ദമ്പതികൾ തമ്മിലുള്ള പ്രണയത്തിന് അതിർ വരമ്പുകൾ ഇല്ല. സ്നേഹം ഏതൊക്കെ രീതിയിലാണ് പരസ്പരം പ്രകടിപ്പിക്കുന്നതെന്ന് ആർക്കും നിർവ്വചിക്കാനുമാകില്ല. സന്തോഷകരമായ പ്രണയ നിമിഷങ്ങളെ അവിസ്മരണീയമാക്കാനാണ് ഏതൊരു പങ്കാളിക്കും ഇഷ്ടം. പ്രണയത്തിന് പ്രത്യേകിച്ച് ഇടമൊന്നും ഇക്കാലത്ത് ആവശ്യമില്ല. അടുക്കള മുതൽ ഡ്രൈവിംഗ് സീറ്റ് വരെ പ്രണയ ഇടങ്ങളാകുന്നു.
സ്നേഹം ഓരോരുത്തരും ഓരോ രീതിയിലാണ് പ്രകടിപ്പിക്കുന്നത്. സ്നേഹം കൂടുമ്പോൾ പങ്കാളിയെ കെട്ടിപ്പുണർന്ന് ലൗ ബൈറ്റ്സ് അഥവാ ചെറിയ കടി നൽകുന്ന ആളാണോ നിങ്ങൾ? എന്നാൽ നിങ്ങൾ ഇക്കാര്യം തീർച്ചയായും അറിഞ്ഞിരിക്കണം. ഇതിനു പിന്നിലുള്ള കാരണം കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ ഒരു സംഘം ഗവേഷകർ.
സ്നേഹത്തോടെ വേദനിപ്പിക്കാതെ കടിച്ച് ഇഷ്ടം പങ്കുവക്കുന്നതിന് പിന്നിൽ ഒരു ന്യൂറോ കെമിക്കൽ റിയക്ഷൻ നടക്കുന്നുണ്ട് എന്നാണ് യാലെ സര്വകലാശാലയില് അടുത്തിടെ നടത്തിയ പഠനം കണ്ടെത്തിയിരിക്കുന്നത്. അമിതമായി സ്നേഹവും വാത്സല്യവുമെല്ലാം പ്രകടിപ്പിക്കാൻ മനുഷ്യന്റെ തലച്ചോർ കണ്ടെത്തുന്ന ഒരു മാർഗമാണത്രേ ഇത്.
ഇത് പ്രണയത്തിൽ മാത്രമല്ല. മാതാപിതാക്കൾക്ക് കുട്ടികളോടും, തിരിച്ചും സഹോദരങ്ങൾ തമ്മിലും, അങ്ങനെ നമുക്ക് ഏറെ ഇഷ്ടം തോന്നുന്ന ആരോടും ഉണ്ടാകാം. ഇഷ്ടമുള്ള ആളെ കാണുമ്പോൾ മനസിൽ രൂപപ്പെടുന്ന വികാരത്തിന്റെ വേലിയേറ്റത്തെ ക്രമപ്പെടുത്താനുള്ള ശ്രമാണ് സേനഹപൂർവം കടിക്കുന്നതിലുടെ നടക്കുന്നത് എന്ന് ഗവേഷകർ പറയുന്നു.
YOU MAY ALSO LIKE THIS VIDEO, കണ്ടാലും കണ്ടാലും മതിവരാത്ത ആന കാഴ്ചകളുമായി കോന്നി ആനക്കൂട്, ആനയുടെ ഒറിജിനൽ അസ്ഥികൂടം കാണാം