മലയാളം ഇ മാഗസിൻ.കോം

സുഖം തേടുന്നവർ സൂക്ഷിക്കുക: കൊച്ചിയിൽ പിടിയിലായ ഓൺലൈൻ സെക്സ്‌ റാക്കറ്റിൽ നിന്ന് ലഭിച്ചത്‌ ഞെട്ടിക്കുന്ന വിവരങ്ങൾ!

ഓൺലൈൻ വഴി രതിസുഖം തേടുന്നവർ സൂക്ഷിക്കുക. ചതിയുടെ പെൺകെണികൾ ഒരുക്കി കാത്തിരിക്കുന്നത് സാമ്പത്തികമായി ചൂഷണം ചെയ്യുന്നവർ മാത്രമല്ല മാരകമായ ലൈംഗിക രോഗങ്ങൾ പകർന്നു തരുന്നവർ കൂടെയാണ്. ലൈംഗിക സുഖവും മയക്കുമരുന്നും യഥേഷ്ടം വിപണം ചെയ്യുന്ന സംഘങ്ങൾ സംസ്ഥാനത്ത് പിടിമുറുക്കുകയാണ്. കൊച്ചിയിൽ പിടിയിലായ വൻ പെൺവാണിഭ മയക്കുമരുന്നു സംഘത്തിൽ എയ്ഡ്സ് ബാധിതരും ഉൾപ്പെടുന്നു എന്നത് ഇതിന്റെ ഗൗരവത്തിലേക്ക് വിരൽ ചൂണ്ടുന്നു.

\"\"

പിടിയിലായവരിൽ നാല് ട്രാൻസ്ജെന്റേഴ്സും ഉണ്ട്. സംസ്ഥാനത്തെ രതി വിപണിയിൽ ട്രാൻസ്ജെന്റേഴ്സിനും വൻ ഡിമാന്റായിക്കൊണ്ടിരിക്കുകയാണ്. ട്രാൻസ്ജെന്റുകൾക്ക് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും ലഭിക്കുന്ന പിന്തുണ ഇത്തരം ആളുകൾ ദുരുപയോഗം ചെയ്യുന്നുണ്ട്. ഫേസ്ബുക്ക് വിവിധ വെബ് സൈറ്റുകൾ വാട്സാപ്പ് ഗ്രൂപ്പുകൾ ഇവയിലൂടെയാണ് പെൺവാണിഭ സംഘങ്ങളും ട്രാൻസ്ജെന്റുകളും ഇരകളെ തേടുന്നത്. ഇവരുടെ കെണിയിൽ പെടുന്നവർക്ക് എയ്ഡ്സ് ഉൾപ്പെടെ വിവിധ തരം മാറാരോഗങ്ങൾ പകരുവാൻ ഇടയുണ്ട്.

ദില്ലി സ്വദേശിനിയായ ഷഹനാസിന്റെ നേതൃത്വത്തിൽ ഉള്ള സംഘത്തെയാണ് ഹോട്ടലിൽ നിന്നും പിടികൂടിയത്. ഇവരിൽ നിന്നും തോക്ക് ഉൾപ്പെടെ ആയുധങ്ങളും ഒപ്പം മയക്കുമരുന്നും കൈവശം വെക്കാവുന്ന അളവിൽ കൂടുതൽ മദ്യവും പിടികൂടിയിട്ടുണ്ട്. ഒരു ഇടപാടിനു 3000 മുതൽ 5000 വരെയാണ് ഇവർ ഈടാക്കിയിരുന്നത്. റെയ്ഡ് വന്നാൽ രക്ഷപ്പെടുവാനുള്ള സൗകര്യവും ഇവർ ഒരുക്കിയിരുന്നു എങ്കിലും പോലീസ് വളരെ തന്ത്രപൂർവ്വം ഇവരെ കുടുക്കുകയായിരുന്നു. ഇവരിൽ ഒരാൾക്ക് എച്ച്. ഐ.വി ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി. സ്ഥാപന ഉടമയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് ഓൺലൈൻ പെൺവാണിഭം സജീമായിരിക്കുകയാണ് എസ്കോർട്ട്, മസാജ് എന്നെല്ലാം പറഞ്ഞ് ഓൺലൈനിൽ പരസ്യം നൽകിയാണ് പല സംഘങ്ങളും പ്രവർത്തിക്കുന്നത്. ടൂറിസ്റ്റുകളും പ്രവാസികളും ബിസിനസ്സുകാരും എല്ലാം ഇവരുടെ കസ്റ്റമേഴ്സിൽ ഉൾപ്പെടുന്നു. ഫ്ലാറ്റുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, ഹൗസ് ബോട്ടുകൾ തുടങ്ങിയവയിൽ ഇവർ കസ്റ്റമേഴ്സിനായി വിവിധ പ്രായത്തിലുള്ള സ്ത്രീകളെ എത്തിച്ചു നൽകുന്നു. കോളേജ് വിദ്യാർഥിനികൾ മുതൽ വീട്ടമ്മമാർ വരെ ഇവരുടെ കെണിയിൽ പെട്ട് ശരീര വില്പനക്ക് എത്തുന്നതായി വാർത്തകൾ ഉണ്ട്.

നേരത്തെ വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡുകളും അറസ്റ്റുകളും ഓൺലൈൻ മാംസവ്യാപാരത്തിനു താൽക്കാലികമായി ശമനം വരുത്തിയിരുന്നു. അന്ന് ഓൺലൈൻ വഴി പെൺവാണിഭം നടത്തിയ സംഘത്തെ പ്രത്യേക അന്വേഷണ സംഘം തന്ത്രപരമായി കുടുക്കുകയായിരുന്നു. കസ്റ്റമർ എന്ന നിലയിൽ പോലീസ് സംഘം ഇവരെ ബന്ധപ്പെടുകയും ഹോട്ടലിൽ എത്തിയപ്പോൾ അറസ്റ്റിലാക്കുകയുമായിരുന്നു. 

കൊച്ചിയിൽ ഷാഡോ പോലീസ് സജീവമാണെങ്കിലും അവരുടെ കണ്ണുവെട്ടിച്ചാണ് പെൺവാണിഭ സംഘങ്ങൾ വിലസുന്നത്. അനാശാസ്യത്തിനു പിടിയിലാകുന്നവർ പിന്നീട് പുറത്തിറങ്ങി വീണ്ടും അതേ തൊഴിലിൽ ഏർപ്പെടുന്നത് സാധാരണമാണ്. ഇത്തരക്കാരെ കർശനമായി നിരീക്ഷിക്കുവാനും ഇവരെക്ക്തിരെ ഉള്ള കേസുകൾ വീഴ്ചയില്ലാതെ നടത്തുന്നതിനും സർക്കാർ വേണ്ടത്ര ശുഷ്കാന്തി കാണിക്കാറില്ല. സംസ്ഥാനത്തെ മാറിയ സാഹചര്യത്തിൽ ഇത്തരം പെൺവാണിഭ സംഘങ്ങളെയും മയക്കുമരുന്ന് മാഫിയയേയും ഒതുക്കുവാൻ പ്രത്യേക സംവിധാനം ഒരുക്കേണ്ടിയിരിക്കുന്നു.

\"\"

അതേ സമയം സംഭവത്തെക്കുറിച്ച്‌ സോഷ്യൽ ആക്ടിവിസ്റ്റും ട്രാൻസ്‌ജൻഡറുകളുടെ ക്ഷേമത്തിനായി സഹകരിച്ച്‌ പ്രവർത്തിക്കുകയും ചെയ്യുന്ന രഹ്‌നാ ഫാത്തിമ്മ പറയുന്നത്‌ ഇങ്ങനെ:
ഓണലൈൻ വാണിഭവും എയ്ഡ്സും ട്രാൻസ് ജെന്റർസും പോലീസും – ഈയിടെ ആയി പോലീസ് ട്രാൻസ്‌ജെന്റർസിനെ തിരഞ്ഞുപിടിച്ചു അടിച്ചോടിക്കാൻ ശ്രമിക്കുന്നുണ്ട് കള്ളക്കേസിൽ പെടുത്തി ജയിലിലും വിടുന്നു. ഇതൊന്നും ഗവണ്മെന്റ് അറിയാതെ ആണെന്ന് കരുതാൻ വയ്യ. ഇന്നലെ വൈകീട്ട് ഉള്ള സംഭവം തന്നെ എടുക്കാം ,പോലീസ് 2 cpm കാരുടെ പരാതിയിൽ എറണാകുളം നോർത്തിൽ ഒരു ഹോട്ടൽ റെയ്ഡ് ചെയ്യുന്നു. അവിടെ നിന്നും പത്ത് സ്ത്രീപുരുഷന്മാരെ അനാശാസ്യത്തിന് അറസ്റ്റ് ചെയ്യുന്നു ആ ഹോട്ടൽ ജീവനക്കാരുടെ കയ്യിൽ നിന്നും ഒരു തോക്കും കണ്ടെടുത്തു അതുകഴിഞ്ഞപ്പോഴാണ് c i ഏമാന് ട്രാൻസ് ഫോബിയ കയറിയത്.

ഷെൽട്ടർ ഇല്ലാത്തതിനാലും ട്രാൻസ് ആയതിനാൽ വാടകക്ക് പോലും വീട് ലഭിക്കാത്തതിനാലും മാസങ്ങളായി ലോഡ്ജുകളിൽ കഴിയുന്ന 5ട്രാൻസ് ജെൻഡേഴ്സിനെ ഒരു കേസും ഇല്ലാഞ്ഞിട്ടും അറസ്റ്റു ചെയ്തു വാണിഭ കേസിൽ ഉൾപ്പെടുത്തി അവർക്ക് അറിയുകപോലും ചെയ്യാത്ത തോക്ക് കൈവശം വെച്ച കേസും തലയിൽ വെച്ചു കൊടുത്തു മാധ്യമങ്ങൾക്ക് 15പേരും ഒറ്റ സംഘമാണെന്നും ഓണലൈൻ വാണിഭമാണെന്നും തിരക്കഥയും രചിച്ചുകൊടുത്തു. പോരാത്തതിന് എയ്ഡ്സ് ഉണ്ടെന്ന് പറഞ്ഞു ജനങ്ങളിലും ട്രാൻസിനോടുള്ള ഭീതി പടർത്തുന്നു.

എന്തിനാണ് ഇവർ ഇങ്ങനെ സഹജീവികൾ ആണെന്ന പരിഗണന പോലുമില്ലാതെ ട്രാൻസ് ജെന്റർസിനെ നിറുത്താതെ വേട്ടയാടുന്നത്? ഇതിലും ഭേദം അവർക്കിത്തിരി വിഷം കൊടുത്തു കൊല്ലുന്നതല്ലേ?

ഫേസ്ബുക്കിലൂടെയാണ് രഹ്‌ന തന്റെ അഭിപ്രായം പങ്കുവച്ചിരിക്കുന്നത്‌.

Avatar

Satheesh Kareeppadath

Satheesh Kareeppadath | Overseas Editor