മലയാളം ഇ മാഗസിൻ.കോം

അതിക്രൂരന്മാരാണ്‌ തിരുട്ടുഗ്രാമങ്ങളിൽ നിന്നെത്തുന്ന ഈ സംഘങ്ങൾ: ഇവരുടെ മോഷണ രീതി ഇങ്ങനെ, വേണം അതീവ ജാഗ്രത

കഴിഞ്ഞ ദിവസങ്ങളിലായി കോട്ടയത്തെ പോലീസ്‌ സ്റ്റേഷനുകളിലേക്ക്‌ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സംശയാസ്പദമായ സാഹചര്യങ്ങളിൽ ആളുകളെ കാണുന്നു എന്ന് പറഞ്ഞ്‌ ഭയചകിതരായ ആളുകളുടെ നിലയ്ക്കാതെ ഫോൺ വിളിയാണ്. പക്ഷേ,​ ചെല്ലുമ്പോൾ ആരെങ്കിലും അലഞ്ഞു തിരിഞ്ഞു നടക്കുന്നവരോ മറ്റോ ആവും. അതിരമ്പുഴയിലെ സി.സി.ടി.വി ദൃശ്യവും പിന്നാലെ വീടുകളിലുണ്ടായ മോഷണ ശ്രമങ്ങളുമാണ് നാട്ടുകാരുടെ ഭയത്തിന് പിന്നിൽ. നിഴലനടക്കം കണ്ടാൽ പൊലും ജനം പരിഭ്രാന്തരായി പൊലീസിനെ വിളിക്കുകയാണ്. അതി ക്രൂരൻമാരായ കുറുവാസംഘം ജില്ലയിൽ എത്തിയെന്ന പ്രചാരണത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും ജാഗ്രതയിലാണ്.

അതിരമ്പുഴയിൽ കുറുവ സംഘത്തി​ൻെറ സാന്നിധ്യമെന്ന സംശയങ്ങൾക്കിടെ ഞായറാഴ്​ച രാവിലെ ഏഴംഗ തമിഴ്​ സ്​ത്രീകളുടെ സംഘത്തെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. എന്നാൽ, ഇവർ നിരപരാധികളായതിനാൽ വിട്ടയച്ചു. ചോദ്യംചെയ്യലിൽ ഇവർ പാലായിൽനി​െന്നത്തിയ ആക്രിപെറുക്കാൻ വന്ന സംഘമാണെന്ന്​ വ്യക്തമായി. തുടർന്ന്​ അവരെ പാലായിലേക്ക്​ തിരികെ പറഞ്ഞയച്ചു. ഞായറാഴ്ചയും ജനങ്ങളും പൊലീസും കനത്ത ജാഗ്രതയിലായിരുന്നു. യുവാക്കളുടെ സംഘങ്ങൾ രാത്രികളിൽ അതിരമ്പുഴയിൽ സജീവമായിരുന്നു. പൊലീസ് കൂടുതൽ പട്രോളിങ്​ സംഘങ്ങൾ മേഖലയിൽ മോഷണസംഘത്തെ തിരഞ്ഞിറങ്ങിയിരുന്നു. സി.സി ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽനിന്നാണ്​ മോഷണസംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്​. മുഖം തുണികൊണ്ട്​ മറച്ച്​ കൈയിൽ ആയുധങ്ങളുമായി സംഘമായാണ്​ ഇവർ സഞ്ചരിക്കുന്നത്​.

പകൽസമയം സ്​ത്രീകളുടെ ഒരുസംഘം വീടുകളെ നിരീക്ഷിച്ച്​ രാത്രി പുരുഷന്മാരുടെ സംഘങ്ങൾ മോഷണത്തിന്​ ഇറങ്ങുന്നതാണ്​ ഇവരുടെ രീതി. ശനിയാഴ്​ച രാത്രിയിൽ വേളാങ്കണ്ണിയിൽ തീർഥാടനത്തിനുപോയ കറുകച്ചേരിയിൽ സിബിയുടെ വീടി​ൻെറ പിന്നിലെ കതക്​ പൊളിച്ചതി​ൻെറ ലക്ഷണങ്ങളുണ്ട്​. ​ബോധം മയക്കാൻ ഉപയോഗിക്കുന്ന സ്​പ്രേയും ഇവരുടെ പക്കലുണ്ടെന്ന്​ സംശയമുണ്ട്​. ഒ​േരസമയം വിവിധ സംഘങ്ങൾ പലയിടങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട്​. കുറുവ സംഘത്തിനെതിരെ പൊലീസും നാട്ടുകാരും ഒരുമിച്ചാണ്​ തിരച്ചിലിനിറങ്ങുന്നത്​. ശനിയാഴ്​ച അനൗൻസ്​മന്റ്‌​ ഉപയോഗിച്ച്​ ജനങ്ങൾക്ക്​ ബോധവത്കരണം നൽകിയിരുന്നു. ശനിയാഴ്​ച രാത്രി തുടങ്ങിയ തിരച്ചിൽ ഞായറാഴ്​ച പുലർച്ച വരെ ഉണ്ടായിരുന്നു. മോഷ്​ടാക്കൾ കൈയിൽ ആയുധങ്ങൾ കരുതുന്നതിനാൽ സ്വയരക്ഷക്കായി നീളമുള്ള വടിയും കൈയിൽ കരുതിയാണ്​​ നാട്ടുകാർ തിരച്ചിലിനിറങ്ങിയത്​.​ കൂടുതൽ പൊലീസ്​ പട്രോളിങ്ങിനായി പഞ്ചായത്തിൽ വിന്യസിച്ചിട്ടുണ്ട്​. വിവിധ റെയിൽവേ സ്റ്റേഷനുകളും ട്രാക്കുകളും കേന്ദ്രീകരിച്ച് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പൊലീസ് രാത്രികാല പരിശോധന ഊർജിതമാക്കിയിട്ടുണ്ട്.

അതിരമ്പുഴയിൽ ആറു വീടുകളിൽ നടന്ന മോഷണ ശ്രമം കുറുവാ സംഘത്തിന്റെ രീതിയിലാണെന്ന് പൊലീസ് പറയുന്നു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി, സേലം മേഖലകളിലെ തിരുട്ടുഗ്രാമങ്ങൾ കേന്ദ്രീകരിച്ചുള്ള സംഘങ്ങളാണിത്. ഇവരുടെ വരവും പോക്കുംട്രെയിനിലാണ്‌, ഒരേസമയം അഞ്ചോ അതിലധികം ആളുകളായി എത്തും. ട്രാക്കുകളോട് ചേർന്ന് തങ്ങും. ധൈര്യവും, കായികശേഷിയും ആവോളമുള്ളവർ . ഒരു പ്രദേശത്ത് അഞ്ചോ അതിലധികം ആളുകളായി എത്തും. പകൽ വസ്ത്രവിൽപ്പന, ആക്രിപെറുക്കൽ, അമ്മിക്കല്ലുകൊത്തൽ, ആയുധങ്ങൾക്കു മൂർച്ച കൂട്ടൽ എന്നിങ്ങനെയുള്ള ജോലി ചെയ്യുന്നവരെന്ന വ്യാജേന എത്തി വീടുകൾ കണ്ടു വയ്ക്കും. പുലർച്ചെ ഒന്നിനു ശേഷം ഇവിടങ്ങളിലെത്തി മോഷണം നടത്തും. അടിവസ്ത്രം മാത്രം ധരിച്ചു മൂഖംമൂടിയെത്തുന്ന സംഘം കാത്തുനിൽക്കാതെ വാതിൽ ഭാരമേറിയെ എന്തെങ്കിലും കൊണ്ട് തകർത്ത് അകത്തു കയറുന്നതാണ് രീതി. എതിർക്കുന്നവരെ കൈയിൽ കിട്ടുന്ന ആയുധം കൊണ്ടു ആക്രമിക്കും. കൊല്ലാനും മടിക്കില്ല. ഒരു ദിവസം ഒരേ സ്ഥലത്ത് ഒന്നിലേറെ വീടുകളിൽ കവർച്ച നടത്തുന്നതും ഇവരുടെ പതിവാണ്.

Avatar

Staff Reporter