22
July, 2018
Sunday
06:00 PM
banner
banner
banner

മൈസ്റ്റോറിയുടെ ഗതിയാണോ ‘കൂടെ’യ്ക്കും? പൃഥ്വിരാജിന്റെ നൂറാം ചിത്രത്തേക്കുറിച്ചുള്ള പ്രേക്ഷക പ്രതികരണം അറിയാം!

ബാംഗ്ലൂർ ഡെയ്സ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്ത മനോഹര ചിതമാണ് “കൂടെ”. പൃഥ്വിരാജ്- പാർവതി, നസ്രിയ എന്നിവർ കേന്ദ്ര കഥാപാത്രമാകുന്ന സിനിമ ഒരു ഇടവേളയ്ക്ക് ശേഷം നസ്രിയ സിനിമാ ലോകത്തേക്ക് തിരിച്ചു വരുന്ന ചിത്രം കൂടിയാണ്. കൂടാതെ പൃഥ്വിരാജ് എന്ന നായകന്റെ സിനിമാ കരിയറിലെ നൂറാമത്തെ ചിത്രം കൂടിയാണ് കൂടെ.

ഒരു ഫാമിലി എന്റർടൈയിനർ ആയി ഒരുങ്ങിയ കൂടെ സഹോദര നിസ്വാർത്ഥ സ്നേഹത്തിന്റെ കഥയാണ് പറയുന്നത്. അതുൽ കുൽക്കർണി, റോഷൻ മാത്യു, സിദ്ധാർത്ഥ് മേനോൻ, സുബിൻ നസീൽ, രഞ്ജിത്ത്, മാലാ പാർവതി എന്നിവരാണ് കൂടെയിലെ മറ്റു താരങ്ങൾ.

ജോഷ്വ എന്ന പൃഥ്വിരാജ് കഥാപാത്രത്തിന്റെ മനോഹരമായ ആവിഷ്കരണം ആണ് കൂടെ. ജെനി എന്ന പൃഥ്വിരാജിന്റെ സഹോദരി കഥാപാത്രമായി നസ്രിയയും സോഫി എന്ന നായിക കഥാപാത്രമായി പാർവതിയും എത്തിയപ്പോൾ മലയാളികൾക്ക് പുതിയ ഒരു ദൃശ്യ വിസ്മയം ആവുകയാണ് കൂടെ.

അഞ്ജലിയുടെ മുൻപുള്ള ചിത്രങ്ങളിൽ അഞ്ജലി ചെയ്തപോലെ ഈ സിനിമയുടെ ആദ്യപകുതിയും പ്രേക്ഷക മനസ്സിലേക്ക് ഇറങ്ങി ചെല്ലുന്ന രീതിയിൽ നർമ്മവും ചെറിയ ചെറിയ കാര്യങ്ങൾ പോലും ഒപ്പിയെടുക്കുന്ന രീതിയുമായി മനോഹരമായി മുന്നേറി.

രണ്ടാം പകുതിയിൽ തന്നെയാണ് അഞ്ജലി മേനോൻ ചിത്രങ്ങളുടെ എല്ലാ പ്രധാന കഥയും. കൂടെയും അങ്ങിനെ തന്നെയാണ്. പൃഥ്വിരാജ് ഫാൻസ് ആഘോഷമാക്കി മാറ്റുകയാണ് കൂടെ യുടെ വരവ്. അതിനയെ തെളിവ് തന്നെയാണ് ഓരോ തീയറ്ററിലെയും നിറഞ്ഞ സദസ്.

സിനിമ കണ്ടവർ മാത്രം സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ കമന്റായി ഇടുക!

RELATED ARTICLES  ദുൽഖർ എങ്ങനെ ദുൽഖർ മമ്മൂട്ടി ആകാതെ ദുൽഖർ സൽമാൻ ആയതെന്ന് അറിയാമോ?
[yuzo_related]

Comments



Related Articles & Comments