മലയാളം ഇ മാഗസിൻ.കോം

അറിഞ്ഞതൊന്നുമല്ല കൂടത്തായി കൊ ല പാതക പരമ്പര, കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്‌

കൂടത്തയായിയിലെ കൊ ലപാ തക പരമ്പരകളുടെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്. ആറ് കൊ ലപാ തകങ്ങളും നടത്തിയത് ജോളിയും കാമുകന്‍ മാത്യുവും ചേര്‍ന്ന്. മാത്യുവാണ് കുറ്റസമ്മതം നടത്തിയിരിക്കുന്നത്. സയനൈഡ് നല്‍കിയത് കാമുകന്‍ മാത്യുവാണെന്നും മാത്യുവും ജോളിയും തമ്മില്‍ രഹസ് ഇടപാടുണ്ടെന്നും മാത്യു സമ്മതിച്ചു. ജോളിയുമായി ബന്ധമുണ്ടെന്നും ജോളിയുടെ ഭര്‍ത്താവ് ഷാജു അറിയാതെയായിരുന്നു ബന്ധമെന്നും മാത്യു വെളിപ്പെടുത്തി.

ഇന്ന് രാവിലെയാണ് കൊ ലപാ തക പരമ്പരയുമായി ബന്ധപ്പെട്ട് ജോളിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത അന്വേഷണ സംഘം ജോളിയെ വിശദമായി ചോദ്യം ചെയ്തിരുന്നു. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു സ്‌കറിയ പൊലീസ് കസ്റ്റഡിയിലാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നുവെങ്കിലും ഇക്കാര്യം തള്ളി ഷാജു തന്നെ രംഗത്തെത്തിയിരുന്നു. ജോളിയെ ഷാജു തള്ളിപറയുകയും ചെയ്തു. ദുരൂഹ മരണങ്ങളില്‍ തനിക്ക് പങ്കില്ലെന്ന് പറഞ്ഞ ഷാജു, തെളിവ് ശക്തമെങ്കില്‍ ജോളി തെറ്റുകാരിയാണെന്ന് വിശ്വസിക്കുമെന്നും പറഞ്ഞു.

\"\"

ജോളിയുടെ മുന്‍ ഭര്‍ത്താവ് റോയി, റോയിയുടെ പിതാവ് റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, ടോം തോമസിന്റെ സഹോദര പുത്രന്‍ ഷാജു സ്‌കറിയയുടെ ഭാര്യ സിലി, മകള്‍ അല്‍ഫോണ്‍സ, അന്നമ്മയുടെ സഹോദരന്‍ മാത്യു എന്നിവരാണ് പന്ത്രണ്ട് വര്‍ഷത്തിനിടെ കൊ ല്ലപ്പെ ട്ടത്.

ആദ്യം കൊ ല്ല പ്പെട്ടത് അന്നമ്മയായിരുന്നു. 2002 ആഗസ്റ്റ് 22 നായിരുന്നു അന്നമ്മയുടെ മരണം. തുടര്‍ന്ന് 2008 ആഗസ്റ്റ് 26 ന് ടോം തോമസ് മരണപ്പെട്ടു. 2011 സെപ്തംബര്‍ 30 ന് റോയിയും 2014 ഫെബ്രുവരി 24 ന് മാത്യുവും കൊല്ലപ്പെട്ടു. രണ്ട് വയസ് മാത്രം പ്രായമുണ്ടായിരുന്ന അല്‍ഫോണ്‍സ 2014 മെയ് മൂന്നിനാണ് മരിച്ചത്. തുടര്‍ന്ന് 2016 ജനുവരി പതിനൊന്നിന് സിലിയും മരിക്കുകയായിരുന്നു.

പോലീസ് കേസ് അന്വേഷിച്ചിരുന്നില്ലെങ്കില്‍ ഇനിയും കൊലപാതകം നടക്കുമായിരുന്നുവെന്നാണ് കുടുംബത്തിലെ തന്നെ അംഗങ്ങളുടെ മൊഴികള്‍ സൂചിപ്പിക്കുന്നത്. മറ്റ് ചിലരെയും ജോളി ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

\"\"

ഇതില്‍ നിന്ന് ജോളിയുടെ ഭര്‍ത്താവ് റോയിയുടെ സഹോദരി രഞ്ജിയും റോജോയും തലനാരിയഴ്ക്കാണ് രക്ഷപ്പെട്ടതെന്ന് ഇവര്‍ തന്നെ വെളിപ്പെടുത്തുന്നു. അതേസമയം രണ്ടാനച്ഛന്‍ ഷാജുവിനെതിരെ ജോളിയുടെ മകന്‍ രംഗത്തെത്തിയതും കേസിലെ നിര്‍ണായക വഴിത്തിരിവായിരിക്കുകയാണ്. ഇയാള്‍ പറഞ്ഞ കാര്യങ്ങളെല്ലാം കള്ളമാണെന്ന് മൂത്ത മകന്‍ റോമോ റോയി പറയുന്നു.

കേസിൽ ജോളി മാത്രമാണു പ്രതിയെന്നു കരുതുന്നില്ലെന്നും വർഷം എത്ര കഴിഞ്ഞാലും സത്യം തെളിയുമെന്നും റോയ് തോമസിന്റെ സഹോദരി റെഞ്ചി തോമസ്. കുടുംബത്തില്‍ നടന്ന മരണങ്ങളില്‍ സംശയം തോന്നിയിരുന്നു. ഇപ്പോൾ സത്യം തെളിഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നന്ദിയുണ്ടെന്നും റെഞ്ചി പറഞ്ഞു.

Avatar

Staff Reporter