മലയാളം ഇ മാഗസിൻ.കോം

അമിതവണ്ണവും കുടവയറും എന്നന്നേക്കുമായി ഇല്ലാതാക്കാൻ കുടംപുളി വെള്ളം, എങ്ങനെ തയാറാക്കാം എന്നറിഞ്ഞോളൂ

അമിത ഭാരവും കുടവയറും കുറയ്ക്കാൻ എന്ത്‌ വഴിയും പരീക്ഷിക്കുന്നരുടെ എണ്ണം ഇന്ന് വളരെ കൂടുതലാണ്. വണ്ണം കുറയ്ക്കാൻ പലവഴികൾ പലതവണ നോക്കിയിട്ടു കാര്യമില്ല. അമിത ഭാരത്തിന്റെ യഥാർത്ഥ കാരണം കണ്ടുപിടിച്ചാൽ പകുതി പ്രശ്നം തീർന്നു. ചിലരെങ്കിലും അതിനുളള ശ്രമങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ചവരുമാണ്. ഭക്ഷണ നിയന്ത്രണം, വ്യായാമം ഉൾപ്പെടെയുളള ലളിത വഴികൾ നിരവധിയാണ്. ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാർശ്വഫലങ്ങൾ ഇല്ലാതെ ശരീര ഭാരം നിയന്ത്രിക്കാനും അമിത വണ്ണം കുറക്കുവാനും സാധിക്കും.

അതിനുള്ള ലളിത മാർഗങ്ങൾ ഇതാ
വ്യായാമം: ഭാരം കുറയ്ക്കാൻ ഭക്ഷണത്തിലെ കലോറി കുറയ്ക്കുകയും വ്യായാമം കൂട്ടുകയും വേണം. വണ്ണം കുറയ്ക്കലിൽ വ്യായാമം ഒഴിവാക്കാനാവാത്ത ഘടകമാണ്. ഇതിലൂടെ ശരീരത്തിലെ കൊഴുപ്പു കോശങ്ങളെ ഇളക്കി ഊർജമാക്കുന്നു. നിരന്തരമായ വ്യായാമം അമിത ഭാരം വളരെ വേഗം കുറയ്ക്കുന്നു.

\"\"

ശുദ്ധ ജലം: ഫലപ്രദമായി ശുദ്ധജലം കുടിക്കുന്നത് ശരീര ഭാരം കുറയ്ക്കുന്നതിന് അനിവാര്യമാണ്. ഭാരം പ്രധാനമായും കുറയുന്നത് ജലനഷ്ടത്തിലൂടെയാണ്. അതു കൊണ്ടു തന്നെ നിർജലീകരണം ഒഴിവാക്കുന്നതിനായി ആവശ്യത്തിനു വെളളം കുടിക്കണം.കൊഴുപ്പ് ദഹിച്ചു പോകുന്ന പ്രക്രിയയെ നിർജലീകരണം സാവധാനത്തിലാക്കുന്നു.

പ്രാഭാത ഭക്ഷണം: പ്രഭാത ഭക്ഷണം എന്നും കഴിക്കുന്നത് ശീലമാക്കുക. പ്രോട്ടീന്‍, ധാതു സമ്പന്നമായവ ഉൾപ്പെടുത്തി ഭക്ഷണം ക്രമീകരിക്കുക. ഇതുവഴി മറ്റു ഭക്ഷണങ്ങള്‍ കഴിക്കാതെ ദിവസം മുഴുവന്‍ ഉന്‍മേഷവാനായിരിക്കാന്‍ കഴിയും. ബുദ്ധിയുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് പ്രഭാത ഭക്ഷണം കഴിവതും ഒഴിവാകാത്തിരിക്കുക.

ഉറക്കം: നല്ല ഉറക്കം ഒരിക്കലും മറക്കരുത്, കാരണം ഭാരം കുറയ്ക്കുന്നതിൽ ഉറക്കം നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്. ഉറക്കത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്ന പക്ഷം ശരീരത്തില്‍ വിശപ്പുണ്ടാക്കുന്ന അമിനോ ആസിഡായ ഗെര്‍ലിന്‍ ഉല്‍പ്പാദിപ്പിക്കപ്പെടുകയും കൊഴുപ്പ് ഉണ്ടാക്കുന്ന ഭക്ഷണങ്ങളോട് കൊതി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഹോര്‍മോണ്‍ ഉല്‍പ്പാദനത്തിലെ പ്രശ്നങ്ങള്‍ മൂലം കുടവയറടക്കം പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.

\"\"

ഉപ്പ്: അളവിൽ കൂടുതൽ ഉപ്പ് ഉപയോഗിക്കരുത്. അധികം ഉപ്പ് നമ്മളുടെ ഉള്ളിൽ എത്തുമ്പോൾ അതു നമ്മുടെ ശരീരത്തിൽ കൂടുതൽ അളവിൽ ജലം പിടിച്ചു നിർത്തപ്പെടുന്നതിനു കാരണമാകുന്നു.ഉപ്പ് നമ്മുടെ ശരീരഭാരം വർധിപ്പിക്കുന്നതിനായി കാലറി ഒന്നും പ്രദാനം ചെയ്യുന്നില്ല. നമ്മുടെ ശരീരത്തിൽ നിലനിർത്തപ്പെടുന്ന ജലാംശത്തെയാണ് ഉപ്പ് ബാധിക്കുന്നത്.

മദ്യപാനം: ശരീര ഭാരം കുറയ്ക്കുന്നതിന് വേണ്ടി ഒഴിവാക്കേണ്ട ഒന്നാണ് മദ്യപാനം. ഒരു ഗ്ളാസ് ആല്‍ക്കഹോളില്‍ 90 കാലറി ഊര്‍ജമാണ് ഉള്ളത്. ഇത് ഒഴിവാക്കിയാൽ മാത്രമേ കൊഴുപ്പിനെ അകറ്റി ശരീരം ഫിറ്റാക്കാന്‍ സാധിക്കുകയുള്ളൂ.

പ്രോട്ടീൻ: പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കൂടുതലായി ഉൾപ്പെടുത്തി കഴിക്കണം.അത്‌ കൂടുതല്‍ സമയം വയര്‍ നിറഞ്ഞിരിക്കാൻ കാരണമാകുന്നു, ഇതുവഴി ഇടക്കിടെ ഭക്ഷണം കഴിക്കേണ്ടിവരികയുമില്ല. പയറു വര്‍ഗ്ഗങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ ഇലക്കറികൾ എന്നിവ ശീലമാക്കി ശരീര ഭാരം മെയിന്റെയിൻ ചെയ്യുക.

\"\"

ഇറച്ചി, പാല്‍, ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയുടെ ഉപയോഗം വളരെ കുറയ്ക്കുക. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയും ചെയ്യുക.

അടുത്തതായി പറയാൻ പോകുന്നത് ഒരു പൊടിക്കൈ പ്രയോഗമാണ്. ഇതൊന്ന് പരീക്ഷിച്ചു നോക്കു എന്തായാലും ഫലം ഉണ്ടാകും.

കുടം പുളി പാനീയം: അമിതമായ വണ്ണവും അടി വയറ്റിലെ കൊഴുപ്പും കാരണം ചില ആളുകൾക്ക് ഉറങ്ങാൻ പോലും പറ്റാറില്ല, അങ്ങനെ ഉള്ളവർ വിഷമിക്കേണ്ട അധികം കഷ്ടപാടില്ലാത്ത പരിഹരാമാണിത്. കുടം പുളി പാനീയം ഉപയോഗിച്ച് നമ്മുക്ക് ശരീര ഭാരം കുറയ്ക്കുവാൻ സാധിക്കും.

\"\"

തയ്യാറാക്കുന്ന വിധം: ഒരു മൂന്ന് കുടം പുളി (മീൻ കറിയിൽ ഉപയോഗിക്കുന്നത്) തലേന്ന് തന്നെ ഒരു ഗ്ലാസ്സ് വെള്ളത്തിൽ ഏകദേശം എട്ട് മണിക്കൂർ ഇട്ട് വെച്ചിരിക്കണം. ചൂടാക്കിയ രണ്ട് ഗ്ലാസ് വെള്ളത്തിലേക്ക് കുതിർന്ന പുളിയും ആ വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക. പാകത്തിനായ ശേഷം പാനീയം തണുക്കുവാൻ വയ്ക്കുക. ആഹാരം കഴിക്കുന്നതിന് അരമണിക്കൂർ മുൻപ് കുടം പുളി പാനീയം സേവിക്കുക.

ഷുഗർ പെട്ടന്ന് താഴ്ന്നു പോകാൻ സാധ്യത ഉള്ളതുകൊണ്ട് ഡയബറ്റിസ് രോഗികളിത് പരീക്ഷിക്കാൻ പാടില്ല. ഇത്‌ തുടർച്ചയായി സേവിക്കുന്നതിലൂടെ ശരീര ഭാരം കുറഞ്ഞു നല്ല റിസൾട്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭിക്കും. അധികം പണം കളയാതെ,സമയം കളയാതെ വീട്ടിൽ തന്നെ ഇരുന്നു അനായാസം ശരീര ഭാരം കുറയ്ക്കുന്ന ഈ പ്രക്രിയ ഇനിയൊന്ന് പരീക്ഷിച്ചു നോക്കൂ.

Avatar

Staff Reporter