മലയാളം ഇ മാഗസിൻ.കോം

2020 ഫെബ്രുവരി 14 മുതൽ മാർച്ച്‌ 13 വരെയുള്ള സമ്പൂർണ്ണ കുംഭമാസഫലം

ജ്യോതിഷവശാൽ 2020 ഫെബ്രുവരി 14 മുതൽ മാർച്ച്‌ 13 വരെയുള്ള കുംഭമാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
അധികാര കൈമാറ്റത്തിന്‌ കാർമ്മികത്വം വഹിക്കും. സ്വകാര്യസ്ഥാപനത്തിൽ നിന്നും കുടിശ്ശിക തുക ലഭിക്കും. ഭവന നിർമ്മാണത്തിന്‌ അപ്രതീക്ഷിതമായി ധനം വന്ന്‌ ചേരും. തൊഴിൽ സ്ഥലത്ത്‌ നിർണ്ണായക മാറ്റങ്ങളുണ്ടാകും. നിർമ്മാണപ്രവർത്തനങ്ങൾക്കുള്ള തടസം മാറ്റിയെടുക്കും. കലാരംഗത്ത്‌ പ്രവർത്തിക്കുന്നവർക്ക്‌ ബഹുമതി. അധികാരികളുമായുള്ള ശീതസമരം അവസാനിപ്പിക്കും. പുത്തൻ സംരംഭങ്ങൾക്ക്‌ സർക്കാർ സഹായം. തുടർ വിദ്യാഭ്യാസത്തിന്‌ വായ്പ ശരിയാകും. ഗൃഹത്തിൽ മംഗളകർമ്മയോഗം. വാഹനം വാങ്ങാൻ വായ്പയെടുക്കും. ദൂരദേശത്ത്‌ പുതിയ ജോലി. സന്താനത്തിന്‌ ഔദ്യോഗിക മേന്മ. ഭൂമി ഇടപാടുകൾ മുഖേന ധനവരവ്‌. ഉദ്ദേശിച്ച ചില കാര്യങ്ങൾ സാധിക്കും. ബന്ധുക്കൾ സഹകരിക്കും. മനസിന്‌ ഇഷ്ടപ്പെട്ട ആഹാരം ലഭിക്കും. വസ്ത്രലാഭം, ശയനസുഖം.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ആശ്രിതജോലിക്ക്‌ യോഗം. ഔദ്യോഗികയാത്രകൾക്ക്‌ നേതൃത്വം നൽകും. വിദേശത്ത്‌ മേന്മയുള്ള ജോലിക്ക്‌ ഭാഗ്യം. മംഗല്യകാര്യത്തിൽ അഭിപ്രായം തുറന്നു പറയും. ദൂരദേശത്ത്‌ താമസസ്ഥലം സ്വന്തമാക്കാൻ യോഗം. വ്യവസായമേഖലയിൽ പുതിയ ഇടം കണ്ടെത്തും. വാടകവരുമാനം കൂടും. തൊഴിൽ മേഖലയിൽ വിദഗ്ദ്ധരുടെ മുക്തകണ്ഠമായ പ്രശംസ ലഭിക്കും. കുടുംബസ്വത്ത്‌ ലഭിക്കും. കലാരംഗത്ത്‌ നിന്നും പുതിയ ജീവിതപങ്കാളിയെ കണ്ടെത്തും. സർക്കാർ സ്ഥാപനത്തിൽ ഉദ്യോഗക്കയറ്റം. വിദ്യാഭ്യാസ മേഖലയിലെ നിയമയുദ്ധം അവസാനിപ്പിക്കും. കോർപ്പറേറ്റ്‌ സ്ഥാപനത്തിൽ സ്ഥാനം ലഭിക്കും. പ്രതീക്ഷിച്ച സാമ്പത്തിക സഹായം ലഭിക്കും. അതുവഴി സാമ്പത്തിക വിഷമങ്ങളിൽ നിന്നും കരകയറും. തകർച്ചകളെ സധൈര്യം നേരിട്ട്‌ മറ്റുള്ളവരിൽ വിസ്മയം സൃഷ്ടിക്കും. ചെയ്യുന്ന ചില കാര്യങ്ങൾ ഫലപ്രാപ്തിയിലെത്തും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ബന്ധുക്കളിൽ നിന്ന്‌ ഗുണാനുഭവങ്ങൾ. വിദേശയാത്രക്ക്‌ ശ്രമിക്കുന്നവർക്ക്‌ അനുകൂല സാഹചര്യം. ഭക്ഷ്യസമൃദ്ധി, ഊർജ്ജസ്വലമായ മനസ്‌ എന്നിവയുണ്ടാകും.സ്വകാര്യ സ്ഥാപനത്തിൽ നിന്നും വായ്പ ശരിയാകും. കച്ചവട രീതിയിൽ മാറ്റം വരുത്തും. സന്താനത്തിന്‌ ദൂരദേശത്ത്‌ സ്ഥാനക്കയറ്റം. പെൻഷൻ ആനുകൂല്യങ്ങൾ വർദ്ധിക്കും. മനസിന്‌ ഇഷ്ടപ്പെട്ട വ്യക്തി തന്നെ ജീവിത പങ്കാളിയാകും. ഔദ്യോഗിക ചുമതലകളിൽ മാറ്റമുണ്ടാകും. ധനസമ്പാദന മാർഗ്ഗങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ വന്നുചേരും. സ്വകാര്യ ധനമിടപാടിൽ നേട്ടം. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സ്ഥാനക്കയറ്റം. ഏജൻസിയിൽ നേട്ടം. കഴിവുള്ള ജോലിക്കാരെ കൂടെ നിറുത്തും. കോടതി വ്യവഹാരങ്ങളിൽ വിജയം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
ഉദ്ദേശിക്കുന്ന ചില കാര്യങ്ങൾ യഥാസമയം പൂർത്തീകരിക്കാൻ കഴിതെ വിഷമിക്കും. അപമാനമുണ്ടാകാം. സ്ത്രീകൾ കാരണം കലഹം. യാത്രാക്ലേശം. തൊഴിൽ മേന്മ. മേലുദ്യോഗസ്ഥപദവി. കുടുംബകാര്യങ്ങളിൽ മന:സമാധാനമുണ്ടാകും. സന്താനത്തിന്‌ വിദ്യാഭ്യാസയോഗ്യതയ്ക്കൊത്ത ജോലി ലഭിക്കും. സ്വദേശത്ത്‌ പുത്തൻ സംരംഭങ്ങൾക്ക്‌ കൂട്ടായ്മയുണ്ടാകും. ഹൃദയഭാഗത്ത്‌ വ്യാപാരസ്ഥാപനം സ്വന്തമാക്കും. വിവാഹം സംബന്ധിച്ച്‌ ഉറച്ച തീരുമാനമെടുക്കും. അകന്ന്‌ നിന്ന ബന്ധുക്കൾ വീണ്ടും സഹകരിക്കും. തൊഴിൽ സ്ഥലത്ത്‌ നിന്നും ഇടക്കാലാശ്വാസം ലഭിക്കും. നഷ്ടപരിഹാരത്തുക ലഭിക്കും. ഗൃഹനിർമ്മാണത്തിലെ തടസം മാറ്റിയെടുക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സാമ്പത്തിക നില മെച്ചപ്പെടും. വസ്ത്രലാഭം, സ്ത്രീസുഖം, മനഃസുഖം തുടങ്ങിയ ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം.ദൂരദേശത്ത്‌ നിന്നും ക്ഷണം. വാഹനയോഗം. മേന്മയുള്ള ഇടപാട്‌ മുഖേന സാമ്പത്തിക സ്ഥിതിയിൽ മാറ്റം. പുത്തൻ ഗൃഹനിർമ്മാണത്തിന്‌ വായ്പ. പൊതുരംഗത്ത്‌ കരുത്താർജ്ജിക്കും. മത്സരത്തിന്റെ വഴി തിരിച്ചു വിടുന്നതിന്‌ ചില തന്ത്രങ്ങൾ ആവിഷ്ക്കരിക്കും. വ്യവസായ വകുപ്പിൽ പ്രത്യേക പരിഗണന ലഭിക്കും. ലൈസൻസ്‌ സ്വന്തമാക്കും. നിയമ യുദ്ധത്തിന്‌ അനുകൂലവിധി. ബിസിനസിൽ ഔദ്യോഗിക തലത്തിൽ സ്വാധീനം കൂടും. ബന്ധുക്കളുമായുള്ള അകൽച്ച മാറും. വാഹന വായ്പ ലഭിക്കും. പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കും. മറ്റുള്ളവരുടെ കടബാദ്ധ്യത നിങ്ങളുടെ പ്രശ്നമായി മാറാതെ ശ്രദ്ധിക്കണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
സഹകരണ രംഗത്ത്‌ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കും. പൊതുവെ ആനന്ദവും അഭിവൃദ്ധിയും ഉണ്ടാകും. ദാമ്പത്യബന്ധം മെച്ചപ്പെടും. ധനാഗമം വർദ്ധിക്കും. ഗൃഹോപകരണലാഭം, ആരോഗ്യ കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും, പൊതുരംഗത്ത്‌ പുതിയ പദവി. വാഹനയോഗം. ദൂരദേശത്ത്‌ നിന്നും ശുഭവാർത്ത. കടബാദ്ധ്യത തീർക്കും. സർവ്വകലാശാലയിൽ തൊഴിൽയോഗം. സന്ധിസംഭാഷണങ്ങൾക്ക്‌ മേൽനേട്ടം വഹിക്കും. സന്താനത്തിന്റെ ജോലി കാര്യത്തിൽ തീരുമാനമാകും. വിവരസാങ്കേതിക സ്ഥാപനത്തിൽ ഉത്തരവാദിത്വം വർദ്ധിക്കും. സുഖചികിത്സാ രീതികളിൽ പ്രശസ്തി നേടും. താമസ സ്ഥലം ആദായവിലക്ക്‌ വാങ്ങും. നിയമയുദ്ധം ഒത്ത്‌ തീർപ്പാക്കും. സർക്കാർ ജോലിക്ക്‌ ഭാഗ്യം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
വിവാദ വിഷയങ്ങളിൽ നിന്നും കരകയറും. വളർത്തു മൃഗങ്ങൾ മുഖേന ആദായം വർദ്ധിക്കും. സ്ത്രീകൾ കാരണം ദുഷ്പേര്‌. രോഗങ്ങൾ ശല്യം ചെയ്യും. ദുർജ്ജനസംസർഗ്ഗത്താൽ ദോഷാനുഭവങ്ങൾ. കർമ്മരംഗത്ത്‌ അസ്വസ്ഥത, സുഖഹാനി തുടങ്ങിയ ദോഷാനുഭവങ്ങളും ഉണ്ടാകാം. സ്വകാര്യ സ്ഥാപനത്തിൽ സ്ഥാനക്കയറ്റം. വിദേശ ജോലിക്കുള്ള തടസം മാറും. ബിസിനസ്‌ സ്ഥാപനം സ്വന്തമാക്കാൻ ധനസഹായം കിട്ടും. വിദ്യാഭ്യാസ മേഖലയിൽ ശുഭകാര്യ യോഗം. ശമ്പളവർദ്ധനവ്‌ ലഭിക്കും. ഇറക്കുമതി ഏജൻസി ഇടപാടിൽ നേട്ടം. വീടുകൾ നിർമ്മിച്ച്‌ മറിച്ച്‌ വിൽക്കുന്നതിൽ നേട്ടം. അലങ്കാരപ്പണികളിൽ നേട്ടം. പെൻഷൻ കുടിശ്ശികകൾ ലഭിച്ചു തുടങ്ങും. ദൂരദേശ യാത്രയിൽ മാറ്റം വരുത്താതെ ശ്രദ്ധിക്കണം. ജീവിതപങ്കാളിക്ക്‌ സർക്കാർ സ്ഥാപനത്തിൽ നിന്നും ആനുകൂല്യം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
സാമ്പത്തിക വിഷമങ്ങൾക്ക്‌ ഇടവരാം. ചെലവ്‌ വർദ്ധിക്കും. മേന്മയുള്ള സംരംഭത്തിൽ പങ്കാളിയാകും. ബിസിനസിൽ സുരക്ഷിതനീക്കം നടത്തും. ഔദ്യോഗിക തലത്തിൽ മറ്റുള്ളവരെ സഹായിക്കുന്നതിന്‌ മുന്നിൽ നിൽക്കും. വിദേശത്ത്‌ നിന്നും ശുഭവാർത്തക്ക്‌ യോഗം. കാര്യനാശം, ശത്രുദോഷം, രോഗാരിഷ്ടത എന്നിവയുണ്ടാകാം. സ്വകാര്യ സ്ഥാപനത്തിൽ ഭരണമാറ്റത്തിന്‌ നേതൃത്വം വഹിക്കും. ഇഷ്ടക്കാരിൽ നിന്നും സമ്മാനം ലഭിക്കും. പ്രണയത്തിലെ ചാഞ്ചാട്ടം അവസാനിപ്പിക്കും. സന്താനത്തിന്‌ സർക്കാർ സ്ഥാപനത്തിൽ മികച്ച തൊഴിൽഭാഗ്യം. കലാപ്രവർത്തനത്തിന്‌ അനുകൂല സമയം. അടിയന്തരമായി ധനം കണ്ടെത്തി ഗൃഹനിർമ്മാണം വേഗത്തിൽ പൂർത്തിയാക്കും. വിനോദ യാത്രകൾ സഘടിപ്പിക്കും. മദ്ധ്യസ്ഥത വഹിച്ച്‌ തർക്കങ്ങൾ ശ്വാശ്വതമായി പരിഹരിക്കും. തൊഴിൽരംഗത്ത്‌ നേട്ടം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വിദേശത്ത്‌ നിന്നും ശുഭവാർത്താ യോഗം. ബന്ധുജനസൗഖ്യം, സന്തുഷ്ടി. ഗൃഹത്തിൽ ഐശ്വര്യം. ഔദ്യോഗിക രംഗത്ത്‌ ഉയർച്ച. സാമ്പത്തിക അഭിവൃദ്ധി. മംഗളകാര്യങ്ങളിൽ പങ്കുചേരും. സന്താനങ്ങൾക്ക്‌ ഗുണഫലം. പൊതുരംഗത്ത്‌ ഐക്യത്തിന്‌ പ്രേരകശക്തിയായി പ്രവർത്തിക്കും. ഏജൻസി പ്രവർത്തനങ്ങൾ ഏകോപിക്കും. സാങ്കേതിക സ്ഥാപനത്തിൽ മികച്ച ജോലി. ഗൃഹപരമായ ബുദ്ധിമുട്ടിൽ നിന്നും കരകയറും. വാഗ്ദാനങ്ങളിൽ നിന്നും തന്ത്രപരമായി ഒഴിഞ്ഞുനിൽക്കും. വിദേശത്ത്‌ നിന്നും മനംകുളിർക്കുന്ന സമ്മാനങ്ങൾക്ക്‌ യോഗം. പുതിയ വാഹനം വാങ്ങും. വ്യവസായ മേഖലയിൽ മറ്റുള്ളവർക്ക്‌ വഴികാട്ടിയാകും. നറുക്കെടുപ്പിൽ സമ്മാനം. സാമ്പത്തിക സ്ഥിതിയിൽ മാറ്റം, ഉന്നതസ്ഥാനലബ്ധി പ്രതീക്ഷിക്കാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വാഹന ഇടപാടിൽ മുൻ നഷ്ടങ്ങൾ തിരുത്തുന്നതിന്‌ യോഗം. മംഗള കർമ്മങ്ങൾ ഏറ്റെടുത്ത്‌ പൂർത്തിയാക്കും. കുടുംബകാര്യങ്ങളിൽ താത്പര്യം വർദ്ധിക്കും. ധനലാഭം, ബന്ധുക്കളുടെ സഹായം, സ്ഥാനലബ്ധി, പ്രതാപം, അധികാരപ്രാപ്തി തുടങ്ങിയ ഗുണഫലങ്ങളുണ്ടാകാം.കലാരംഗത്ത്‌ അഭിവൃദ്ധി. ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കും. സ്വകാര്യ സ്ഥാപനത്തിൽ മികച്ച പദവിക്ക്‌ യോഗം. ആഗ്രഹിച്ച സ്ഥാനമാനങ്ങൾ തേടിയെത്തും. വ്യവസായ രംഗത്ത്‌ തിരിച്ചുവരവ്‌. സാങ്കേതിക തൊഴിൽ വിപുലീകരിക്കും. പൊതുരംഗത്ത്‌ കരുതലോടെ നീങ്ങണം. വിഷമസന്ധിയിലും പിടിച്ചുനിൽക്കുന്നതിന്‌ ശക്തി ലഭിക്കും. പണം പാഴാക്കരുത്‌.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സുഖാനുഭവങ്ങൾ ലഭിക്കും. വിദ്യാഭ്യാസത്തിൽ അഭിവൃദ്ധി. സ്ഥാനലബ്ധിയുണ്ടാകും. വസ്ത്രലാഭം ശത്രുക്കളിൽ ചിലർ മിത്രങ്ങളാകും മാറും. അന്തസും അഭിമാനവും വർദ്ധിക്കും. സംഘടനതലത്തിൽ മറ്റുള്ളവരുടെ സഹകരണം ഉറപ്പാക്കും; വസ്തു ഇടപാടിന്‌ ധനം ലഭിക്കും. കലാരംഗത്ത്‌ മികവാർന്ന പ്രകടനം കാഴ്ചവയ്ക്കും. സന്താനത്തിന്‌ ഇന്റർവ്വ്യൂവിൽ നല്ല ജോലിക്ക്‌ യോഗം. ആശ്രിതജോലിക്കുള്ള നിയമകുരുക്കിൽ നിന്നും മോചനം. പുതിയ സംരംഭത്തിന്‌ മികച്ച സാങ്കേതിക വിദഗ്ദ്ധരെ കൊണ്ടുവരും. തൊഴിൽ ദാതാവിന്റെ പ്രീതി നേടും. തുടർയാത്രകൾ മുഖേന കച്ചവട കരാറുകൾ ധാരാളം ലഭിക്കും. പ്രിയപ്പെട്ടവരുടെ അകൽച്ച മാറും. വീടുനിർമ്മിക്കാൻ പറ്റിയ സ്ഥലം വാങ്ങും. സ്വകാര്യസ്ഥാപനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും. വിദ്യഭ്യാസത്തിൽ ഉന്നത വിജയം. തൊഴിൽ രംഗത്ത്‌ നേട്ടം. സാമ്പത്തിക സ്ഥിതിയിൽ വർദ്ധനവ്‌.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അപകടസന്ധികളിൽ നിന്നും കരകയറും. മംഗളകർമ്മങ്ങളിൽ പങ്കുചേരും. സർക്കാർ കാര്യങ്ങളിൽ അനുകൂലഫലം ലഭിക്കും. കുടുംബബന്ധങ്ങൾ മെച്ചപ്പെടും. സുഖാനുഭവങ്ങൾ വർദ്ധിക്കും.കർമ്മരംഗത്ത്‌ അനുകൂലമായ മാറ്റത്തിന്‌ പറ്റിയസമയം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന്‌ പുതിയ സംരംഭങ്ങളിൽ ഏർപ്പെടും. പൊതുപ്രവർത്തനം ശക്തമാക്കും. ഔദ്യോഗികതലത്തിൽ മറ്റുള്ളവരുടെ പിൻതുണ ലഭിക്കും. ഔഷധവിതരണരംഗത്ത്‌ നേട്ടം. കെട്ടിടനിർമ്മാണം പൂർത്തിയാക്കാൻ വായ്പയെടുക്കും. കച്ചവടസ്ഥാപനം പുതുക്കിപ്പണിയും. ഓഹരി വിപണിയിൽ പിടിച്ചു നിൽക്കും. കോളേജിൽ തൊഴിൽ യോഗം. വ്യവസായ മേഖലയിൽ പുതിയ കൂട്ടായ്മക്ക്‌ നേതൃത്വം നൽകും. കലാരംഗത്ത്‌ ചരിത്രം മാറ്റിയെഴുതും. കുടുംബത്തിനു വേണ്ടി ഒന്നിച്ചു നിന്ന്‌ തീരുമാനമെടുക്കും. മറുനാട്ടിൽ പിടിച്ചു നിൽക്കുന്നതിന്‌ സഹായം ലഭിക്കും.

Staff Reporter