അഭിനയത്തിൽ നിന്ന് വിട്ടുനിന്ന സമയത്ത് തന്നെ ഒരു വല്ലാത്ത നഷ്ടബോധം അലട്ടിയിരുന്നെന്ന് നടി ലെന. പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യുന്ന സമയത്താണ് താൻ അഭിനയ രംഗത്തുനിന്നും മാറിനിന്നതെന്നും എന്നാൽ, ആ സമയത്താണ് താൻ അഭിനയത്തെ എത്രത്തോളം ഇഷ്ടപ്പെടുന്നു എന്ന് തിരിച്ചറിഞ്ഞതെന്നും താരം പറയുന്നു. അതേസമയം, സ്ക്രീനിൽ തന്നെ കാണാൻ തനിക്ക് ഇഷ്ടമല്ലെന്നും നടി വ്യക്തമാക്കി.
ക്ലിനിക്കൽ സൈക്കോളജി ചെയ്യാൻ പോയപ്പോഴാണ് അഭിനയം നിർത്തി വച്ചതെന്ന് താരം പറയുന്നു. നഷ്ടപ്പെടുമ്പോൾ ആണ് അതിന്റെ വാല്യൂ മനസിലാകുന്നത് എന്ന് പറയും പോലെ ആയിരുന്നു ആ സമയം. മൂന്നു കൊല്ലത്തെ ഇടവേളക്ക് മുമ്പുള്ള അഭിനയവും അതിന് ശേഷമുള്ള അഭിനയവും തമ്മിൽ വ്യത്യാസമുണ്ടെന്നും താരം വ്യക്തമാക്കി.
സൈക്കോളജി പഠിച്ചതുകൊണ്ട് കഥാപാത്രത്തിലേക്ക് ആഴ്ന്നിറങ്ങാൻ സഹായിക്കാറുണ്ട് എന്ന് തോന്നിയിട്ടുണ്ട്. അത് മാത്രമല്ല ജീവിതത്തിലെ അനുഭവങ്ങളും അഭിനയിക്കാൻ സഹായിച്ചിട്ടുണ്ട്. ഒരു ക്യാരക്ടറിന് വേണ്ടിയുള്ള പ്രിപ്പേറഷൻ വളരെ വലുതാണ്. മെന്റൽ പ്രിപ്പറേഷൻ ആണ് അധികവും. ചില ദിവസമൊക്കെ ഉറങ്ങാനേ ആകില്ല. ഈ കഥാപാത്രം മനസ്സിൽ അങ്ങനെ തങ്ങി നില്ക്കുമെന്നും ലെന വ്യക്തമാക്കി.
സ്‌നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് ലെന. പിന്നീട് വളരെ പെട്ടെന്ന് തന്നെ അവർ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു.
ഗോസിപ്പുകാർക്കും ഓൺലൈൻ മാധ്യമങ്ങൾക്കും എന്നെക്കുറിച്ച് എന്തറിയാം? റാണിയമ്മ എന്ന നിഷാ മാത്യു ചിലത് തുറന്ന് പറയുന്നു – ദിലീപേട്ടനെയും കാവ്യയെയും പണ്ടേ അറിയാം!