മലയാളം ഇ മാഗസിൻ.കോം

നല്ല അത്യാവശ്യം പൊസസീവ്‌നെസും കുശുമ്പും ഉള്ളവരാണോ? എങ്കിൽ ദാമ്പത്യം അടിച്ച്‌ പിരിയാതിരിക്കാൻ ഇക്കാര്യങ്ങൾ അറിയുക

ദാമ്പത്യബന്ധത്തിനിടെ അസ്വാരസ്യങ്ങൾ അനുഭവപ്പെടാത്ത കുടുംബങ്ങൾ വളരെ വിരളമാണ്. ചെറിയ ചെറിയ പ്രശ്നങ്ങൾ വളർന്ന് കുടുംബ ബന്ധങ്ങളുടെ നിലനിൽപ്പിനെ പോലും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഇണയോടുള്ള വെറുപ്പല്ല, മറിച്ച് സ്നേഹക്കൂടുതലാണ് ഇത്തരം പ്രശ്നങ്ങളുടെ അടിസ്ഥാനം എന്ന് നിങ്ങൾ മനസ്സിലാക്കാറുണ്ടോ? അതെ, വേർപിരിയുന്ന പല ബന്ധങ്ങളും സ്നേഹക്കൂടുതലിന്റെ ഇരകളാണ്.

പ്രിയപ്പെട്ടവരോട് തോന്നുന്ന സ്നേഹക്കൂടുതൽ പലതരത്തിലാണ് ബന്ധങ്ങളെ ബാധിക്കുന്നത്. ഒരു പരിധി കഴിഞ്ഞുള്ള ഈ പൊസസീവ്നസ്സും അസൂയയുമൊക്കെ ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തും എന്നതിൽ സംശയമില്ല. ചില കാര്യങ്ങൾ ശ്രദ്ധിക്കുകയും തിരിച്ചറിയുകയും ചെയ്താൽ ഇതിനെ വളരെ വേ​ഗം മറികടക്കാനാകും.

തനിക്കു നൽകുന്നതിനേക്കാൾ പ്രാധാന്യം പ്രേമഭാജനം മറ്റൊരാൾക്ക് നൽകുന്നു, തന്നോടു സംസാരിക്കുന്നതിനേക്കാൾ കൂടുതൽ സമയം മറ്റൊരാളോട് സംസാരിക്കുന്നു എന്നിങ്ങനെയുള്ള സംശയങ്ങൾ നിങ്ങളെ വഴക്കാളിയാക്കും. മനസ്സിലുള്ള കാര്യങ്ങൾ തുറന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ പലപ്പോഴും ഉണ്ടാകൂ. അതുകൊണ്ട് എത്രയും വേഗം മനസ്സ് തുറന്നു സംസാരിക്കാൻ പങ്കാളികൾ തയ്യാറാകണം.

YOU MAY ALSO LIKE THIS VIDEO, ഗോസിപ്പുകാർക്കും ഓൺലൈൻ മാധ്യമങ്ങൾക്കും എന്നെക്കുറിച്ച്‌ എന്തറിയാം? റാണിയമ്മ എന്ന നിഷാ മാത്യു ചിലത്‌ തുറന്ന്‌ പറയുന്നു – ദിലീപേട്ടനെയും കാവ്യയെയും പണ്ടേ അറിയാം!

സംശയത്തോടെ നോക്കിയാൽ കാണുന്നതെല്ലാം പ്രശ്നമായി മാത്രമായേ തോന്നൂ. സംശയിച്ചു കാടുകയറാതെ യഥാർഥാർത്തിൽ എന്താണ് സംഭവിച്ചതെന്നു മനസ്സിലാക്കാൻ ശ്രമിക്കുക. പങ്കാളിയെ വിശ്വസിക്കുക. ചിന്തകളെ കടിഞ്ഞാണിടാൻ കഴിഞ്ഞാൽ ഒരു പരിധി വരെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാം. നിങ്ങളുടെ മനസ്സിനെ അസ്വസ്ഥമാക്കിയ കാരണം പങ്കാളിയുടെ സ്ഥാനത്തു നിന്നും ചിന്തിച്ചു നോക്കുക. മനസ്സിനെ നെഗറ്റീവ് ചിന്തകളിലേക്ക് കൊണ്ടുപോകുന്ന കാര്യങ്ങളിൽനിന്ന് ബോധപൂർവം ഒഴിഞ്ഞു നിൽക്കുക.

നിങ്ങളുടെ മനസ്സിലുള്ള സംശയം മുൻനിർത്തി പങ്കാളിയുമായി വഴക്കിടാൻ പോകരുത്. യാഥാർഥ്യം മനസ്സിലാക്കി തിരുത്തുവാൻ പിന്നീട് നിങ്ങൾ തയാറായാലും വഴക്കിനിടയിൽ നിങ്ങളുടെ വാക്കുകൾ ഏൽപ്പിച്ച മുറിവുകൾ ഉണങ്ങാൻ കാലമേറെയെടുക്കും.

YOU MAY ALSO LIKE THIS VIDEO, ടെറസിലെ താമര-ആമ്പൽ വളർത്തലിലൂടെ മാസം കാൽ ലക്ഷത്തോളം രൂപയുടെ വരുമാനം: ആർക്കും ചെയ്യാം, എങ്ങനെ എന്ന്‌ കാണാം, 250 മുതൽ 15000 രൂപ വരെ വിലയുള്ള നൂറോളം വെറൈറ്റി താമരയും ആമ്പലും

Avatar

Staff Reporter