മലയാളം ഇ മാഗസിൻ.കോം

ഫ്രീക്കനായി സിനിമയിൽ തുടങ്ങിയ അധികമാർക്കും അറിയാത്ത കൊച്ചുപ്രേമൻ

മലയാളിയുടെ സിനിമാ നടൻ സങ്കൽപ്പങ്ങളിൽ നിന്നും ഏറെ അകലെയായിരുന്നു കൊച്ചുപ്രേമൻ എന്ന മനുഷ്യൻ. എന്നാൽ, മലയാള സിനിമാ ആസ്വാദകരുടെ ഹൃദയത്തോട് ഏറ്റവും അടുത്തു നിൽക്കുന്നതായിരുന്നു കൊച്ചുപ്രേമൻ എന്ന പ്രതിഭ. മച്ചമ്പീ എന്ന ഒരൊറ്റ നീട്ടിവിളിയിൽ മലയാളികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന മുഖം കൊച്ചുപ്രേമന്റേത് തന്നെയാണ്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സ്വന്തമായി നാടകമെഴുതി സംവിധാനം ചെയ്ത ആ പ്രതിഭ ജീവിച്ചത് തന്നെ നാടക വേദികൾക്കും സിനിമക്കും വേണ്ടിയായിരുന്നു എന്നു തന്നെ പറയാം.

തികച്ചും വ്യത്യസ്തമായ ലുക്കിലാണ് കൊച്ചുപ്രേമന്റെ സിനിമയിലെ അരങ്ങേറ്റവും അസ്മനവും. തന്റെ ആദ്യ സിനിമയായ ഏഴുനിറങ്ങളിൽ അഭിനയിക്കുമ്പോൾ സൗവനത്തിന്റെ തിളക്കത്തിലായിരുന്നു കൊച്ചുപ്രേമൻ. അറുപതുകളുടെ നിറവിൽ നിൽക്കുമ്പോഴും പ്രസരിപ്പിന് ഒട്ടും കുറവു വന്നിട്ടില്ലാത്തയാൾ യൗവനത്തിന്റെ തിളക്കവും കൂടിയാകുമ്പോൾ എങ്ങനെയാകും അഭിനയിച്ചിട്ടുണ്ടാകുക..

മുടിയും താടിയും നീട്ടിവളർത്തി ഫ്രീക്കൻ ലുക്കിലുള്ള കൊച്ചു പ്രേമന്റെ രൂപം ഇന്നു കാണുന്നവർക്ക് അദ്ഭുതമാകും. ‘ഏഴുനിറങ്ങൾ’ എന്ന സിനിമയിലെ കൊച്ചുപ്രേമന്റെ ഈ ‘ഫ്രീക്കൻ’ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറൽ ആകുകയുണ്ടായി. ഇന്നത്തെ തലമുറയും തന്നെ ഇഷ്ടപ്പെടുന്നുണ്ടെന്നതിന് തെളിവാണ് ആ ട്രോൾ എന്നും അത് വൈറലാകുന്നതിൽ വളരെ സന്തോഷമുണ്ടെന്നുമായിരുന്നു കൊച്ചു പ്രേമൻ മറുപടിയായി പറഞ്ഞത്. അന്നത്തെ സൂപ്പർ താരങ്ങളായ വിധുബാലയും ജോസും ഒക്കെയായിരുന്നു ഏഴു നിറങ്ങളിലെ നായികാനായകന്മാർ.

1979-ൽ റിലീസായ ഏഴു നിറങ്ങൾ എന്ന സിനിമയാണ് കൊച്ചുപ്രേമൻ്റെ ആദ്യ സിനിമ. പിന്നീട് 1997-ൽ രാജസേനൻ്റെ ദില്ലിവാല രാജകുമാരനിലൂടെ മലയാള സിനിമയിൽ സജീവമായി. കോമഡി റോളുകൾ മാത്രം കൈകാര്യം ചെയ്യുന്ന നടനല്ല താൻ എന്ന് തെളിയിച്ചത് 1997-ൽ റിലീസായ ഗുരു എന്ന ചിത്രത്തിലെ അഭിനയത്തോടെയാണ്. കോമഡി വേഷങ്ങൾക്ക് പുറമേ കിടിലൻ വില്ലത്തരവും തനിക്ക് വഴങ്ങുമെന്ന് ഇടയ്ക്ക് താരം തെളിയിച്ചിട്ടുണ്ട്.

സ്ത്രീയുടെ പ്രായം നായികയാകാൻ ഒരു തടസമാണോ? പെണ്ണ്‌ സിനിമയിൽ അഭിനയിക്കാൻ പോയാൽ കുടുംബം ഒപ്പമുണ്ടാകുമോ? ആക്ടിവിസ്റ്റാണ്‌, നടിയാണ്‌, അമ്മയാണ്‌: ജോളി ചിറയത്ത്‌ സംസാരിക്കുന്നു

Avatar

Staff Reporter