മലയാളം ഇ മാഗസിൻ.കോം

കൊല്ലത്തു നിന്നും കാണാതായ ബ്യൂട്ടീഷൻ സുചിത്രയുടെ മ ര ണ ത്തിൽ നിർണ്ണായക വെളിപ്പെടുത്തൽ

കൊല്ലത്ത്‌ നിന്ന്‌ കാണാതായ വീട്ടമ്മയെ വാടക വീട്ടിൽ ചേതനയറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായകമായ വഴിത്തിരിവെന്ന് സൂചന. പാലക്കാട്‌ മണലിയിൽ താമസിച്ചിരുന്ന സംഗീത അധ്യാപകൻ കൂടിയായ യുവാവുമായി സമൂഹ മാധ്യമത്തിലൂടെയാണ്‌ സുചിത്ര പരിചയത്തിലാവുന്നതെന്നാണ്‌ അന്വേഷണ സംഘത്തിന്‌ ലഭിച്ച പ്രാഥമിക വിവരം. സംഭവത്തിൽ കോഴിക്കോട്‌ സ്വദേശിയായ യുവാവിനെ കസ്റ്റ ഡിയിലെടുത്തു. കൊല്ലം ജില്ലാ ക്രൈംബ്രാഞ്ചാണ്‌ കസ്റ്റ ഡിയിലെടുത്തത്‌. ബ്യൂട്ടിഷൻ ട്രെയിനറായ സുചിത്ര യുവാവിനടുത്തേയ്ക്ക്‌ എത്തുകയും പിന്നീട്‌ ഇരുവരും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ സുചിത്ര ജീവനൊടുക്കുകയും ചെയ്യുകയുമായിരുന്നുവെന്നാണ്‌ യുവാവ്‌ ആദ്യം അന്വേഷണ സംഘത്തിനോട്‌ പറഞ്ഞിരുന്നത്‌. എന്നാൽ പിന്നീട്‌ വിശദമായ ചോദ്യം ചെയ്യലിൽ കൃത്യം ചെയ്തുവെന്നും ശരീരം വീടിനു സമീപം കുഴിച്ചു മൂടിയെന്നും സമ്മതിക്കുകയായിരുന്നു. അന്വേഷണ സംഘം‌‌ നടത്തിയ പരിശോധനയിൽ യുവതിയുടേതെന്ന്‌ സംശയിക്കുന്ന ശരീരം വീട്ടുവളപ്പിൽ നിന്ന്‌ പുറത്തെടുത്തു.

പ്രശാന്തും സുചിത്രയും തമ്മിൽ പണമിടപാടുകൾ ഉണ്ടായിരുന്നു. പ്രശാന്തിൻറെ ഭാര്യയുടെ കുടുംബ സുഹൃത്തായിരുന്നു സുചിത്ര. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ്‌ ഇരുവരും പരിചയപ്പെട്ടത്‌. തുടർന്ന്‌ ആ ബന്ധം വളരുകയായിരുന്നു. കൊല പ്പെടുമ്പോൾ സുചിത്ര ഗർഭിണിയായിരുന്നു വെന്നാണ്‌ സൂചന. രണ്ടര ലക്ഷം രൂപയാണ്‌ പ്രശാന്ത്‌ സുചിത്രയ്ക്ക്‌ നൽകാനുണ്ടായിരുന്നത്‌. ഈ സാമ്പത്തിക ഇടപാടുകളും ഗർഭച്ഛിദ്രത്തിന്‌ തയാറാകാതെയിരുന്നതുമാണ്‌ കൃത്യത്തിലേക്ക്‌ പ്രശാന്തിനെ നയിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ്‌ അന്വേഷണ സംഘം‌ ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്‌. സാമ്പത്തിക ഇടപാടുകളാണ്‌ കൃത്യത്തിന്‌ കാരണമെന്നാണ്‌ പ്രതി നൽകിയ മൊഴി.

പ്രശാന്തിൽ നിന്ന്‌ തനിയ്ക്കൊരു കുട്ടിയെ വേണമെന്ന നിർബ്ബന്ധമാണ്‌ വാക്കുതർക്കത്തിനിടയാക്കിയത്‌. തുടർന്ന്‌ പ്രതി പ്രശാന്ത്‌ സുചിത്രയെ മർദ്ദിക്കുകയും കട്ടിലിന്‌ സമീപമുള്ള മേശമേൽ ഇരുന്ന എമർജൻസി ലാംബിന്റെ കേബിൾ ഉപയോഗിച്ച്‌ കഴുത്തുമുറുക്കി സുചിത്രയെ വകവരുത്തുകയുമായിരുന്നു. 20ന്‌ വൈകിട്ട്‌ 6.30നും 7നും ഇടയിലാണ്‌ കൃത്യം നടന്നത്‌. ശേഷം ദേഹം കട്ടിലിൽ തന്നെ കിടത്തിയ പ്രതി തുടർന്ന്‌ അത്താഴം കഴിക്കുകയും സുചിത്രയുടെ ശരീരത്തെ കെട്ടിപ്പിടിച്ച്‌ ഒരേ പുതപ്പിനടിയിൽ കിടന്നുറങ്ങുകയും ചെയ്തു. 21ന്‌ പുലർച്ചെ അഞ്ചു മണിയോടെ ഉണർന്ന പ്രതി പ്രഭാതകർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷം പാലക്കാട്‌ നഗരത്തിലേയ്ക്ക്‌ പോയി. കയ്യിൽ കരുതിയ കുപ്പിയിൽ പെട്രോളും വാങ്ങിയാണ്‌ ഇയാൾ മടങ്ങിയെത്തിയത്‌.

സുചിത്രയുടെ ശരീരം തനിക്ക്‌ ഒറ്റയ്ക്ക്‌ എടുത്തുയർത്താൻ കഴിയില്ലെന്ന്‌ മനസിലാക്കിയ ഇയാൾ വെട്ടു കത്തി കൊണ്ട്‌ ആദ്യം കാൽപാദങ്ങൾ മുറിച്ചു മാറ്റുകയും തുടർന്ന്‌ മുട്ടിന്‌ മുകളിൽ വച്ച്‌ കാൽ മുറിക്കുകയും ചെയ്തു. രക്തം ഒഴുകുന്ന ശരീരത്തിനരികിൽ ഒരു പകൽ മുഴുവൻ കഴിച്ചു കൂട്ടിയ പ്രതി രാത്രി പത്തുമണിയോടെ മുറിച്ചു മാറ്റിയ കാലിന്റെ ഭാഗങ്ങളുമായി വീടിനു പിന്നിലെ വയലിലെത്തി. തുടർന്ന്‌ പെട്രോളൊഴിച്ച്‌ ഇവ കത്തിക്കാൻ ശ്രമിച്ചു. ഈർപ്പംനിറഞ്ഞ മണ്ണിൽ ശരീര ഭാഗങ്ങൾ പൂർണ്ണമായും കത്താതിരുന്നതോടെ വീട്ടിൽ മടങ്ങിയെത്തിയ ഇയാൾ പിക്ക്‌ ആക്സുമായെത്തി വയലിൽ കുഴിയെടുത്തു. തുടർന്ന്‌ ശരീരം ചുമന്ന്‌ കുഴിയിലെത്തിച്ച്‌ മണ്ണിട്ട്‌ മൂടി. അതിനുമുകളിൽ കല്ലുകൾ അടുക്കി ഉറപ്പിച്ച ശേഷം വീണ്ടും മണ്ണിടുകയും കാട്‌ വെട്ടി ഈ ഭാഗം മറയ്ക്കുകയുംചെയ്തു. തുടർന്ന്‌ വീട്ടിലേയ്ക്ക്‌ മടങ്ങിയെത്തിയ ഇയാൾ ചോരക്കറകൾ തുടച്ച്‌ മുറി വൃത്തിയാക്കാൻ ശ്രമിച്ചതായും പൊലിസ്‌ കണ്ടെത്തി.

ഒരു കുഞ്ഞ്‌ വേണമെന്ന തന്റെ ആഗ്രഹത്തിനു കൂട്ടുനിന്നില്ലെങ്കിൽ കുടുംബജീവിതം തകർക്കുമെന്ന ഭീഷണിയും പണം മടക്കി നൽകണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്തതോടെയാണ്‌ സുചിത്രയെ ഇല്ലാതാക്കാൻ തീരുമാനിച്ചതെന്ന്‌ ഇയാൾ അന്വേഷണ സംഘത്തിനോട്‌‌ വെളിപ്പെടുത്തി. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ്‌ പ്രതി മാതാപിതാക്കളെ സ്വദേശമായ വടകരയിലേയ്ക്ക്‌ മടക്കി അയച്ചത്‌. തുടർന്ന്‌ ഭാര്യയെ കൊല്ലം കൂനംബായിക്കുളം ക്ഷേത്രത്തിനുസമീപമുള്ള വീട്ടിൽ എത്തിച്ച ശേഷം ഇയാൾ പള്ളിമുക്കിലെത്തി സുചിത്രയെ ഒപ്പം കൂട്ടി പാലക്കാടേയ്ക്ക്‌ മടങ്ങുകയായിരുന്നു.

മാർച്ച്‌ 17 ന്‌ പതിവ്‌ പോലെ വീട്ടിൽ നിന്നും ജോലിയ്ക്കായി ഇറങ്ങിയ സുചിത്ര അന്നേ ദിവസം തന്നെ തന്റെ ഭർത്താവിന്റെ അച്ഛന്‌ സുഖമില്ലെന്നും ആലപ്പുഴ പോകണമെന്നും പറഞ്ഞ്‌ അവധിയെടുത്തിരുന്നു. കൊല്ലത്തെ പ്രമുഖ ബ്യൂട്ടി പാർലറിന്റെ പള്ളമുക്കിലുള്ള ട്രെയിനിംഗ്‌ അക്കാദമിയിലേയ്ക്കാണ്‌ പോയിരുന്നത്‌. ഭർത്താവിന്റെ അച്ഛന്‌ സുഖമില്ലെന്നും ആലപ്പുഴ പോകണം എന്നുള്ള കാര്യവും മെയിൽ വഴിയാണ്‌ അറിയിച്ചതെന്നും 18 ന്‌ വീണ്ടും തനിക്ക്‌ അഞ്ച്‌ ദിവസത്തെ അവധി കൂടി വേണമെന്നാവശ്യപ്പെട്ട്‌ മെയിൽ അയച്ചിരുന്നുവെന്നും സ്ഥാപന ഉടമ പറയുന്നു. എന്നാൽ പിന്നീട്‌ ഒരു വിവരവുമില്ലായിരുന്നുവെന്നാണ്‌ ഇയാൾ നൽകിയ മൊഴിയിൽ പറയുന്നത്‌. എന്നാൽ വീട്ടുകാരോട്‌ ജോലി സംബന്ധമായി എറണാകുളത്ത്‌ ക്ലാസ്സ്‌ എടുക്കാൻ പോകുന്നുവെന്നാണ്‌ സുചിത്ര അറിയിച്ചിരുന്നത്‌. പോയിക്കഴിഞ്ഞ്‌ രണ്ട്‌ ദിവസം വീട്ടുകാരുമായി ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു.

എന്നാൽ പിന്നീട്‌ വിവരമൊന്നും ഇല്ലാതിരുന്നതിനെതുടർന്നാണ്‌ വീട്ടുകാർ പാർലർ ഉടമയോട്‌ കാര്യങ്ങൾ തിരക്കുന്നത്‌. ഭർത്താവിന്റെ അച്ഛന്‌ സുഖമില്ലാ എന്ന്‌ പറഞ്ഞാണ്‌ 17 ന്‌ പോയതെന്നും 18 ന്‌ അഞ്ച്‌ ദിവസത്തെ അവധി കൂടി ചോദിച്ചിരുന്നുവെന്നും അതിന്‌ ശേഷമുള്ള കാര്യങ്ങൾ ഒന്നും തന്നെ അറിയില്ലെന്നും പാർലർ ഉടമ വീട്ടുകാരെ അറിയിച്ചു. തുടർന്നാണ്‌ ഇവർ പൊലീസിൽ പരാതി നൽകുന്നത്‌. യുവതി വിവാഹ ബന്ധം വേർപെടുത്തിയിട്ടുണ്ടെന്നാണ്‌ വീട്ടുകാർ പറയുന്നത്‌. സമൂഹത്തിൽ ഏറെ ബഹുമാന്യരായ നടുവിലക്കര ശ്രീവിഹാറിൽ റിട്ട. ബി.എസ്‌.എൻ.എൽ. എൻജിനീയർ ശിവദാസൻ പിള്ളയുടെയും റിട്ട. ഹെഡ്മിസ്ട്രസ്‌ വിജയലക്ഷ്മിയുടെയും ഏകമകളാണ്‌ സുചിത്ര. പ്രതിയായ പ്രശാന്തിന്റെ ഭാര്യയുടെ കൊല്ലത്തുള്ള വീട്ടുകാരുമായി ഏറെ അടുപ്പത്തിലായിരുന്നു സുചിത്ര. രണ്ട്‌ തവണ വിവാഹിതയായ സുചിത്ര കൊല്ലത്തെ ഒരു ബ്യൂട്ടി പാർലർ നടത്തുന്ന അക്കാദമിയിൽ ബ്യൂട്ടീഷ്യൻ ട്രെയിനിയായിരുന്നു.

പാലക്കാട്‌ മണലിയിലെ ഹൗസിങ്‌ കോളനിയിലെ വാടക വീട്ടിൽ കൊല്ലം ജില്ലാ ക്രൈംബ്രാഞ്ചും സംഘവും പരിശോധന നടത്തിയിരുന്നു. വീടും പരിസരവും പരിശോധിച്ച ശേഷം അർധരാത്രിയോടു കൂടി വീട്‌ സീൽ ചെയ്യുകയും ചെയ്തു. യുവാവിന്റെ സാന്നിധ്യത്തിലാണ്‌ മൃത ദേഹം പുറത്തെടുത്തത്‌. ഉന്നത ഉദ്യോഗസ്ഥരും ഫോറൻസിക്‌ സംഘവും സ്ഥലത്തെത്തിയിരുന്നു. ജില്ലാ സൂപ്രണ്ട്‌ ജി ശിവവിക്രം, പാലക്കാട്‌ ഡിവൈഎസ്പി സാജുവർഗീസ്‌ എന്നിവരുടെ നേതൃത്വത്തിൽ കോവിഡ്‌ രോഗനിയന്ത്രണ ചട്ടങ്ങളനുസരിച്ചായിരുന്നു നടപടികൾ.

Staff Reporter