മലയാളം ഇ മാഗസിൻ.കോം

ബാലഭാസ്‌കറിന്റെ മരണത്തിലെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ, വിരൽ ചൂണ്ടുന്നത് അട്ടിമറിയിലേക്ക്? അന്വേഷണത്തിൽ നിർണായക ട്വിസ്റ്റ്

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ നിർണായക വഴിത്തിരിവ്. കാർ അപകടം വഴിയുള്ള മരണം കരുതിക്കൂട്ടി ഉള്ളതാണെന്ന സംശയത്തിലേക്കാണ് ക്രൈംബ്രാഞ്ച് കടക്കുന്നത്. കൊലപാതകമാണെന്നുള്ള സംശയങ്ങൾക്ക് ശക്തിയാർജ്ജിക്കുന്ന നിർണായക മൊഴിയും പുറത്തുവന്നു. കാറിന്റെ ഡ്രൈവിങ് സീറ്റിലെ രക്തക്കറ ആരുടേതെന്നതിന്റെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചാൽ ആരാണ് വണ്ടിയോടിച്ചതെന്ന് വ്യക്തമാവും.

\"\"

അർജുന്റേത് ഡ്രൈവിങ് സീറ്റിലിരുന്നാലുണ്ടാകുന്ന പരിക്കുകളെന്നാണ് അന്വേഷണ സംഘം പറയുന്നത്. തൃശ്ശൂരിൽ നിന്ന് വാഹനം പുറപ്പെടുമ്പോൾ വണ്ടിയോടിച്ചത് അർജ്ജുനാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് കിട്ടി. അമിത വേഗതയിലാണ് വാഹനം തൃശ്ശൂരിൽ നിന്ന് പുറപ്പെട്ടപ്പോൾത്തന്നെ സഞ്ചരിച്ചത്. വാഹനം 231 കിലോമീറ്റർ സഞ്ചരിക്കാനെടുത്തത് വെറും രണ്ടര മണിക്കൂറാണ്. വാഹനത്തിൽ ഒരു കൊച്ചു കുഞ്ഞിനെയും വച്ചാണ് ഇത്ര അമിതവേഗതയിൽ വാഹനമോടിയത്.

അർജുന്റേത് ഡ്രൈവിങ് സീറ്റിലിരുന്നാലുണ്ടാകുന്ന പരിക്കുകളെന്നാണ് അന്വേഷണ സംഘം പറയുന്നത്. തൃശ്ശൂരിൽ നിന്ന് വാഹനം പുറപ്പെടുമ്പോൾ വണ്ടിയോടിച്ചത് അർജ്ജുനാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് കിട്ടി. അമിത വേഗതയിലാണ് വാഹനം തൃശ്ശൂരിൽ നിന്ന് പുറപ്പെട്ടപ്പോൾത്തന്നെ സഞ്ചരിച്ചത്. വാഹനം 231 കിലോമീറ്റർ സഞ്ചരിക്കാനെടുത്തത് വെറും രണ്ടര മണിക്കൂറാണ്. വാഹനത്തിൽ ഒരു കൊച്ചു കുഞ്ഞിനെയും വച്ചാണ് ഇത്ര അമിതവേഗതയിൽ വാഹനമോടിയത്.

\"\"

തിരുവനന്തപുരത്തിന് അടുത്ത് വച്ച് വാഹനം അപകടത്തിൽ പെടുമ്പോൾ മുൻസീറ്റിലിരുന്നയാളുടെ കാല് കുടുങ്ങിക്കിടക്കുകയായിരുന്നെന്നും രക്ഷിക്കാൻ അയാൾ നിലവിളിക്കുകയായിരുന്നെന്നുമാണ് സാക്ഷിമൊഴികൾ. കുഞ്ഞ് മുന്നിൽ ബ്രേക്കിന്റെ തൊട്ടടുത്ത് കുരുങ്ങിക്കിടക്കുകയായിരുന്നു. ലക്ഷ്മി മുൻസീറ്റിലായിരുന്നു. പിൻസീറ്റിലിരുന്നയാൾ മുന്നോട്ട് തെറിച്ച് പരിക്കേറ്റ് ബോധമില്ലാതെ കിടക്കുകയായിരുന്നു. എന്നാൽ ആരാണ് വാഹനമോടിച്ചതെന്നതിൽ ഇപ്പോഴും പൊലീസിന് കൃത്യമായ തെളിവുകളില്ല. അർജുൻ തന്നെയാണ് വാഹനമോടിച്ചതെന്നാണ് ഭാര്യ ലക്ഷ്മി മൊഴി നൽകിയിരിക്കുന്നത്. അർജുൻ ആദ്യം മൊഴി നൽകിയത് ബാലഭാസ്‌കറാണെന്നും. കൊല്ലത്തിനടുത്ത് പള്ളിമുക്ക് എന്ന സ്ഥലത്തുനിർത്തി ജ്യൂസ് കുടിച്ചശേഷം ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്നായിരുന്നു അർജുന്റെ മൊഴി. ഈ മൊഴി തെറ്റാണെന്ന് സ്ഥിരീകരിക്കാവുന്ന തെളിവുകളും പൊലീസിന് കിട്ടി.

\"\"

സംഭവത്തില്‍ കൂടുതല്‍ വ്യക്തത വന്നതോടെ അര്‍ജ്ജുനനെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. അതേസമയം, അര്‍ജ്ജുന്‍ കേരളംവിട്ടു. അസമിലേയ്ക്കാണ് അര്‍ജ്ജുന്‍ പോയത്. അപകടത്തില്‍ കാലിന് പരുക്കേറ്റ് വിശ്രമത്തിലുള്ളയാള്‍ ദൂരയാത്രയ്ക്കു പോയതില്‍ ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘത്തിന് അര്‍ജുന്റെ മൊഴിയെടുക്കാനായില്ല. അപകടവുമായി ബന്ധപ്പെട്ട് ഫോറന്‍സിക് ഫലത്തിനുശേഷം അര്‍ജ്ജുനെ ചോദ്യം ചെയ്യുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

ഇതിനിടെ മൊഴിയില്‍ മലക്കം മറിഞ്ഞ് കൊല്ലത്തെ ജൂസ് കട ഉടമ ഷംനാദ്. പ്രകാശ് തമ്പി സിസിടിവിയിലെ ദൃശ്യങ്ങളടങ്ങുന്ന ഹാര്‍ഡ് ഡിസ്‌ക് എടുത്തെന്ന് ക്രൈംബ്രാഞ്ചിനോട ഷംനാദ് പറഞ്ഞിരുന്നു. ഈ വാര്‍ത്ത വന്നു മണിക്കൂറുകള്‍ക്കകമാണ് കടയുടമയുടെ ഈ മലക്കം മറിച്ചില്‍. ദൃശ്യങ്ങള്‍ കൊണ്ട് പോയത് പോലീസെന്ന് കടയുടമ. ഡിവൈഎസ്പി മാത്രമാണ് അന്വേഷണത്തിനായി ദൃശ്യങ്ങള്‍ ശേഖരിച്ചതെന്നും പ്രകാശ് തമ്പിയെ അറിയില്ല, കടയില്‍ വന്നിട്ടില്ലെന്നുമാണ് ഇപ്പോള്‍ ഷംനാദ് മൊഴി നല്‍കിയിരിക്കുന്നത്. ഡിവൈഎസ്പി ഹരികൃഷ്ണനാണ് കടയുടമയുടെ മൊഴിയെടുത്തത്.

\"\"

സംഭവത്തില്‍ വിവാദത്തിലായ പാലക്കാട്ടെ പൂന്തോട്ടം ആശുപത്രിയിലെ ഡോക്ടര്‍ രവീന്ദ്രന്റെ മകന്‍ ജിഷ്ണുവും കേരളം വിട്ടതില്‍ സംശയമുണരുന്നുണ്ട്. ഇയാള്‍ ഹിമാലയം യാത്രയ്ക്ക് പോയെന്നാണ് കുടുബത്തിന്റെ മൊഴി. സ്വര്‍ണ്ണക്കടത്തു കേസില്‍ ബാലഭാസ്‌ക്കറിന്റെ സുഹൃത്ത് പ്രകാശന്‍ തമ്പി പിടിയിലായതോടെയാണ് ബാലഭാസ്‌ക്കറിന്റെ അപകടമരണം സംബന്ധിച്ച അന്വേഷണം വീണ്ടും സജീവമായത്. ബാലുവിന്റെ മരണത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന് അച്ഛന്‍ കെസി ഉണ്ണി അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു.

Avatar

Staff Reporter