മലയാളം ഇ മാഗസിൻ.കോം

കൊല്ലത്ത്‌ ജീവനൊടുക്കിയ പെൺകുട്ടിയോട്‌ ഹാരിസ്‌ ചെയ്ത ക്രൂരത, നടി ലക്ഷ്മി പ്രമോദിന്റെ പങ്ക്‌ ഇങ്ങനെ: കൂടുതൽ വെളിപ്പെടുത്തലുകൾ

കൊല്ലത്ത്‌ ജീവനൊടുക്കിയ റംസിയുടെ മരണത്തെ തുടർന്ന്‌ പിതാവ്‌ നടത്തിയ പ്രതികരണം നൊമ്പരമാകുന്നു. നിങ്ങൾ കല്യാണം നടത്തിക്കോ ആ കല്യാണത്തിന്റെ ഡേറ്റ്‌ കൊടുക്കുന്നതിന്‌ ഒരാഴ്ചക്ക്‌ മുൻപ്‌ നീ എന്റെ അടുത്ത്‌ പറ ആ ഡേറ്റിൽ ഞങ്ങൾ വന്ന്‌ ഈ പെൺകുട്ടിക്ക്‌ വളയിടൽ ചടങ്ങു നടത്തി വയ്ക്കാം അപ്പോൾ നിങ്ങൾക്ക്‌ ഒരു ഉറപ്പ്‌ ആകുമല്ലോ. അപ്പോൾ എന്റെ മൂത്ത മോൾ പറഞ്ഞു ശരി ബാപ്പാ അവർ പറയുന്നതുപോലെ ഒക്കെ നമ്മൾക്ക്‌ ചെയ്യാം.

അങ്ങനെ ഇളയ മോളെ ചോദിച്ച പയ്യൻ ഗൾഫിൽനിന്ന്‌ വന്നപ്പോൾ ഞാൻ അവർക്ക്‌ ഡേറ്റ്‌ കൊടുത്തു ഇരുപത്തിയൊന്നാം തീയതി സെപ്റ്റംബർ മാസം. എന്റെ ഇളയ മോളുടെ കല്യാണത്തിന്‌ ഒരാഴ്ച മുൻപ്‌ അവർ കുടുംബക്കാർ 10, 40 പേർ വന്നാണ്‌ ഈ വളയിടൽ ചടങ്ങ്‌ നടത്തുന്നത്‌. ആ വളയിടൽ ചടങ്ങിൽ ഞാൻ കൊടുത്ത സംഭാവനകൾ എല്ലാം എന്റെ മോളുടെ വീഡിയോയിൽ തന്നെ അവൾ പറയുന്നുണ്ട്‌. അവളുടെ ഇഷ്ടപ്രകാരം റെനോ വാച്ച്‌ ഐഫോൺ എന്നിങ്ങനെ എല്ലാം കൊടുത്തു.

ഈ വളയിടൽ ചടങ്ങ്‌ കഴിഞ്ഞതിനുശേഷം ലക്ഷ്മി പ്രമോദ്‌ എപ്പോഴും വീട്ടിൽ വരും കാരണം അവർക്ക്‌ ഒരു കുട്ടിയുണ്ട്‌ ആ കുട്ടിയെ ആറുമാസം മുതൽ എന്റെ റംസി ആണ്‌ നോക്കിയത്‌. ആ കുട്ടിയെ റാംസിയെ ഏൽപ്പിച്ചിട്ട്‌ അവർ ഷൂട്ടിങ്ങിന്‌ പോകുമായിരുന്നു. പല ദിവസങ്ങളിലും ആ സ്ത്രീ കാറും ആയിട്ട്‌ വന്ന്‌ മോളെ വിളിച്ചു കൊണ്ടു പോകും അപ്പോൾ ഞങ്ങൾ വിചാരിക്കും വാക്ക്‌ ഉറപ്പിച്ചതല്ലേ പോകുന്നതിന്‌ ഒരു കുഴപ്പവും ഇല്ലല്ലോ. വർക്ക്‌ ഷോപ്പ്‌ തുടങ്ങുന്നതിന്‌ വേണ്ടി അവൾ ജമാഅത്ത്‌ സർട്ടിഫിക്കറ്റ്‌ ഉണ്ടാക്കി ലോൺ എടുത്തു കൊടുത്തത്‌ ഇന്നാണ്‌ ഞാനറിയുന്നത്‌. അവൾ മരിച്ചതിനു ശേഷം അവളുടെ വോയിസ്‌ മെസ്സേജിലുടെ ആണ്‌ ഞാൻ ഇത്‌ അറിയുന്നത്‌.

എന്റെ മോളുടെ കഴുത്തിലും കാതിലും എവിടെനിന്നെങ്കിലും പൈസ ഉണ്ടാക്കി നമ്മൾ ആഭരണങ്ങൾ വാങ്ങിച്ചു നൽകും എന്നാൽ രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ അവളുടെ കഴുത്തിൽ അതൊന്നും കാണത്തില്ല . ആഭരണങ്ങൾ എവിടെ എന്ന്‌ ഞങ്ങൾ ചോദിക്കുമ്പോൾ അത്‌ ഹാരിസ്‌ ഇക്കായുടെ ആവശ്യത്തിനായി കൊടുത്തിരിക്കുവ. അങ്ങനെ പല രീതിയിൽ പണം അവൻ വാങ്ങിയിരുന്നു ഇപ്പോ അവസാനഘട്ടം അവന്റെ സ്ഥാപനം ഉദ്ഘാടനം ആകുന്നതിന്‌ ഒരു മാസം മുൻപ്‌ അവിടെ ഇന്റർലോക്ക്‌ ഇടണം എന്ന്‌ പറഞ്ഞ്‌ പണം വേണമെന്ന്‌ ആവശ്യപ്പെട്ട്‌ അന്ന്‌ എന്റെ മോളെ ഫോണിൽ കൂടെ വിളിച്ചിട്ട്‌ നീ എന്നെ കാശ്‌ തന്ന്‌ സഹായിച്ചില്ലെങ്കിൽ ഞാൻ നിന്നെ കല്യാണം കഴിക്കാത്തില്ല ഞാൻ പിന്മാറുമെന്ന്‌ പറഞ്ഞ്‌ എന്റെ മോളെ അവൻ ഭീഷണിപ്പെടുത്തി.

ഇവരുടെ കല്യാണത്തിന്‌ വേണ്ടി മാറ്റിവെച്ച പണവും ചോദിച്ച്‌ അവൾ ഞങ്ങളോട്‌ പറഞ്ഞു ബാപ്പാ ആ സ്ഥാപനം തുടങ്ങി കഴിഞ്ഞാൽ എന്റെ ജീവിതമാണ്‌ രക്ഷപ്പെടുന്നത്‌ അതുകൊണ്ട്‌ നമ്മൾക്ക്‌ കൊടുക്കാ ബാപ്പ കല്യാണ ഡേറ്റ്‌ ആകുമ്പോഴേക്കും അവൻ തിരിച്ചു തരും അങ്ങനെ അവൾ പറഞ്ഞ പ്രകാരം ഞാൻ അത്‌ കൊടുക്കാൻ തീരുമാനിച്ചത്‌.

അങ്ങനെ അവന്റെ ബാപ്പയുടെ അറിവോട്‌ കൂടിയാണ്‌ ഞങ്ങൾ അത്‌ കൊടുക്കുന്നത്‌ അതുവരെ കൈപറ്റിയിട്ട്‌ അവസാനം ഇപ്പോൾ വേറൊരു സാമ്പത്തികശേഷിയുള്ള പെൺകുട്ടിയും ആയിട്ട്‌ അടുപ്പമുണ്ടെന്ന്‌ അറിഞ്ഞിട്ട്‌ ഒരാഴ്ച എന്റെ മോള്‌ ഭക്ഷണവും വെള്ളവും കഴിച്ചിട്ടില്ല ഞങ്ങളോട്‌ ഒന്നും പറയുന്നുമില്ല അപ്പോ ഞാൻ ചോദിച്ചു എന്താ മോളെ പ്രശ്നം ഒന്നുമില്ല ബാപ്പ എന്നൊക്കെ അവൾ പറഞ്ഞു. പിറ്റേ ദിവസം ഞാൻ ഇളയമ്മയുടെ വീട്ടിൽ പോയിരുന്നു അപ്പോ ഇളയ മോൾ എന്നോട്‌ പറഞ്ഞു റംസി ഇത്ത അവിടെ ഒറ്റയ്ക്കാണ്‌ ഇത്ത നോമ്പ്‌ എടുക്കുന്നുണ്ട്‌ അവൾക്ക്‌ തലകറക്കം ഉണ്ടെന്ന്‌ എന്നെ വിളിച്ചു പറഞ്ഞിരുന്നു എന്നിട്ട്‌ ഞാൻ ഓടി വീട്ടിൽ പോയി മോളെ വിളിച്ചു.

സാധാരണ അവൾ വാതിൽ അടച്ചാണ്‌ കിടക്കാറുള്ളത്‌ അഥവാ ഞങ്ങൾ തട്ടി വിളിച്ചിട്ട്‌ പത്ത്‌ പതിനഞ്ച്‌ മിനിറ്റ്‌ കഴിഞ്ഞാണ്‌ അവൾ വാതിൽ തുറക്കാറുള്ളത്‌. അങ്ങനെ ഞാൻ പോയി കതക്‌ തട്ടി ഫാൻ ഒക്കെ ഓടുന്നുണ്ട്‌ അപ്പോൾ ഞാൻ വിചാരിച്ചു സാധാരണരീതിയിൽ കിടക്കുകയായിരിക്കും. അങ്ങനെ ഭക്ഷണം കഴിക്കാൻ എന്റെ ഭാര്യയും പോയി കതകിന്‌ തട്ടി അവൾ തുറന്നില്ല. അപ്പോ ഞാൻ എന്റെ ഭാര്യയോട്‌ പറഞ്ഞു ഇത്‌ ഇങ്ങനെ പോയാൽ ശരിയാവില്ല പോ-ലീസ്‌ കേ-സ്‌ കൊടുക്കാം എന്ന്‌. ഞങ്ങൾ പുറത്തിരുന്ന്‌ കൊണ്ട്‌ സംസാരിക്കുവായിരുന്നു എന്നിട്ടും ഇവൾ അനങ്ങുന്നില്ല.

അങ്ങനെ എന്റെ ഭാര്യയുടെ ആങ്ങളയുടെ മകൻ. സൈദ്‌ എന്നാ പേര്‌ അവന്റെ സ്വരം കേട്ട്‌ കഴിഞ്ഞാൽ എന്റെ മകൾക്ക്‌ വലിയ കാര്യമാ അങ്ങനെ ഞാൻ ഫോൺ ചെയ്ത്‌ അവനെ വിളിച്ചു അവൻ വീട്ടിൽ വന്ന്‌ അവനും വിളിച്ചു എന്നിട്ടും വാതിൽ തുറന്നില്ല. അവൻ പറഞ്ഞു മാമാ അനക്കമൊന്നും ഇല്ലല്ലോ. അങ്ങനെ വാതിൽ പൂട്ടി ഇരുന്നതിനാൽ ഞങ്ങൾ കുത്തി പൊളിച്ചു വാതിൽ തുറന്നപ്പോൾ ഞങ്ങൾ കണ്ടത്‌ തൂങ്ങി നിൽക്കുന്ന മോളെ ആണ്‌ ഞാൻ വേഗം കെട്ടഴിച്ച്‌ അവളെയും കൊണ്ട്‌ ഹോസ്പിറ്റലിൽ പോയപ്പോൾ ഡോക്ടർ പറഞ്ഞത്‌ മകൾ മ-രിച്ചിട്ട്‌ ഒരു മണിക്കൂർ കഴിഞ്ഞു എന്ന്‌.

അവളുടെ മര-ണശേഷമാണ്‌ എന്റെ മോളുടെ ഫോണിലെ വോയിസ്‌ മെസ്സേജ്‌ ഞാൻ കേൾക്കുന്നത്‌ അത്‌ കേട്ട്‌ ഞാൻ ചങ്കുപൊട്ടി പോയി. മോളെ മോളെ എന്ന്‌ വിളിച്ചുകൊണ്ട്‌ നടന്ന സ്ത്രീ എന്താണ്‌ സംസാരിച്ചിരിക്കുന്നത്‌ എന്ന്‌ ഞാൻ അറിയുന്നത്‌. എന്റെ മോളെ സ്നേഹിച്ചിട്ട്‌ കൊലക്കു കൊടുത്തു ആ സ്ത്രീ. അതുകൊണ്ട്‌ എന്റെ മകളുടെ മര-ണത്തിന്‌ കാരണമായ ഇത്രയും പേരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നു തക്കതായ ശിക്ഷ വാങ്ങിച്ച്‌ കൊടുക്കണം. എനിക്ക്‌ എന്റെ മകൾ പോയി ഇനി തിരിച്ചു കിട്ടില്ല എന്നറിയാം പക്ഷേ ഇനി ഒരു പെൺകുട്ടിക്കും ഇതുപോലൊരു ദുരാവസ്ഥ ഉണ്ടാവരുത്‌. ആ പിതാവ്‌ പൊട്ടിക്കരഞ്ഞുകൊണ്ട്‌ പറഞ്ഞവസാനിപ്പിച്ചു.

Avatar

Staff Reporter