മലയാളം ഇ മാഗസിൻ.കോം

തെലുങ്ക് സംവിധായകൻ യെലേദിയെ ഞെട്ടിച്ച് മോഹൻലാൽ, അഭിനയത്തിൽ മാത്രമല്ല

മലയാളികളുടെ അഭിമാന താരമാണ് നടനവിസ്മയം മോഹൻലാൽ. മലയാളത്തിനു പുറമേ വിവിധ ഇന്ത്യൻ ഭാഷകളിൽ അഭിനയിച്ച് എല്ലാവരെയും അത്ഭുതപ്പെടുത്തിയിട്ടുള്ള സൂപ്പർ ആക്ടർ. തെലുങ്ക് മാധ്യമങ്ങളിലെ ഇപ്പോഴത്തെ ചർച്ച മോഹൻലാലിനെക്കുറിച്ചാണ്. തെലുങ്ക് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം മോഹൻലാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന തെലുങ്ക് ചിത്രമായ ‘മനമന്ദ’യുടെ സംവിധായകൻ ഇതിനോടകം മോഹൻലാലിന്റെ കഴിവുകളിൽ അതിശയിച്ചു കഴിഞ്ഞു. എന്നാൽ യെലേദിയെ മോഹൻലാൽ ഞെട്ടിച്ചത് അഭിനയത്തിൽ മാത്രമല്ല. തിരക്കഥയിലും കഥാ വിവരണത്തിലുമെല്ലാം തന്റെ ക്രിയാത്മകമായ സംഭാവനകളിലാണ്.

ഒപ്പം 2 ഭാഷകളിൽ ചിത്രീകരിക്കുന്ന സിനിമയുടെ ഓരോ വേർഷൻസിലും മോഹൻലാൽ കൊണ്ടുവരുന്ന അഭിനയ വ്യത്യാസവും യെലേദിയിൽ അത്ഭുതം ഉളവാക്കി. കൂടാതെ ഡയലോഗ് ഡെലിവറിയുടെ കാര്യത്തിലുള്ള ഇമ്പ്രൊവൈസേഷനും മോഹൻലാലിന്റെ പ്രത്യേകതയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Avatar

Staff Reporter