മലയാളം ഇ മാഗസിൻ.കോം

വായനാറ്റം മൂലം ഒരാളും ഇനി നാണം കെടില്ല, ചെറുനാരങ്ങ ഉണ്ടെങ്കിൽ വായനാറ്റം എന്നന്നേക്കുമായി ഒഴിവാക്കാം, ചെയ്യേണ്ടത്‌ ഇത്രമാത്രം

വായനാറ്റം പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. പല്ലിനുണ്ടാകുന്ന കേടും വായയും നാവും വൃത്തിയാക്കാത്തതും വായ്‌നാറ്റത്തിന് കാരണമാകും. ഇതിന്റെ പ്രധാന കാരണം ചിലതരം ബാക്ടീരിയകളാണ്. സാധാരണയായി ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി മൗത്ത് വാഷ് ആണ് ഉപയോഗിക്കുന്നത്. ചെറുനാരങ്ങ ഉപയോഗിച്ച്‌കൊണ്ടു തന്നെ ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും.

രണ്ട് ചെറുനാരങ്ങ, ഒരു കപ്പു ചൂടുവെള്ളം, അര സ്പൂണ്‍ കറുവാപ്പട്ട പൊടി, ഒരു ടീസ്പൂണ്‍ ബൈകാര്‍ബണേറ്റ്, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവയാണ് ആവശ്യമായി വരുന്നത്. ആദ്യമായി ചെറുനാരങ്ങ പിഴിഞ്ഞു അതിന്റെ ജ്യൂസെടുക്കുക. ഇതിലേയ്ക്ക് കറുവാപ്പട്ട, തേന്‍, ബൈകാര്‍ബണേറ്റ് എന്നിവ ചേര്‍ത്തിളക്കുക. ഈ മിശ്രിതത്തിലേയ്ക്കു ചൂടുവെള്ളമൊഴിച്ച ശേഷം നല്ലപോലെ മിക്‌സ് ചെയ്യുക.

ദുര്‍ഗന്ധമുണ്ടാക്കുന്ന ബാക്ടീരികളെ നശിപ്പിക്കാന്‍ കറുവാപ്പട്ട സഹായിക്കും. തേനിന് ആന്റിബാക്ടീരിയല്‍ ഗുണങ്ങളുമുണ്ട്. ഇതും ബാക്ടീരിയകളെ നശിപ്പിയ്ക്കാന്‍ ഗുണകരമാണ്. ചെറുനാരങ്ങ നല്ല സുഗന്ധം നല്‍കുമെന്ന് മാത്രമല്ല, വായിലെ ബാക്ടീരികളെ നശിപ്പിയ്ക്കുകയും ചെയ്യുന്നു. ബൈകാര്‍ബണേറ്റ് പല്ലിന് വെളുപ്പു നല്‍കാന്‍ ഏറെ ഉത്തമമാണ്. ഈ മിശ്രിതം ഒന്നുരണ്ടു സ്പൂണ്‍ വായിലൊഴിച്ചു കവിള്‍ക്കൊണ്ട് അല്‍പം കഴിയുമ്പോള്‍ തുപ്പിക്കളയാം.

ആഹാര ശേഷം പെരുംജീരകം ചവയ്ക്കുന്നത് ദഹനക്കേട് കുറയ്ക്കാന്‍ സഹായിക്കും. ദഹനക്കേട് കുറയ്ക്കുക വഴി വായ്‌നാറ്റവും പ്രതിരോധിക്കാം. ഉമിനീരിന്റെ ഉത്പാദനം ഉയര്‍ത്തി വായ്‌നാറ്റത്തിന് കാരണമാകുന്ന അണുക്കളെ പ്രതിരോധിക്കാന്‍ പെരുംജീരകത്തിന് കഴിയും. ജീരകത്തിലെ അനിതോള്‍ വാസനയും രുചിയും നല്‍കുന്നു. ബാക്ടീരിയയെ അകറ്റാനുള്ള കഴിവ് ഇവയ്ക്കുള്ളതിനാല്‍ വായ്‌നാറ്റത്തിന് ഉത്തമ പരിഹാരമാണിവ. വായിലിട്ട് ചവയ്ക്കാം. അല്ലെങ്കില്‍ ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് ഉപയോഗിക്കാം.

ഭക്ഷണത്തിന് മണവും രുചിയും നല്‍കാന്‍ ഗ്രാമ്പുവിന് കഴിയും. പല്ല് വേദനയ്ക്കുള്ള മരുന്നായി കാലങ്ങളായി ഗ്രാമ്പു ഉപയോഗിക്കുന്നുണ്ട്. ടൂത്ത് പേസ്റ്റുകളിലെയും മൗത്ത് വാഷുകളിലെയും പ്രധാന ചേരുവയായ ഗ്രാമ്പൂവിന് വായ്‌നാറ്റം അകറ്റാന്‍ കഴിയും. ബാക്ടീരിയയെ പ്രതിരോധിക്കുന്ന യുജിനോള്‍ ഗ്രാമ്പുവില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ബാക്ടീരിയയെ പ്രതിരോധിച്ച് വായ്‌നാറ്റം അകറ്റാനുള്ള ഗുണം കറുകപ്പട്ടയ്ക്കുണ്ട്. വായിലിട്ട് ചവയ്ക്കുകയോ ചായയില്‍ ചേര്‍ത്ത് കുടിയ്ക്കുകയോ ചെയ്യാം. വെള്ളിത്തിലിട്ട് തിളപ്പിച്ച ശേഷം തണുപ്പിച്ച് മൗത്ത് വാഷ് ആയും ഉപയോഗിക്കാം. രുചിയും സുഗന്ധവും നല്‍കുന്ന ഏലയ്ക്ക വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും. ഏലയ്ക്ക വായിലിട്ട് കുറച്ച് നേരം ചവച്ചാല്‍ വായ്‌നാറ്റം മാറി കിട്ടും. ഏലയ്ക്ക് ചായ കുടിക്കുന്നത് വായ്‌നാറ്റം അകറ്റാന്‍ നല്ലതാണ്.

ഓറഞ്ച്, നാരങ്ങ എന്നിവ പോലെ നാരങ്ങ ഗണത്തില്‍ ഉള്‍പ്പെടുന്ന പഴങ്ങള്‍ ഉമിനീര്‍ ഗ്രന്ഥികളെ ഉത്തേജിപ്പിച്ച് ഉമിനീര്‍ ഉത്പാദനം ഉയര്‍ത്തും. ഉമിനീര്‍ ആസിഡിന്റ് അളവ് സന്തുലിതമാക്കി വായിലടിഞ്ഞ് കൂടുന്ന നശിച്ച കോശങ്ങളും ഭക്ഷണാവശിഷ്ടങ്ങളും നീക്കം ചെയ്യും. ഇതുവഴി വായ്‌നാറ്റം അകറ്റാം.

ഉള്ളിയും വെളുത്തുള്ളിയും കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ വായ് നാറ്റം ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത് മറയ്ക്കാന്‍ മല്ലി സഹായിക്കും. ഭക്ഷണ ശേഷം മല്ലി ഇല ചവച്ചാല്‍ വായ്‌നാറ്റം മാറും. വായ്‌നാറ്റം അകറ്റാന്‍ മല്ലി ഉപ്പ് ചേര്‍ത്ത് ചൂടാക്കിയും കഴിക്കാം. ശ്വാസത്തിന് പുതുമണം നല്‍കാന്‍ വിപണിയില്‍ ലഭ്യമാകുന്ന ഉത്പന്നങ്ങളുടെ പ്രധാന ചേരുവയാണ് പുതിന. ഭക്ഷണക്രമത്തില്‍ പുതിന ഉള്‍പ്പെടുത്തുന്നത് ശ്വാസത്തിന് പുതുമണം നല്‍കും. പുതിന ഇല ചവയ്ക്കുന്നതും പുതിന ചായ കുടിക്കുന്നതും നല്ലതാണ്.

Avatar

Staff Reporter