20
April, 2019
Saturday
11:49 PM
banner
banner
banner

പുതു തലമുറ അഡ്വാൻസ്ഡാണ്: റോൾപ്ലേ മലയാളി പങ്കാളികൾക്കിടയിലും ഹരമാകുന്നു, കൊച്ചിയിൽ നടക്കുന്നത്‌ ഇങ്ങനെ

വൈവിധ്യങ്ങളാണ് ഭക്ഷണത്തെയും രതിയേയും കൂടുതൽ ആസ്വാദ്യകരമാക്കുന്നത്. വൈവാഹിജ ജീവിതത്തിന്റെ ആദ്യ നളുകൾ കഴിഞ്ഞാൽ മിക്കവാറും ദമ്പതികൾക്കിടയിൽ കൗതുകങ്ങൾ കുറയുക എന്നത് സ്വാഭാവികമാണ്.

സ്ഥിരമായി ഒരേ പൊസിഷനും മുറിയും ബെഡ്ഡും രതിയിൽ മടുപ്പ് ഉണർത്തുവാൻ ഇടവരുത്തും. ക്രമേണ അത് രതിജീവിതത്തിനെ മടുപ്പിലേക്ക് നയിക്കും. ഇതൊഴിവാക്കുവാൻ പാശ്ചാത്യരായ പങ്കാളികൾക്കിടയിൽ പല തരത്തിലുള്ള രീതികളും സാധാരണമാണ്. എന്നാൽ സാമൂഹികമായതും ജനിച്ചുവളർന്നതുമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന ചില ധാരണകൾ മൂലം മലയാളികൾക്കിടയിൽ പരീക്ഷണങ്ങൾക്കും മറ്റും ഒരു താല്പര്യക്കുറവ് ഉണ്ട്. എന്നാൽ ഇക്കാര്യത്തിൽ പുതു തലമുറ “അഡ്വാൻസ്ഡ്“ ആണ് എന്നതും മറ്റൊരു വസ്തുതയാണ്.

അവരുടെ ചുവടു പിടിച്ചുകൊണ്ട് ഇപ്പോൾ മുപ്പതിനു മുകളിൽ പ്രായമുള്ളവരും ചില പരീക്ഷണങ്ങൾക്കൊക്കെ തയ്യാറായിക്കൊണ്ടിരിക്കുന്നു. ഓൺലൈൻ വഴി വൈവിധ്യമാർന്ന വസ്ത്രങ്ങൾ വരുത്തി അതണിഞ്ഞുകൊണ്ടു റോൾ പ്ലേ നടത്തുന്ന ദമ്പതിമാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിരിക്കുന്നു. ആദ്യം അല്പം ബുദ്ധിമുട്ട് തോന്നുമെങ്കിലും ക്രമേണ പങ്കാളികൾ വ്യത്യസ്ഥമായ റോളുകൾ അഭിനയിച്ചുകൊണ്ട് തുടക്കം മുതൽ രതിമൂർച്ചയിൽ എത്തും വരെ “റോൾ പ്ലേ“ ആസ്വാദ്യകരമാക്കുന്നു.

കൊച്ചിയിൽ നിന്നുള്ള ഐടി പ്രൊഫഷണലുകളായ ഷിജിനും ലയയും (പേരുമാറ്റിയിരിക്കുന്നു) ഇടക്കാലത്ത് വിരസമായ രതിജീവിതത്തെ ഇപ്പോൾ വളരെ “ചൂടോടെ“ ആസ്വദിക്കുന്നു എന്നാണ് പറയുന്നത്. ആദ്യം ഒരു തീം തയ്യാറാക്കുകയും പിന്നീട് കഥാപാത്രങ്ങൾക്ക് ആവശ്യമായ കോസ്യൂമുകൾ ഓൺലൈനിൽ ഓർഡർ ചെയ്തു വരുത്തുന്നു. തങ്ങൾ മാത്രം ഉള്ള ശാന്തമായ അന്തരീക്ഷത്തിൽ ഫ്ലാറ്റിനകം മുഴുവൻ അവർ ഗെയിമിനായുള്ള പ്ലാറ്റ്ഫോമാക്കി മാറ്റുന്നു. ഒരു പരീക്ഷണമെന്ന നിലയിൽ ചെയ്യാം പതിവായി ഇത് ചെയ്താൽ ബോറടിക്കും എന്നാണ് ലയയുടെ അഭിപ്രായം.

തിരക്കുള്ള പ്രൊഫഷണലുകൾക്ക് മാത്രമല്ല ഏറേ കാലം പിരിഞ്ഞിരിക്കുന്നവരോ അതല്ലെങ്കിൽ ചെറിയ സൗകര്യങ്ങളിൽ ഒതുങ്ങി ജീവിക്കുന്നവരോ ആയ പ്രവാസികളായ ദമ്പതികൾക്ക് പരീക്ഷിക്കാവുന്നതാണ് കല്യാണ ഗൗണുകൾ മുതൽ ലിങ്കറീസ് വരെ ഓൺലൈനിൽ ഓർഡർ ചെയ്തു വരുത്താമെന്നതിനാൽ സ്വകാര്യതയും കടയിൽ പോയി വാങ്ങുന്നതിന്റെ ചമ്മലും വേണ്ടിവരില്ല.

റോൾപ്ലേയുടെ പ്രചാരത്തിനു പിന്നിൽ ഓൺലൈന്റെ സ്വാധീനവും ഉള്ളതായി പറയപ്പെടുന്നുണ്ട്. എന്നാൽ ഇത് ചെയ്യുന്നത് ശരിയല്ലെന്നും അവരവരുടെ വ്യക്തിത്വത്തെ മാറ്റി നിർത്തി അപരവ്യക്തിത്വം സ്വീകരിച്ചുകൊണ്ട് രതിയിൽ ഏർപ്പെടുന്നത് ഭാവിയിൽ വൈകാരികമായി ഉത്തേജനം ലഭിക്കുന്നതിനു തടസ്സ്മാകും എന്നും അഭിപ്രായങ്ങൾ ഉണ്ട്.

· ·
[yuzo_related]

CommentsRelated Articles & Comments