മലയാളം ഇ മാഗസിൻ.കോം

കുറുപ്പ്‌ സിനിമ പ്രേക്ഷക പ്രതീക്ഷയ്ക്കൊത്ത്‌ ഉയർന്നോ? റിവ്യൂ വായിക്കാം

മഹാമാരിക്കാലത്തിന്റെ രണ്ടാം വരവിനു ശേഷം വീണ്ടും സംസ്ഥാനത്ത്‌ തീയറ്ററുകൾ സജീവമാക്കികൊണ്ട്‌ ‘കുറുപ്പ്‌’ എന്ന ദുൽഖർ സൽമാൻ ചിത്രം റിലീസ്‌ ആയിരിക്കുകയാണ്‌. ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഇതിനോടകം വന്നു കഴിഞ്ഞു. സ്ഥിരമായി സിനിമാ റിവ്യൂകൾ ഇടാറുള്ള ചേനക്കാര്യങ്ങൾ ബ്ലോഗിന്റെ കുറുപ്പ്‌ റിവ്യൂ വായിക്കാം.

കേരളത്തിൽ ഏറ്റവും കുപ്രസിദ്ധനായ സുകുമാരകുറുപ്പിന്റെ എല്ലാവർക്കും അറിയാവുന്ന കഥയിൽ കുറച്ചു ഫിക്ഷൻ ആഡ് ചെയ്തു കുറുപ്പ് എന്ന കഥാപാത്രത്തിനു മറ്റൊരു ഡയമൻഷൻ നൽകുകയാണ് ശ്രീനാഥ് രാജേന്ദ്രൻ. സുകുമാരകുറുപ്പ് ചെയ്ത ക്രൈംമും അതിന്റെ എക്സിക്യൂഷനും യഥാർത്ഥ സംഭവങ്ങളുമായി വലിയ വ്യത്യാസം ഇല്ലാതെ അവതരിപ്പിക്കുന്നതോടൊപ്പം അയാളുടെ പാസ്റ്റിലെ ചില കാര്യങ്ങളും പ്രേസന്റും ഫിക്ഷണൽ ആയി അവതരിപ്പിരിക്കുന്നു.

കഥ സഞ്ചരിക്കുന്ന 70 മുതൽക്കുള്ള കാലഘട്ടവും, ചെറിയനാട് എന്ന ഗ്രാമത്തിൽ തുടങ്ങി, ആ കാലത്തെ മദ്രാസ്, ബോംബെ, പേർഷ്യ ഒക്കെ റീ ക്രിയേറ്റ് ചെയ്തിരിക്കുന്നത് നന്നായിരുന്നു. ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ, സിനിമാട്ടോഗ്രഫി, വസ്ത്രലങ്കാരം തുടങ്ങി എല്ലാ മേഖലയിലും വളരെ സൂക്ഷ്മതയോടെ ഏറ്റവും നല്ല രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.

ദുൽഖർ സൽമാൻ കുറുപ്പ് എന്ന കഥാപാത്രത്തിനു നൽകിയ സ്റ്റൈലിഷ് ആയിട്ടുള്ള ആറ്റിട്യൂട് നന്നായിരുന്നു എങ്കിലും പെർഫോമൻസ് വച്ച് ഏറ്റവും മികച്ചതായി തോന്നിയത് ഷൈൻ ടോം ചാക്കൊയുടേതാണ്. ഇൻട്രോ സീൻ മുതൽ ആളുകൾക്ക് ആ കഥാപാത്രത്തോട് ഒരു വെറുപ്പ്‌ തോന്നിപ്പിക്കും. ഇന്ദ്രജിത്‌, സണ്ണി വയിൻ തുടങ്ങിയവർ മോശമാക്കിയില്ല. ഭരതിന് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു.

ഒരു മികച്ച എന്റർടൈനർ പ്രതീക്ഷിച്ചു പോകുന്നവർക്ക് നിരാശയാവും ഫലം. സർപ്രൈസിങ് ആയി ഒന്നും തന്നെ കഥയിലോ തിരക്കഥയിലോ ഇല്ല. ചില ഇടങ്ങളിൽ നല്ല എൻകജിങ് ആകുന്നുണ്ടെങ്കിലും ഒരു വൗ ഫാക്ടർ മൊമെന്റ് ചിത്രത്തിൽ എവിടെയും ഫീൽ ചെയ്യുന്നില്ല എന്നതാണ് ഏറ്റവും വലിയ പോരായ്മ

തിയേറ്ററിൽ ആഘോഷമായി ഇരുന്ന് കാണവുന്ന ഒരു മാസ്സ് എന്റെർറ്റൈനെർ പ്രതീക്ഷിച്ചു ആരും പോവണ്ടതില്ല അമിതപ്രതീക്ഷകൾ മാറ്റിവച്ചു പോയാൽ ടെക്‌നിക്കലി വെൽ ക്രാഫ്റ്റഡ് ആയ ഒരു ചിത്രം വലിയ ബോറടി ഇല്ലാതെ കണ്ടു വരാം എന്നാണ്‌ ‘ചേനക്കാര്യങ്ങൾ’ എന്ന ബ്ലോഗിൽ പോസ്റ്റ്‌ ചെയ്ത റിവ്യൂവിൽ പറയുന്നത്‌.

Avatar

Staff Reporter