മലയാളം ഇ മാഗസിൻ.കോം

മമ്മുക്കയും ലാലേട്ടനും മനസിലാക്കാൻ: നിങ്ങൾക്ക് പ്രായമായിക്കാണില്ല, പക്ഷെ പ്രേക്ഷകന് പ്രായമായി

ഇതൊരു വിമർശനമല്ല. 35-40 വസ് കഴിഞ്ഞ ഒരു സാധാരണ പ്രേക്ഷകന്റെ ആശങ്കയാണ്. മമ്മൂട്ടിയും മോഹൻലാലും സിനിമയിൽ വന്നിട്ട് 30 വർഷങ്ങൾ പിന്നിടുന്നു. ഇന്നവർ മലയാള സിനിമയുടെ മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ ഇതിഹാസങ്ങളാണ്. പക്ഷെ കുറച്ചു കാലങ്ങളായി അവരുടെ ഗ്രാഫ് എങ്ങോട്ടാണ് പോകുന്നതെന്ന് സിനിമയെ സ്നേഹിക്കുന്ന ഏതൊരു പ്രേക്ഷകനും മനസിലാവുന്ന കാര്യമാണ്‌. മമ്മൂട്ടിയും മോഹൻലാലും പ്രായത്തിനനുസരിച്ചുള്ള കഥാ പാത്രങ്ങൾ തെരഞ്ഞെടുക്കണം എന്ന് മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് 10 വർഷമെങ്കിലും ആയിക്കാണും. ജോണി വാക്കറും, സേതുരാമയ്യരും, ചന്തക്കാട് വിശ്വവും, ടി പി ബാലഗോപാലനും, ജോജിയും, അശോകനും എല്ലാം അന്ന് യുവത്വത്തിന്റെ പ്രതീകങ്ങൾ ആയിരുന്നു. അന്നത്തെ യുവാക്കൾ ഇന്ന് വളർന്ന് വലുതായി മധ്യ വയസിനോട് അടുത്തു തുടങ്ങി.

90കളിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും അവർ കണ്ടിരുന്നത് അന്നത്തെ യുവത്വത്തിന്റെ പ്രതീകങ്ങളായിട്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ 2 നടനവിസ്മയങ്ങളെ അവർ നെഞ്ചേറ്റി. പക്ഷെ കാലം കടന്നു പോയി ആ പ്രേക്ഷകൻ ഇന്നും അവരുടെ പ്രതീകങ്ങളായിട്ടാണ് മമ്മൂട്ടിയേയും മോഹൻലാലിനെയും കാണുന്നത്. മധ്യ വയസിലെത്തിയ പ്രേക്ഷകന് ഇന്ന് പ്രേമിക്കാനോ സല്ലപിക്കാനോ സമയമില്ല. അവനു സ്വന്തം കുടുംബത്തിന്റെ കാര്യം നോക്കണം. മക്കൾ, ഭാര്യ, വീട് അങ്ങനെ കുടുംബസ്ഥനായിരിക്കുന്നു അവൻ. അവനെയാണ് ഈ ഇതിഹാസ താരങ്ങളിലൂടെ പ്രേക്ഷകൻ കാണാൻ ആഗ്രഹിക്കുന്നത്. ദൃശ്യവും പത്തേമാരിയുമെല്ലാം ജനമനസുകൾ കീഴടക്കാൻ അത് തന്നെയല്ലേ കാരണം.

ഈ മാറിയ കാലത്ത് യുവത്വത്തിന്റെ പ്രതീകങ്ങളായി ഒരുപിടി യുവ താരങ്ങൾ നമുക്കുണ്ട്. അവർക്കൊപ്പമോ അവരേപ്പോലെയോ ആകാനല്ല നമ്മുടെ ലെജൻഡ്സ് ശ്രമിക്കേണ്ടത്. മമ്മൂട്ടി – മോഹൻലാൽ യുഗം തുടങ്ങിയ ശേഷം അന്നത്തെ വലിയ താരങ്ങളായ സോമനും, സുകുമാരനും, കുറച്ചു കാലങ്ങൾ എങ്കിലും സാക്ഷാൽ പ്രേം നസീറും എല്ലാം പക്വതയാർന്ന വേഷങ്ങളിലേക്ക് മാറുകയാണ് ചെയ്തത്. മമ്മൂട്ടി – മോഹൻലാൽ കാലഘട്ടത്തിലെ മറ്റ് പ്രമുഖരമായ മുകേഷും, സിദ്ധിഖും, മണിയൻ പിള്ള രാജുവും, സായ് കുമാറുമൊക്കെ മാറി ചിന്തിച്ചു തുടങ്ങിയിട്ട് കാലമേറെയായി. അവർക്ക് ശേഷം വന്ന അശോകനും, വിനീതും വരെ നായികയുടേയോ നായകന്റെയോ അച്ഛൻ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി.  മലയാളത്തിൽ അല്ലെങ്കിലും അന്യ ഭാഷകളിലൂടെ മോഹൻലാൽ മാറി ചിന്തിച്ചു തുടങ്ങിയത് ഒരു നല്ല ലക്ഷണമാണ്. തമിഴിലും തെലുങ്കിലുമെല്ലാം യുവ താരങ്ങളുടെ അച്ഛൻ വേഷങ്ങൾ അദ്ദേഹം സ്വീകരിച്ചത് സ്വാഗതാർഹമാണ്.

“മമ്മൂട്ടിയോട്‌ ഒരു കഥ പറയുമ്പോള്‍ തന്നെ അദ്ദേഹം പറയും…\” (Next Page)

Avatar

Staff Reporter