20
September, 2018
Thursday
11:54 PM
banner
banner
banner

തന്റെ സൂപ്പർഹിറ്റ്‌ ദിലീപ്‌ സിനിമയെ താറടിച്ച സംവിധായകനെക്കുറിച്ച്‌ ലാൽജോസ്‌

സഹസംവിധായകനായി മലയാള സിനിമയിലെത്തിയ ലാൽ ജോസ് പിന്നീട് മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായകരിൽ ഒരാളായി മാറുക ആയിരുന്നു. മമ്മൂട്ടി നായകനായി 1998-ൽ പുറത്തിറങ്ങിയ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് ലാൽജോസ് സ്വതന്ത്ര സംവിധായകനായി മാറിയത്.

ഒരു മറവത്തൂര്‍ കനവ് മുതല്‍ പ്രേക്ഷകരെ രസിപ്പിച്ച ഒരുപിടി ചിത്രങ്ങള്‍ ലാൽ ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ മികച്ച ചിത്രങ്ങൾ ആയിരുന്നു. തന്റെ കരിയറിന്റെ തുടക്കകാലത്ത് താന്‍ നേരിട്ട പ്രശ്‌നങ്ങളെയും പാരകളെയും കുറിച്ച് സഫാരി ചാനലിന്റെ പരിപാടിയില്‍ കഴിഞ്ഞദിവസം ലാല്‍ജോസ് മനസുതുറന്നിരുന്നു.

മീശമാധവൻ സിനിമയും ആയി ബന്ധപ്പെട്ട് അദേഹം പങ്കുവച്ച അനുഭവങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.

മീശമാധവന്‍ സിനിമ കേരളത്തിലുടനീളം ഗംഭീര റിപ്പോര്‍ട്ട് ആണെന്ന് മനസിലായപ്പോള്‍ ആ സന്തോഷം ദിലീപുമായി പങ്കിടാമെന്ന് വെച്ച് ഞാന്‍ ബൂത്തില്‍ ഫോണ്‍ വിളിക്കാനായി പോയി, ആ സമയം അവിടെ മറ്റൊരു സംവിധായകന്‍ ആര്‍ക്കോ ഫോണ്‍ ചെയ്യുന്നുണ്ടായിരുന്നു. സംവിധായകന്റെ പേര് പറയുന്നില്ല, അയാള്‍ ദിലീപിനോടാണ് സംസാരിക്കുന്നതെന്ന് എനിക്ക് പിന്നെ മനസിലായി. സിനിമ അത്ര പോരെന്നും, സിനിമ പലയിടത്തും ലാഗ് ചെയ്യുന്നുണ്ടെന്നുമൊക്കെ അദ്ദേഹം ദിലീപിനോട് പറയുകയാണ്.

കേരളം മുഴുവന്‍ ഏറ്റെടുത്ത ചിത്രത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് വല്ലാത്ത സങ്കടം തോന്നി. ചിത്രത്തിലെ ഫൈറ്റ് സീനൊക്കെ കട്ട് ചെയ്യുന്നതാ നല്ലതെന്നുമൊക്കെ അദ്ദേഹം ദിലീപിനോട് പറഞ്ഞു, ഒടുവില്‍ ഫോണ്‍ വിളി കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ അദ്ദേഹം ആദ്യം നോക്കിയത് എന്റെ മുഖത്തേക്കാണ്, ‘എന്താ സാര്‍ സിനിമ ഇഷ്ടമായില്ലേ’? എന്ന് ഞാന്‍ ചോദിച്ചു, ‘പോര ലാലു’ എന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. ഈ സംവിധായകന്റെ പേര് താന്‍ പറയുന്നില്ലെന്നും ലാല്‍ ജോസ് വ്യക്തമാക്കി.

RELATED ARTICLES  ആഷിഖ്‌ അബു ചിത്രത്തിൽ നിന്നും കാളിദാസ്‌ ജയറാം പുറത്ത്‌, പകരം അഭിനയിക്കുന്നത്‌ മറ്റൊരു യുവതാരം, കാരണം...
[yuzo_related]

Comments

https://malayalamemagazine.com

Malu Sheheerkhan | Executive Editor


Related Articles & Comments