നമ്മുടെ വീടുകളില്‍ എപ്പോഴും കാണുന്ന ഒന്നാണ് നാരങ്ങ. ശരീരത്തിനും ചര്‍മ്മത്തിനും ഒരുപോലെ ഗുണകരമായ ഒരു പഴവര്‍ഗ്ഗമെന്നതുകൊണ്ട് തന്നെ സൗന്ദര്യ പരിപാലനത്തിന് നാരങ്ങയുടെ സ്ഥാനം വളരെ വലുതാണ്. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ചര്‍മ്മത്തിന് ഒരു ബ്ലീച്ചിംഗ് എഫ്കട് നല്‍കുന്നതാണ്. കൂടാതെ നാരങ്ങവെള്ളം ശരീരത്തിലെ ക്ഷീണം അകറ്റുന്നതിന് ഉത്തമമാണ്. ഇനി നാരങ്ങ കൊണ്ടുള്ള ചില പൊടികൈകള്‍ നോക്കാം.
- നാരങ്ങാത്തോട് മലര്‍ത്തി കഴുത്തില്‍ തേയ്ക്കുക കഴുത്തിലെ കുറുത്ത പാട് മാറികിട്ടുകയും കൂടാതെ ചര്‍മ്മത്തിന് മൃദുത്വം ലഭിക്കുകയും ചെയ്യും.
- രണ്ട് ടീസ്പൂണ്‍ പാലില്‍ ഒരു ടീസ്പൂണ്‍ നാരങ്ങനീരും ഒലിവെണ്ണയും ചേര്‍ത്ത് കാലില്‍ തേയ്ക്കുന്നത് മൊരിച്ചില്‍ മാറുന്നതിന് സഹായകമാണ്.
- മുഖ ചര്‍മ്മത്തിലെ എണ്ണമയം കുറയ്ക്കാന്‍ നാരങ്ങ നീര് പുരട്ടൂന്നത് ഉത്തമമാണ്
- കിസ്മിസ് അരച്ച് ചെറുനാരങ്ങാനീര് ചേര്‍ത്ത് രാത്രി മുഖത്ത് പുരട്ടി രാവിലെ കഴുകിക്കളഞ്ഞാല്‍ മുഖം തിളങ്ങും.
- മുഖത്തിന് നല്ല നിറം ലഭിക്കാന്‍ മഞ്ഞളും നാരങ്ങാനീരും ചേര്‍ത്ത് മുഖത്തു പുരട്ടുക.
- മുഖത്തിന് തിളക്കം ലഭിക്കാനായി അര ടീസ്പൂണ്‍ പാല്‍പ്പൊടിയും കാല്‍ ടീസ്പൂണ്‍ മുട്ടയുടെ വെള്ളയും അര ടീസ്പൂണ്‍ നാരാങ്ങാനീരും ചേര്‍ത്ത് മുഖത്തിടുക പതിനഞ്ചു മിനിട്ടിനുശേഷം കഴുകി കളയുക.കരിവാളിപ്പ് മാറി നല്ല നിറവും മൃദുത്വവും ലഭിക്കുന്നതാണ്.
- ചെറു നാരാങ്ങനീര് തേങ്ങാപ്പാലില്‍ ചേര്‍ത്ത് തലയോട്ടില്‍ എല്ലായിടത്തും തേച്ചു പിടിപ്പിക്കുക അരമണിക്കുറിന് ശേഷം തല കഴുകി കളയുക ഇത് താരന്‍ മാറുവാന്‍ ഉത്തമമാണ്. താരന്‍ ശമിക്കാന്‍ പാലിലോ തൈരിലോ നാരങ്ങാനീര് ചേര്‍ത്ത് പുരട്ടുന്നതും നല്ലതാണ്.
- വെറും വയറ്റില്‍ അതിരാവിലെ നാരങ്ങാനീരില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ മലബന്ധം ദഹനകേട്, അസിഡിറ്റി, ഗ്യാസ് അമിതവയാനാറ്റം എന്നിവ ഒഴിവാക്കാം.
- ചെറു ചുടുവെളളത്തില്‍ നാരങ്ങാനീരും തേനും ചേര്‍ത്ത് കഴിക്കുന്നത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിക്കും, കൂടാതെ കിഡ്‌നി സ്റ്റോണ്‍, കുടലിലെ സ്‌റ്റോണ്‍ , തൊണ്ടവേദനയ്ക്കും തുടങ്ങിയ അസുഖങ്ങള്‍ക്കും ഇത് അത്യൂത്തമമാണ്.
- കൂടാതെ ഇടക്കിടയ്ക്ക് നാരങ്ങ വെള്ളം കുടിക്കുന്നത് ക്ഷീണം അകന്ന് ഉന്‍മേഷം ലഭിക്കുകയും, ചര്‍മ്മം തിളങ്ങുന്നതിനും ഇത് സഹായകമാണ്.