അമൃത ടീവി സംപ്രേഷണം ചെയ്യുന്ന നടി വിധുബാല അവതാരിക ആയിട്ടുള്ള കഥ അല്ലിത് ജീവിതം എന്ന പ്രോഗ്രാം പോലെയും കൈരളി ടീവിയിൽ ഉർവശി അവതാരക ആയി എത്തുന്ന കഥ ഇതുവരെ എന്ന പ്രോഗ്രാം പോലെയും,
തമിഴ് ചാനൽ ആയ സീ തമിഴിൽ സമാനമായി സംപ്രേഷണം ചെയ്യുന്ന ഒരു പരിപാടി ആണ് മലയാളത്തിലും തമിഴിലും ഒരുപോലെ താരമായ നടി ലക്ഷ്മി രാമകൃഷ്ണൻ അവതരിപ്പിക്കുന്ന സൊൽവതെല്ലാം ഉണ്മയി എന്ന പരിപാടി.
മലയാളത്തിലേത് പോലെ തന്നെ സാധാരണക്കാരായ ആളുകളുടെ ദാമ്പത്യ പ്രശ്നങ്ങൾ അടങ്ങുന്ന കുടുംബപ്രശ്നങ്ങൾക് നിയമ വിദഗ്ധരുടെ സഹായത്തോടെ നിയമോപദേശം നൽകുക എന്നത് തന്നെയാണ് ഈ ഷോയുടെയും ഉദ്ദേശം.
എന്നാൽ ലക്ഷ്മിയുടെ ഷോയ്ക്ക് എതിരെ തമിഴ്നാട് സ്വദേശി ആയ കല്യാണ സുന്ദരം എന്ന ആൾ ഒരു പരാതി നൽകിയിരിക്കുകയാണ്. ആളുകളുടെ സ്വകാര്യതയെ ഷോ കണക്കിലെടുക്കുന്നില്ല എന്നും സാധാരണക്കരുടെ ജീവിതം ചാനലിന്റെ റേറ്റിങ് കൂട്ടാൻ ഉപയോഗിക്കുന്നു എന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.
കൂടാതെ ഷോയിക്കിടയിൽ ശാരീരിക അക്രമങ്ങൾ തുടർക്കഥ ആവുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതേ തുടർന്ന് ഈ ഷോയ്ക്ക് ജൂൺ 18 വരെ മദ്രാസ് ഹൈകോടതി സ്റ്റേ ഏർപ്പെടുത്തുകയും കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിനും ചാനൽ അധികൃതർക്കും കത്തയയ്ക്കുവാനും കോടതി ഉത്തരവിട്ടു.