മലയാളം ഇ മാഗസിൻ.കോം

അവിഹിതം രണ്ടു വീട്ടുകാരും പിടിച്ചു, ഭർത്താവ്‌ കരഞ്ഞ്‌ കാലുപിടിച്ചപ്പോൾ ഭാര്യ ക്ഷമിച്ചു, പക്ഷെ ഭാര്യ പിഴച്ചവൾ, പുറത്ത്‌

ഇന്ന് ഒരു കഥ കേൾക്കുക ആയിരുന്നു. കഥ അല്ല , ജീവിതം..! അവിഹിതം തന്നെ വിഷയം. അതറിഞ്ഞ ഭർത്താവ്‌ ഭാര്യയുടെ തെറ്റ് ക്ഷമിക്കാൻ തയ്യാറായില്ല.. അവർ , ജീവിതം നഷ്‌ടമായ വിഷമത്തിൽ. സ്വന്തം വീട്ടിൽ ആങ്ങളയും നാത്തൂനും ആട്ടി ഇറക്കി. അനിയത്തി ഫോൺ പോലും എടുക്കുന്നില്ല. പ്രായമായ അമ്മയ്ക്ക് സങ്കടപെടാനല്ലാതെ മറ്റു മാർഗ്ഗമില്ല…

തന്നെ കാൾ, ഒരുപാട് വയസ്സിനു ഇളയ ഒരു പുരുഷനോടാണ് അവർ അടുത്തത്… വിവരവും വിദ്യാഭ്യാസവും ഒക്കെ ചില കാര്യങ്ങളിൽ മാറി നിൽക്കില്ലേ.. ഇവിടെയും അതന്നെ സംഭവിച്ചു.. ചെറുപ്പത്തിലേയ്ക്ക് ഇറങ്ങി ചെന്ന്, അടിച്ചു പൊളിച്ചു.. ചാറ്റും ഫോൺ വിളികളുമായി അങ്ങനെ പോയി.. മക്കളെ മറന്നു…

എന്തായാലും ഭർത്താവു, തെളിവ് സഹിതം കണ്ടുപിടിച്ചു.. പുരുഷന്റെ വീട്ടിലും അറിഞ്ഞു.. പക്ഷെ, തെറ്റ് പറ്റി പോയി.. ക്ഷമിച്ചേക്കു..! എന്നൊരു സങ്കടം പറച്ചിലിൽ പുരുഷന്റെ ഭാര്യ പൊറുത്തു മാപ്പാക്കി. കൈ കുഞ്ഞുമായി പക കാണിക്കാനുള്ള ചങ്കുറപ്പ് അവൾക്കില്ലാത്തതാകാം..

മദ്ധ്യവയസ്സിൽ, ഇളക്കം സംഭവിച്ച, സ്ത്രീ മാത്രം ഇപ്പോൾ പ്രതി..! സമൂഹത്തിനു മുന്നിലും, കുടുംബത്തും വെറുക്കപെട്ടവൾ.. പണ്ടുള്ളവർ പറയും പോലെ, ഇലയും മുള്ളും ഒക്കെ ഓർമ്മ വരുന്നു..

എന്നാലും, അവർ കരഞ്ഞു കൊണ്ട് പറഞ്ഞ കുറച്ചു കാര്യങ്ങൾ. ഒരുപാട് അകന്നു മാറിയതാണ്.. അവന്റെ ഭാര്യയ്ക്ക്ഇല്ലാത്ത കുറ്റമില്ലായിരുന്നു.. എനിക്ക് ഗുണങ്ങൾ മാത്രമായിരുന്നു. ഇന്ന്, അവന്റെ വെറുപ്പ് കാണുമ്പോൾ ആ മെസ്സേജുകൾ എടുത്ത് എല്ലാരെയും കാണിക്കാൻ തോന്നുന്നു.. പക്ഷെ, അത് കൊണ്ട് ഞാൻ മാത്രമേ വീണ്ടും ആക്ഷേപിക്കപ്പെടു..??

അതേ , നിങ്ങൾ മാത്രം നാണം കെടും എന്ന് ഞാൻ ഉത്തരം പറഞ്ഞു..
അവൻ നിഷ്കളങ്കനും കുസൃതികാണിച്ചവനും. എത്ര പരിഷ്‌കാരം വന്നാലും. ചില കാര്യങ്ങളിൽ യാഥാസ്ഥിതികത്വം മുറുകുകയേ ഉള്ളു.. പെണ്ണ് മാത്രമാണ്, പുറംതള്ളപ്പെട്ടത്. ഫേസ് ബുക്കിലൂടെ തുടങ്ങിയ സൗഹൃദം ആണത്രേ. ആ സ്ത്രീ കാണിച്ച മെസ്സേജുകൾ കണ്ടപ്പോൾ എത്ര സമയം ചിലവാക്കി ആണ് അവൻ ഈ അവസ്ഥയിൽ കൊണ്ടെത്തിച്ചത് എന്ന് അതിശയിച്ചു പോയി.

ഉണ്ടോ ഉറങ്ങിയോ എന്നുള്ള മെസ്സേജുകൾ ഫേസ്ബുക്ക്‌ അക്കൗണ്ട് ഉള്ള സ്ത്രീകളിൽ വരാത്തതായി ആരുമില്ല..! മൈൻഡ് ചെയ്തില്ല എങ്കിൽ, പരസ്യമായി പോസ്റ്റുകളിൽ ചൊറിയുന്ന വ്യക്തികളും ഉണ്ട്. അതൊക്കെ ഇപ്പോൾ പൊതുവായ ചർച്ചകളിൽ മിക്കവാറും വരുന്ന കാര്യങ്ങളും ആണ്. ഇതൊക്കെ പേടിച്ചു സ്ത്രീകൾ സൈബർ ലോകത്ത് നിന്ന് മാറി നിൽക്കേണ്ട..

പക്ഷെ ഒന്ന് ശ്രദ്ധിക്കാം. കരുതലിന്റെ ആഴത്തിൽ രാവിലെയും വൈകുന്നേരവും മെസ്സേജുകൾ കൃത്യമായി അയക്കുന്നവൻ, നീ , എടി എന്നൊക്കെ സ്വാതന്ത്ര്യത്തോടെ വിളിക്കും.. വഴക്കു പറയുകയും, സ്വാർത്ഥത കാണിക്കുകയും ചെയ്യും. പക്ഷെ , അതിനു ഒരു സമയപരിധി ഉണ്ട്.. ആ അപ്പുറം, നില നിൽക്കില്ല ഒരു അവിഹിതവും..!

ഒരു മഞ്ചാടിക്കുരുവിന്റെ അത്ര ആത്മാർത്ഥത കാണില്ല. ഇത്തരം ബന്ധങ്ങളിൽ. സുഹൃത്തതായി നില നിർത്താൻ പറ്റിയാൽ അതാണ് പുണ്യം..!

എന്നാലും. എങ്ങോട്ടു പോകണം , എവിടെ നിൽക്കണം എന്നറിയാത്ത ഒരു സ്ത്രീ, അവരെ ഓർത്ത് സങ്കടപെടാൻ പോലും ആരുമില്ല..

കലാഷിബു, കൗൺസിലിംഗ്‌ സൈക്കോളജിസ്റ്റ്‌

Avatar

Staff Reporter