മലയാളം ഇ മാഗസിൻ.കോം

ആ വിവാദ നായകൻ വീണ്ടും കർണ്ണാടക ഉപമുഖ്യമന്ത്രി ആകുന്നു, ആളെ മനസിലായോ?

കുമാര സ്വാമി സര്‍ക്കാര്‍ രാജിവെച്ചതിന് പിന്നാലെ അധികാരത്തിലെത്തിയ ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാരിന് മന്ത്രിമാരെ നിയമിക്കുന്ന കാര്യത്തില്‍ വീഴ്ച പറ്റിയതായി ആരോപണം. സഖ്യസര്‍ക്കാരിനെ താഴെയിറക്കിയ വിമത വിഭാഗത്തിന്റെ എതിർപ്പ് വകവെക്കാതെ മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്.

\"\"

ഒരാഴ്ച നീണ്ടുനിന്ന നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ മന്ത്രിമാര്‍ക്കു വകുപ്പുകള്‍ വിഭജിച്ചു നല്‍കിയതോടെയാണ് വീണ്ടും രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. ബിജെപിയിലെ മുതിര്‍ന്ന നേതാക്കളുടെയും സഖ്യസര്‍ക്കാരിനെ താഴെയിറക്കിയ വിമത വിഭാഗത്തിന്റെയും എതിര്‍പ്പുകളെ വകവയ്ക്കാതെ മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനുള്ള മുഖ്യമന്ത്രി യെദ്യൂരപ്പയുടെ തീരുമാനമാണ് പ്രതിഷേധത്തിന് പിന്നില്‍. മുതിര്‍ന്ന ദളിത് നേതാവ് ഗോവിന്ദ് കെ കര്‍ജോള്‍, യുവ വൊക്കാലിംഗ നേതാവ് സി എന്‍ അശ്വത് നാരായണ എന്നിവരും സവാദിക്കൊപ്പം ഉപമുഖ്യമന്ത്രിമാരായി നിയമിതരായി.

നിയമസഭയിലിരുന്ന് നീലച്ചിത്രം കണ്ട ബിജെപി നേതാവും ഇനി കര്‍ണാടക ഉപമുഖ്യമന്ത്രി. എംഎല്‍എ പോലുമല്ലാത്ത വിവാദനായകന്‍ ലക്ഷ്മണ്‍ സവാദിക്കാണ് യെദ്യൂരപ്പ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചിരിക്കുന്നത്. ഗോവിന്ദ് കാര്‍ജോള്‍, അശ്വത് നാരായണ്‍ എന്നിവരെയും ഉപമുഖ്യമന്ത്രിമാരായി നിയമിച്ചിട്ടുണ്ട്.

\"\"

2012 ല്‍ കര്‍ണാടക സഹകരണ വകുപ്പ് മന്ത്രിയായിരുന്ന ലക്ഷ്മണ്‍ സാവാദിയും പരിസ്ഥിതി വകുപ്പ് മന്ത്രിയായിരുന്ന ജെ കൃഷ്ണ പലേമറും ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന സിസി പാട്ടീലുമാണ് നിയമസഭയിലിരുന്ന് മൊബൈല്‍ ഫോണില്‍ നീലച്ചിത്രം കണ്ടത്.

സംഭവത്തില്‍ ബിജെപി നാണംകെട്ടതോടെ മൂവര്‍ക്കും രാജിവെക്കേണ്ടിയും വന്നിരുന്നു. എന്നാൽ തങ്ങൾ വിദ്യാഭ്യാസപരമായി അറിവ് നേടാനാണ്‌ ആ വീഡിയോ കണ്ടതെന്നായിരുന്നു സവാദിയയുടെ വിശദീകരണം. സി.സി പട്ടീൽ, കൃഷ്ണ പാലേമാർ എന്നീ ബി.ജെ.പി എം.എൽ.എമാരായിരുന്നു അന്ന് അശ്‌ളീല വീഡിയോ കാണാൻ സവാദിയയ്ക്ക് കൂട്ട്.

\"\"

ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും സവാദി പരാജയപ്പെട്ടിരുന്നു. എന്നാല്‍ ജെഡിഎസ്-കോണ്‍ഗ്രസ് മന്ത്രിസഭയെ മറിച്ചിടുന്നതില്‍ പ്രധാനപങ്കുവഹിച്ച സവാദിക്ക് മന്ത്രിസ്ഥാനം ബിജെപി നല്‍കുകയായിരുന്നു. നേരത്തെ സവാദിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ബിജെപി എംഎല്‍എ രേണുകാചാര്യന്‍ പ്രതിഷേധിച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍ തോറ്റ ഒരാളെ തിടുക്കത്തില്‍ മന്ത്രിയാക്കുന്നതിന്റെ കാരണം മനസ്സിലാകുന്നില്ലെന്ന് യെദ്യൂരപ്പയുടെ അടുത്ത അനുയായികൂടിയായ രേണുകാചാര്യന്‍ തുറന്നടിച്ചിരുന്നു,

Avatar

Staff Reporter