത്രമേ പണമായി കൈമാറാൻ പാടുള്ളുവെന്നാണ് നിയമം. അതിൽ കൂടുതലുള്ള തുക ആണെങ്കിൽ ചെക്ക് വഴിയോ ബാങ്ക് ഡ്രാഫ്റ്റ് വഴിയോ അക്കൗണ്ട് വഴിയുള്ള ഇലക്ട്രോണിക് ട്രാൻസ്ഫർ മുഖേനെയോ വേണം കൈമാറാൻ. തിരിച്ചടവിന്റെ കാര്യത്തിലും ഈ നിയമം ബാധകമാണ്.
20,000 രൂപയിൽ കൂടുതൽ പണം കറൻസിയായി കൈമാറിയാൽ മുഴുവൻ തുകയും പിഴയായി ടാക്‌സ് ഓഫിസർക്ക് നൽകേണ്ടി വരും. കടം കൊടുക്കുന്നത് ടാക്‌സ് പരിധിയിൽ വരില്ലെങ്കിലും, ഈ കടത്തിന് മേൽ ലഭിക്കുന്ന പലിശ നികുതി തീർച്ചയായും സ്ലാബിൽ വരും.
പ്രവാസികളിൽ നിന്ന് ഇന്ത്യയിലുള്ളവർക്ക് കടം വാങ്ങാം. പക്ഷേ ഒരു വിദേശ പൗരനിൽ നിന്ന് ഇന്ത്യയിലുള്ളവർക്ക് വായ്പ സ്വീകരിക്കാൻ കഴിയില്ല.
YOU MAY ALSO LIKE THIS VIDEO,2 പശുവിൽ തുടങ്ങി ഇപ്പോൾ വെറും 7 സെന്റിൽ 50 പശുക്കളുമായി കായംകുളത്തെ സിയാദ് എന്ന പാൽക്കാരൻ, ദിവസവും ലിറ്ററുകണക്കിന് പാലും മറ്റ് പാൽ ഉൽപ്പന്നങ്ങളും | Success story of Dairy Farm in Kayamkulam