19
November, 2017
Sunday
08:19 PM
banner
banner
banner

ലഗ്ഗിൻസ്‌ പ്രിയർക്ക്‌ അറിയാമോ ഈ ലഗ്ഗിൻസ്‌ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന്?

ചെറുപ്പക്കാര്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന വസ്ത്രമായി മാറിയിരിക്കുകയാണ് ലെഗ്ഗിൻസ്‌. ചെറുപ്പക്കാര്‍ മാത്രമല്ല എല്ലാ പ്രായത്തിലെ സ്ത്രീകളും ഇവ ധരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആദ്യകാലത്ത് ഓരോ കാലിലും പ്രത്യേകം അണിയുന്ന തരത്തിലായിരുന്നു ലെഗ്ഗിംഗ്‌സിന്റെ രൂപകല്‍പ്പനയെങ്കിലും ചുരുങ്ങിയ കാലയളവില്‍ ഇന്നു കാണുന്ന തരത്തിലുളള ലെഗ്ഗിംഗ്‌സ് വിപണിയിലെത്തി തുടങ്ങി. തണുപ്പുകാലത്ത് ചര്‍മ്മത്തിന്റെ ചൂട് നിലനിര്‍ത്താനാണ് ആദ്യകാലത്ത് ലെഗ്ഗിങ്ങ്‌സ് കൂടുതലും ഉപയോഗിച്ചിരുന്നത്.

വ്യായാമം ചെയ്യുമ്പോഴും ലെഗ്ഗിങ്ങ്‌സ് ഉപയോഗപ്രദമായിരുന്നു. എന്നാല്‍ കാലക്രമേണ എല്ലാ കാലാവസ്ഥയിലും എല്ലാ അവസരത്തിലും ലെഗ്ഗിംഗ്‌സ് ഉപയോഗിക്കപ്പെടാന്‍ തുടങ്ങി. ശരീരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ലെഗ്ഗിംഗ്‌സ് യാത്രകളില്‍ വളരെ സൗകര്യപ്രദമായി തീര്‍ന്നു. ഇതിനെല്ലാമുപരിയായി ഫിറ്റ് ഇന്‍ ഷേപ്പ് എന്ന ചിന്താഗതി ശക്തിയാര്‍ജ്ജിച്ചത് ലെഗ്ഗിംഗ്‌സിന്റെ ജനപ്രിയത കൂട്ടി. കണങ്കാല്‍ വരെയുളള ലെഗ്ഗിംഗ്‌സാണ് കൂടുതല്‍ പ്രചാരത്തിലുളളതെങ്കിലും കാലുകളുടെ പകുതി നീളം വരെയുളളതും കാല്‍മുട്ട് വരെ മാത്രം എത്തുന്ന തരത്തിലുളളതുമായ ലെഗ്ഗിംഗ്‌സും ലഭ്യമാണ്.

എന്താണ് ലഗ്ഗിന്‍സ് ?
യൂറോപ്പിലെ നവോത്ഥാനകാലത്ത് ഇരു കാലുകളിലും വെവ്വേറെ ധരിച്ചിരുന്ന അടിവസ്ത്രങ്ങളായിരുന്നു ലഗ്ഗിന്‍സ് . അത് സ്ത്രീകളും , പുരുഷന്മാരും ധരിച്ചിരുന്നു . 13 ആം നൂറ്റാണ്ടു മുതല്‍ , പതിനാറാം നൂറ്റാണ്ടിന്റെ ഒടുക്കം വരെ ഈ രീതിയിലായിരുന്നു ഈ വസ്ത്ര സങ്കല്പം . കൃഷീവലന്‍മാരും, വേട്ടക്കാരും , പട്ടാളക്കാരും വരെ ഈ അടിവസ്ത്രം ഉപയോഗിച്ചിരുന്നത് ക്ഷുദ്ര ജീവികളില്‍ നിന്ന് കാലുകളെ സംരക്ഷിക്കാനും , ഭൂമിശാസ്ത്ര പരമായി പരുക്കന്‍ സ്ഥലങ്ങളില്‍ നിന്ന് പരുക്കുകള്‍ പറ്റുന്നത് ഒഴിവാക്കാനുമായിരുന്നു . ഖനി തൊഴിലാളികള്‍ ഉപയോഗിച്ചിരുന്ന ജീന്‍സ് ആധുനിക വേഷമായത് പോലെതന്നെ റഷ്യ, കൊറിയ , അന്റാര്‍ട്ടിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയവ ഇത് തണുപ്പ് പ്രധിരോധിക്കാനുള്ള ഒരു വസ്ത്രം കൂടിയാക്കി പരിഷ്ക്കരിച്ചു . തുടര്‍ന്ന് പാശ്ചാത്യലോകം മാര്‍ക്കറ്റ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഒരു വസ്ത്രമായി അംഗീകരിക്കുകയും ചെയ്തു .

ഭാഷാപരമായി ലെഗ്ഗിങ്ങ്സ് എന്ന പദം കൊണ്ട് അരക്കെട്ട് മുതല്‍ നേരിയാണി വരെ മൂടുന്ന, ചര്മ്മത്തോട് ഒട്ടിക്കിടക്കുന്ന, ട്രൌസറുകള്‍ എന്നാണു വിവക്ഷിക്കുന്നത് . കാലുകള്‍ക്ക് സുരക്ഷ നല്‍കുന്ന വസ്ത്രം എന്ന സങ്കല്‍പ്പത്തില്‍ നിന്നും ലഗ്ഗിങ്ങ്സ് ഒരു അടിവസ്ത്രമാകുന്നത് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പകുതിയോടെയാണ് . ഇപ്പോള്‍ ഇത് അറേബ്യന്‍ രാജ്യങ്ങളിലെയും, നമ്മുടെ നാട്ടിലെയും സ്ത്രീകള്‍ പര്‍ദ്ദക്കും , വീട്ടില്‍ അണിയുന്ന നൈറ്റിക്കുംഉള്ളില്‍ അടിവസ്ത്രമായി ഉപയോഗിക്കുന്നതും വ്യാപകമായി കാണാം . തീര്‍ച്ചയായും 1960 കളോടെ ലെഗ്ഗിന്‍സ് സ്ത്രീവസ്ത്ര ലോകത്ത് ഒരു ഫാഷന്‍ ആയി മാറിയിട്ടുണ്ടായിരുന്നു . അമേരിക്കന്‍ ഫാഷന്‍ ഡിസൈനര്‍ ആയ പെട്രീഷ്യ ഫീല്‍ഡ് ആണ് ലെഗ്ഗിങ്ങ്സ് എന്ന വസ്ത്ര സങ്കല്‍പ്പത്തെ വികസിപ്പിച്ചെടുത്ത വ്യക്തിയായി പരിഗണിക്കപ്പെടുന്നത് . അവര്‍ തന്നെ അവകാശപ്പെടുന്നത് Home Shopping Network എന്ന ശൃംഖലയിലൂടെ അവരാണ് 1970- 80 കാലഘട്ടത്തില്‍ ലെഗ്ഗിങ്ങ്സ് ലോകത്തിനു പരിചയപ്പെടുത്തിയത് എന്നാണു .

പാശ്ചാത്യ – അമേരിക്കന്‍ വസ്ത്ര സങ്കല്പങ്ങള്‍ ലോകത്തിലേക്ക് കയറ്റുമതി ചെയ്യുകയും , അവയെ മൂന്നാം ലോക രാജ്യങ്ങളില്‍ മാര്‍ക്കറ്റ് ചെയ്യുവാന്‍ ശ്രമിക്കുകയും ചെയ്ത കാലഘട്ടത്തില്‍ ജന്മം കൊണ്ടതാണ് ലെഗ്ഗിങ്ങ്സ് . അക്കാലമത്രയും അടിവസ്ത്രമായിരുന്ന (യഥാര്‍ത്ഥത്തില്‍ ഇപ്പോഴും ) ലെഗ്ഗിങ്ങ്സിനെ സൌകര്യപ്രദമായ ഒരു വസ്ത്ര സങ്കല്പ്പമായി അടിചെല്‍പ്പിച്ചതിനു പിന്നിലും, സ്വീകാര്യമാക്കിയത്തിനു പിന്നിലും കൃത്യമായ സാമ്രാജ്യത്വ അജണ്ടകളും , അവരുടെ മസ്തിഷ്കപ്രക്ഷാളനവും സൂക്ഷ്മ പരിശോധനയില്‍ കാണുവാന്‍ സാധിക്കും. ആ നിലയില്‍ ലഗ്ഗിങ്ങ്സ് എന്ന വസ്ത്രത്തിന്റെ ആവിര്‍ഭാവത്തെ പഠിച്ചിട്ടുള്ളവര്‍ക്ക് അതിനു പിന്നിലെ സാംസ്കാരിക അധിനിവേശം ലളിതമായി മനസ്സിലാകും .

ലഗ്ഗിൻസ്‌ നിർമ്മിക്കുന്നതെങ്ങനെ?
സ്പാന്‍ഡെക്‌സ് (Spandex) അഥവാ ലൈക്രാ(Lycra) എന്ന പോളീയൂറിത്തീന്‍ നാരുകളാണ് ലെഗ്ഗിങ്ങ്‌സിന്റെ ഏറ്റവും വലിയ പ്രത്യേകതയായ ഇലാസ്തികത അതിനു നല്‍കുന്നത്. അഞ്ചിരട്ടി വരെ നീളം കൂട്ടി തിരികെ പഴയ നീളത്തിലെത്താനുളള കഴിവാണ് ഈ നാരുകള്‍ക്കുളളത്. സ്പാന്‍ഡെക്‌സ് നാരുകള്‍ നൈലോണ്‍, കോട്ടണ്‍, സില്‍ക്, കമ്പിളി എന്നിവയില്‍ ഏതെങ്കിലുമായി ഇഴചേര്‍ത്താണ് ലെഗ്ഗിംഗ്‌സ് ഉണ്ടാക്കുന്നത്.

ആരോഗ്യ പ്രശ്നങ്ങൾ
കാലുകളുടെ രൂപസൗകുമാര്യം എടുത്തുകാട്ടാന്‍ സഹായിക്കുന്ന ലെഗ്ഗിംഗ്‌സിന്റെ ഉപയോഗത്തെച്ചൊല്ലി പല വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇവയുടെ ഉപയോഗം പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കാം, പ്രത്യേകിച്ച് ഈ വേനല്‍ക്കാലത്ത്. ചില ലെഗ്ഗിംഗ്‌സുകളുടെ തുണി വിയര്‍പ്പ് വലിച്ചെടുക്കുന്ന തരത്തിലുളളതാണെങ്കിലും അനേകം മണിക്കൂറുകള്‍ ചര്‍മത്തോട് ചേര്‍ന്നു കിടക്കുന്ന ഇവ ചര്‍മത്തിനു മുകളിലെ വായു സഞ്ചാരത്തെ സാരമായി ബാധിക്കും. ഇതു കാരണം കാലിന്റെ ഇടുക്കുകളില്‍ വിയര്‍പ്പ് തങ്ങി നിന്ന് പൂപ്പല്‍ ബാധയുണ്ടാകാന്‍ വളരെയേറെ സാധ്യതയുണ്ട്. ഈ ഫംഗസ്ബാധയുടെ ചികിത്സയില്‍ ചര്‍മത്തിനു മുകളിലെ വായുസഞ്ചാരം പ്രധാനമാണ്. ഈ അവസ്ഥയില്‍ സ്ഥിരമായി ലെഗ്ഗിംഗ്‌സ് ഉപയോഗിക്കുന്നത് ഒഴിവാക്കുകയാണ് ഒരു പരിഹാരം.

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

CommentsRelated Articles & Comments