അഭിനയം എല്ലാവർക്കും വഴങ്ങുന്ന ഒരു കലയല്ല. അതുപോലെ തന്നെയാണ് അനുകരണകലയും ഒരു വ്യക്തിയുടെ മാനറിസങ്ങൾ അതേപടി മുഖത്തും ശരിരത്തിലും ഭാഷയിലും പകർത്തി കാണിക്കുക എന്നത് അനായാസമല്ല. മിമിക്രി കലാകാരൻമാരുടെ സ്വപ്നവേദിയായിരുന്നു ആബേലച്ചന്റെ കലാഭവൻ ട്രൂപ്പ്.
വെള്ളിത്തിരയിൽ തിളങ്ങിയ പല താരങ്ങളും കലാഭവനിലൂടെ അരങ്ങേറ്റം കുറിച്ചവരായിരുന്നു. അതിൽ പ്രധാനിയും ഒന്നാം സ്ഥാനക്കാരനുമായിരുന്നു അബി. അനുകരിക്കാൻ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെല്ലാം തന്നെ അബിയുടെ കൈയിൽ ഭദ്രമായിരുന്നു. അക്കാലത്ത് മമ്മൂട്ടിയേയും അമിതാഭ് ബച്ചനേയും ഇത്ര പൂർണ്ണതയോടു കൂടി അനുകരിക്കാൻ അബിക്കല്ലാതെ മറ്റാർക്കും കഴിയില്ലായിരുന്നു. അക്കാലത്ത് ഇറങ്ങുന്ന കോമഡി കാസെറ്റുകളിൽ ആദ്യം എഴുതി കാണിക്കുന്ന പേര് അബിയുടേതായിരുന്നു. ദീലീപിന്റേതാകട്ടെ ഏഴാം സ്ഥാനത്തും.
അബിക്ക് വേണ്ടത്ര പരിഗണന മലയാള സിനിമാലോകം നൽകിയിരുന്നെങ്കിൽ ഒന്നാം സ്ഥാനക്കാരനായി തന്നെ അബി തുടർന്നേനെ. മറ്റ് ആറ് സ്ഥാനക്കാരേയും വെട്ടിച്ചു കൊണ്ടാണ് ഏഴാം സ്ഥാനക്കാരനായ ദിലീപ് ഒന്നാം സ്ഥാനത്തേക്ക് വന്നത്.
ഇന്നും കഴിവുള്ളവർക്ക് മലയാള സിനിമാലോകം വേണ്ടത്ര പരിഗണന നൽകാത്തതിനാൽ അർഹതപ്പെട്ട സ്ഥാനത്തേക്ക് പലർക്കും ഉയർന്ന് വരാൻ കഴിയുന്നില്ല എന്നത് ഖേദകരമയ ഒരു യാഥാർത്ഥ്യമാണ്. സഫാരി ചാനലിന്റെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിലൂടെയാണ് കെ എസ് പ്രസാദ് ഇക്കാര്യങ്ങൾ പറഞ്ഞത്.
അതേ സമയം മിമിക്രിയിലൂടെ കലാരംഗത്ത് എത്തിയ ദിലീപ്, കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ (1992) എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്ത് കൊണ്ടായിരുന്നു അഭിനയരംഗത്തേക്ക് ചുവട് വച്ചത്. ചെറിയ വേഷങ്ങളിൽ പോലും കാണിച്ച അർപ്പണബോധവും കഠിനാധ്വാനവും കൊണ്ട് തന്നെയാണ് മലയാള സിനിമാലോകത്ത് തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാൻ ദിലീപിനായത്. അഭിനയം മാത്രമല്ല സഹസംവിധായകനായും ദീലീപ് പ്രവർത്തിച്ചിട്ടുണ്ട്. ഗോപാലകൃഷ്ണൻ എന്നായിരുന്നു ആദ്യ കാലത്തെ പേര്.
വെള്ളരി പ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലൂടെ കേരള സർക്കാരിന്റെ 2011-ലെ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. സൗണ്ട് തോമ , ശൃംഗാരവേലൻ, തിളക്കം, കല്യാണരാമൻ കേശു ഈ വീടിന്റെ നാഥൻ തുടങ്ങിയ സിനിമകൾക്ക് വേണ്ടി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. ഗ്രാന്റ് പ്രൊഡക്ഷൻസ് എന്ന സിനിമാ നിർമ്മാണ സ്ഥാപനവും ദിലിപ് തുടങ്ങുകയുണ്ടായി. കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും ജയിലിൽ ആവുകയും ചെയ്തിട്ടുള്ള ദിലീപ് ഇപ്പോൾ കേസ് വിചാരണ നടപടികൾ നേരിടുകയാണ്.
YOU MAY ALSO LIKE THIS VIDEO