മലയാളം ഇ മാഗസിൻ.കോം

ഇടതു കൈയ്യിൽ ഇങ്ങനെ രേഖകളുണ്ടോ? എങ്കിൽ ഈ രേഖകൾ പറയും നിങ്ങളുടെ ഭാഗ്യവും സാമ്പത്തിക വരവും

കൈത്തലത്തിന്റെ നിറം, രേഖകൾ തുടങ്ങിയവ നിരീക്ഷിച്ചു വ്യക്തികളുടെ സ്വഭാവം മനസ്സിലാക്കാനും ഭാവിഫലങ്ങൾ പ്രവചിയ്ക്കാനും കഴിയുന്ന ഒരു വിജ്ഞാനശാഖയാണ് ഹസ്തരേഖാശാസ്ത്രം.

വര്‍ഷങ്ങള്‍ പഴക്കമുളള ശാസ്ത്ര ശാഖയാണ് ഇത്. ഹസ്തരേഖാ ശാസ്ത്രം പഠിച്ചിട്ടുള്ളവർക്ക് ഒരാളുടെ കൈ നോക്കി പല ഫലവും പറയാനുമാകും. ഓരോ മനുഷ്യരുടെയും കൈകകളിലെ രേഖകൾ വ്യത്യസ്തങ്ങളായതുകൊണ്ടു തന്നെ ഫലങ്ങളും പലത് ആണ്. വ്യത്യസ്തമായ രേഖകളും അടയാളങ്ങളുമെല്ലാം പലരുടേയും കയ്യുകളില്‍ പലരീതിയിൽ ഉണ്ട്. സാധാരണയായി വലം കൈ കൂടുതൽ സ്വാധീനസമായി ഉപയോഗിക്കുന്നവർക്ക് ഇടം കയ്യാണ് ഭാവിയെക്കുറിച്ച് അറിയാനുള്ള സൂചകമായി ഹസ്തരേഖാ ശാസ്ത്ര പ്രകാരം വിലയിരുത്തുന്നത്.

ഓരോ മനുഷ്യരുടെയും പ്രായം ഏറുന്നതോടൊപ്പം കയ്യിലെ രേഖകളിലും കാലക്രമത്തില്‍ വ്യത്യാസങ്ങള്‍ വരുന്നു. ഇത് പല കാര്യങ്ങളും സൂചിപ്പിയ്ക്കുന്നതാണെന്നാണ് ഹസ്തരേഖാ ശാസ്ത്രപ്രകാരം പറയപ്പെടുന്നത്. നിങ്ങളെക്കുറിച്ചും ഭാവിയെക്കുറിച്ചുമെല്ലാം അറിയാന്‍ സഹായിക്കുന്ന പ്രത്യേക രേഖകൾ പലതും ഇടതു കയ്യിൽ കാണപ്പെടുന്ന ചില പ്രത്യേക രേഖകൾ പറയാറുണ്ട്.

ഇടതു കയ്യില്‍ കാണുന്ന ലൈഫ് ലൈന്‍ എന്ന ഈ പ്രത്യേക രേഖ ഒരാളുടെ ആരോഗ്യനില സൂചിപ്പിയ്ക്കുന്ന രേഖയാണ്. നിങ്ങളുടെ കയ്യിലെ ലൈഫ് ലൈൻ രേഖ നല്ല കാട്ടിയുള്ളതാണെങ്കിൽ ഇതിനര്‍ത്ഥം നിങ്ങൾ പൂർണ്ണ ആരോഗ്യവാനാണ് എന്നാണ്. കൂടാതെ ഈ ലൈഫ് ലൈൻ രേഖ കട്ടി കുറഞ്ഞതോ ഇടയില്‍ മുറിഞ്ഞതോ ആണെങ്കില്‍ നിങ്ങൾക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകും എന്നാണ് ഇത് സൂചിപ്പിക്കുന്നത്. നിരന്തരമായി മാനസികമായ സ്‌ട്രെസും പരിക്കുകളുമെല്ലാമുണ്ടാകും എന്നതിന്റെ സൂചനയുമാണ് ഈ രേഖ പകുതിയിൽ മുറിഞ്ഞത് കൊണ്ട് സൂചിപ്പിക്കുന്നത്.

നിങ്ങളുടെ കയ്യിലെ വിവാഹ രേഖ പ്രണയത്തേയും വിവാഹത്തേയും സൂചിപ്പിയ്ക്കുന്ന രേഖയാണ്. ഇത്തരം വിവാഹ രേഖ നിരവധി ചെറിയ രേഖകളെങ്കില്‍ നിങ്ങള്‍ക്ക് അങ്ങോട്ടു മാത്രം പ്രണയം, തിരിച്ചില്ലെന്നര്‍ത്ഥം. ഈ രേഖ മുറിഞ്ഞതാണെങ്കിൽ അതിന്റെ അർത്ഥം നിങ്ങളുടെ വിവാഹ ജീവിതം ഡിവോഴ്‌സില്‍ ചെന്ന് അവസാനിയ്ക്കുമെന്നാണ്.

ഈ വിവാഹരേഖ ലൈനുകള്‍ പരസ്പരം ക്രോസ് ചെയ്ത രീതിയിൽ ആണ് നിങ്ങളുടെ കൈകളിൽ കാണപ്പെടുന്നത് എങ്കിൽ പറ്റിയ ജീവിത പങ്കാളിയെ നിങ്ങള്‍ തേടുന്നുവെന്നാണ് അത് അര്‍ത്ഥമാക്കുന്നത്. നിങ്ങളുടെ കയ്യില്‍ വിവാഹ രേഖയില്ലെങ്കില്‍ തല്‍ക്കാലം വിവാഹത്തെ കുറിച്ചോ പ്രണയത്തെ കുറിച്ചോ നിങ്ങളുടെ മനസില്‍ ഇല്ലെന്നാണ് അര്‍ത്ഥമാക്കുന്നത്.

നിങ്ങളുടെ കൈകളിൽ ഹെഡ് ലൈന്‍ എന്നറിയപ്പെടുന്ന ഈ രേഖ ഉണ്ടെങ്കിൽ അത് ബുദ്ധിയേയും ചിന്തിയ്ക്കാനുള്ള കഴിവിനേയും സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ഈ രേഖ നിങ്ങളുടെ കൈകളിൽ ലൈഫ് ലൈൻ രേഖയ്ക്ക് മുകളിലായി വന്നാല്‍ എന്തിനെയും ബാലന്‍സ് ആയി ചിന്തിയ്ക്കാന്‍ പറ്റുന്ന ആളാണ് നിങ്ങൾ എന്നാണ് അര്‍ത്ഥം.

കൂടാതെ നീളമേറിയതും വിസ്താരമേറിയതുമാണ് ഈ രേഖയെങ്കില്‍ നിങ്ങളുടെ കാര്യങ്ങളില്‍ മറ്റുളളവര്‍ ഇടപെടുകയും തീരുമാനമെടുക്കുകയും ചെയ്യുന്ന രീതിയാണ് കൂടുതലായും എന്നതിനെ സൂചിപ്പിയ്ക്കുന്നു. ഇത്തരം രേഖകൾ നിങ്ങളുടെ കൈകളിൽ രണ്ടിൽ കൂടുതൽ ഉണ്ടെങ്കിൽ നിങ്ങൾ സ്മാര്‍ട്ടാണെന്നും വളരെ പ്രത്യേകതയുള്ള വ്യക്തിയാണെന്നുമുള്ളതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്.

നിങ്ങളുടെ കൈകളിൽ ഫേറ്റ് ലൈന്‍ എന്ന ഈ രേഖ ഉണ്ടെങ്കിൽ ഇത് നിങ്ങളുടെ വിധി നിര്‍ണയിക്കുന്ന ഒരു രേഖയാണ്. ഈ ഫേറ്റ് ലൈൻ രേഖ കട്ടിയുള്ളതെങ്കില്‍ അത് നിങ്ങളുടെ നീണ്ട ജീവിതം കാണിയ്ക്കുന്നു. കട്ടി കുറഞ്ഞതെങ്കില്‍ നിങ്ങളുടെ കാര്യങ്ങള്‍ മറ്റുള്ളവര്‍ തീരുമാനിയ്ക്കും എന്നും മറ്റുള്ളവരാൽ നിയന്ത്രിയ്ക്കപ്പെടുന്ന ആൾ ആണ് നിങ്ങൾ എന്നും എന്നാണ് ഇത് കാണിയ്ക്കുന്നത്. രണ്ടോ അതില്‍ കൂടുതല്‍ ഇത്തരം ലൈനുകൾ നിങ്ങളുടെ കയ്യിൽ കണ്ടാല്‍ നിങ്ങൾ പ്രശസ്തി നേടും എന്നും നിങ്ങൾക്ക് നല്ല ജീവിതം ലഭിക്കും എന്നുമാണ് ഇത് അര്‍ത്ഥമാക്കുന്നത്.

നിങ്ങളുടെ കയ്യിലെ മോതിര വിരലിനും നടുവിരലിനും സമീപമായുള്ള ഈ പ്രത്യേക രേഖ മണി ലൈന്‍ എന്നാണ് അറിയപ്പെടുന്നത്. ഇത് ചെറിയ രേഖ ആണെങ്കിൽ പണത്തിന് അമിതമായ പ്രാധാന്യം നല്‍കാത്ത വ്യക്തി ആണ് നിങ്ങൾ എന്നാണ് അര്‍ത്ഥമാക്കുന്നത്. ഈ മണി ലൈൻ രേഖ നീണ്ട രേഖയാണ് എങ്കിൽ നിങ്ങൾക്ക് പണം വളരെ പ്രധാനപ്പെട്ടതാണെന്നും പണം സൂക്ഷിയ്ക്കാന്‍ മിടുക്കുണ്ടെന്നുമാണ് ഇത് അര്‍ത്ഥമാക്കുന്നത്. കൂടാതെ നിങ്ങളുടെ കൈയ്യിൽ ഇത്തരം നിരവധി ചെറിയ രേഖകളെങ്കില്‍ നിങ്ങൾ അമിതമായ പണം ചെലവാക്കുന്നയാള്‍ ആണെന്നാണ് അർത്ഥം.

നിങ്ങളുടെ കയ്യിൽ ബ്രേസ്‌ലെറ്റ് ഭാഗത്തായി കാണുന്ന ഇത്തരം ലൈനുകള്‍ ധനത്തെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ഇവിടെ ഇത്തരം രേഖകൾ ‍ കൂടുതല്‍ ആണെങ്കിൽ അത് വളരെ നല്ലതാണ്. അതായത് നിങ്ങൾക്ക് കൂടുതല്‍ പണമുണ്ടാകുമെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.

നിങ്ങളുടെ കൈകളിൽ മുകളിൽ പറഞ്ഞ രേഖകൾക്ക് പുറമെ ഹാപ്പിനെസ് ലൈന്‍ എന്ന ഒരു രേഖ കൂടിയുണ്ട്. ഇത് വളരെ അപൂര്‍വമായി മാത്രം ചിലരുടെ കൈകളിൽ കാണുന്ന ഒരു രേഖയാണ്. നിങ്ങളുടെ കൈകളിൽ മീനിന്റെ ആകൃതിയില്‍ കാണുന്ന ഇത്തരം രേഖകള്‍ ഉണ്ടെങ്കിൽ അത് ജീവിതത്തില്‍ വിജയവും സന്തോഷവും ഉണ്ടാകുമെന്നതിന്റെ സൂചനാണ് നിങ്ങൾക്ക് നല്‍കുന്നത്.

ചീര വിറ്റ്‌ ഓരോ മാസവും ഒരു ലക്ഷം രൂപയിലധികം വരുമാനം നേടുന്ന ‘അത്ഭുത വീട്ടമ്മ’ WATCH VIDEO

Avatar

Staff Reporter