മലയാളം ഇ മാഗസിൻ.കോം

കോ ണ്ടം അഥവാ ഗർഭനിരോധന ഉറയെക്കുറിച്ച്‌ നിങ്ങൾക്കെന്തറിയാം? കോ ണ്ടം എന്ന പേര്‌ വന്നത്‌ എങ്ങനെ എന്നറിയാമോ?

കോ ണ്ടം അഥവാ ഗർഭനിരോധന ഉറ, ഒരു പക്ഷെ കേൾക്കുമ്പോൾ ചിലർക്കെങ്കിലും അശ്ലീലമായി തോന്നാം. സുരക്ഷിതമായ ശാരീരിക ബന്ധത്തിന്‌ ഉപയോഗിക്കുന്ന ഈ ഉ റയെക്കുറിച്ച്‌ ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്‌. സുരക്ഷിതമായിരിക്കാൻ ഒന്നിലധികം കോ ണ്ടം ധരിക്കണമെന്ന് ചിലരെങ്കിലും ഉപദേശം നൽകാറുണ്ട്‌ എന്നാൽ വിദഗ്ദർ പറയുന്നത്‌ ഒരൊറ്റ കോ ണ്ടം മാത്രം കൃത്യമായി ധരിച്ചാല്‍ മതിയെന്നാണ്‌. പ്രചരിക്കുന്നതുപോലെ രണ്ട് കോ ണ്ടം ധരിക്കേണ്ട ആവശ്യമില്ല. രണ്ട് കോ ണ്ടം ഉപയോഗിക്കുമ്പോള്‍ തെന്നി പോകാന്‍ സാധ്യതയുമുണ്ടെന്നും കോ ണ്ടത്തെ കുറിച്ച് ഗവേഷണം നടത്തിയവര്‍ പറയുന്നു.

\"\"

ഇതിനിടയിൽ അമേരിക്കന്‍ ആരോഗ്യ വിദഗ്ധര്‍ കോ ണ്ടത്തിന്റെ ഉറവിടവും കണ്ടെത്തി. ഈജിപ്തിലാണത്രെ കോ ണ്ടം ആദ്യമായി ഉണ്ടാക്കിയത്. ഈജിപ്തിലെ രാജാവ്‌ ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ വേണ്ടി ഗര്‍ഭനിരോധന മാര്‍ഗം കണ്ടെത്തുകയായിരുന്നു. രാജാവിനു വേണ്ടി ഫിസിഷ്യനാണു കോ ണ്ടം നിര്‍മിച്ചത്. അത്‌ നിർമ്മിച്ച ഡോക്ടറുടെ പേരാണ് കോ ണ്ടം എന്നും ഗര്‍ഭ നിരോധന ഉറ പിന്നീട് അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെട്ടു എന്നും വാദമുണ്ട്‌. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ റബ്ബറിന്റെ വ്യാവസായിക ഉൽപാദനം തുടങ്ങുന്നതുവരെ മിക്ക കോ ണ്ടങ്ങളും മൃഗങ്ങളുടെ കുടലിൽ നിന്നാണ്‌ നിർമ്മിച്ചത്‌.

എല്ലാ കോ ണ്ടവും ഒരുപോലെ സുരക്ഷിതം നല്‍കില്ല. നല്ല ഉറപ്പുളള കമ്പനികളുടെ കോ ണ്ടം മാത്രം ഉപയോഗിക്കുക എന്നാണ് അമേരിക്കന്‍ സെ ക്ഷ്വല്‍ ഹെല്‍ത്ത് അസോസിയേഷന്‍ പറയുന്നത്. ലാറ്റക്‌സ് കോ ണ്ടം ആണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത്.

\"\"

ലൈം ഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് തന്നെ കോ ണ്ടം ധരിക്കണം. ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് കുറച്ച് സമയമെടുത്ത് കോ ണ്ടം കൃത്യ സ്ഥാനത്ത് തന്നെയാണോ ധരിച്ചിരിക്കുന്നത് എന്ന് പരിശോധിക്കണം. സാധാരണ അളവിലുളള കോ ണ്ടം ആണ് എല്ലാ പുരുഷന്മാരും ഉപയോഗിക്കുന്നത്. എന്നാല്‍ കൃത്യ അളവിലുളള കോ ണ്ടം തെരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. കോ ണ്ടം തീരെ ചെറുതാകാനോ വലുതാകാനോ പാടില്ല. സാധാരണ ഒരു കോ ണ്ടത്തിന്റെ അളവ് 7.25 to 7.8 inch ആണ്. ഇതില്‍ ചെറിയ വ്യത്യസങ്ങളോട് കൂടിയുളള കോ ണ്ടവും ലഭ്യമാണ്.

തീര്‍ച്ചയായും കോ ണ്ടത്തിനും കാലാവധിയുണ്ട്. കാലാവധി കഴിഞ്ഞിട്ടില്ല എന്ന് ഉറപ്പുവരുത്തണം. തൊട്ടുനോക്കുമ്പോള്‍ സ്റ്റിഫ്‌നസ് (ദൃഢത) തോന്നുന്നുവെങ്കില്‍ ഇത് കാലാവധി കഴിഞ്ഞത് കൊണ്ടായിരിക്കണം. അതുപോലെ ഒട്ടുന്നതായി തോന്നുന്നതും കാലാവധി കഴിഞ്ഞത് കൊണ്ടാകാം. നിറത്തിലും മണത്തിലും വ്യത്യാസമുണ്ടാകുന്നതും കാലാവധി കഴിഞ്ഞത് കൊണ്ടാകാം. ചിലതിലാണെങ്കില്‍ അതിന്റെ ഇലാസ്റ്റിസിറ്റിയും നഷ്ടപ്പെട്ടതായി കാണാറുണ്ട്.

\"\"

ഇനി അടുത്ത തലമുറയിലെ കോ ണ്ടം എങ്ങനെയിരിക്കും? കാലിഫോർണിയയിലെ ഒരു കമ്പനി ഒറിഗാമി കോ ണ്ടം നിർമ്മിക്കുകയാണ്‌, ഇത്‌ ചുരുക്കുകയും നിവർത്തുകയും ചെയ്യാൻ സാധിക്കുന്ന സിലിക്കണിലാണ്‌ നിർമ്മിക്കുന്നത്‌, അത്‌ മനോഹരവും സംതൃപ്തി നൽകുന്നതുമായ സംവേദനങ്ങൾ സൃഷ്ടിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു എന്ന് കമ്പനി അവകാശപ്പെടുന്നു.

Avatar

Staff Reporter