ഉപ്പ് അടുക്കളയിൽ ഒഴിച്ചു കൂടാനാകാത്ത ചേരുവയാണ്. വീട്ടിൽ ഉപ്പില്ലെങ്കിൽ ദാരിദ്ര്യം വരുമെന്ന് ഒരു വിശ്വാസം പോലുമുണ്ട്. നമ്മള്‍ തയ്യാറാക്കുന്ന വിഭവങ്ങളില്‍ ഏതാണ്ട് നൂറ് ശതമാനത്തിലും ഉപ്പ് പ്രധാന ചേരുവയാണ്. ഉപ്പ് ഒരു വിഭവത്തിന് രുചി മാത്രമല്ല, ഘടനയും ഗന്ധവും വരെ നല്‍കുന്നതില്‍ വരെ പങ്കു വഹിക്കുന്നുണ്ട്.
ഭക്ഷണത്തെ കുറിച്ച് പ്രമുഖ എഴുത്തുകാരന്‍ ജെഫ്രി സ്റ്റെയിന്‍ഗാര്‍ട്ടന്‍ എഴുതിയ ‘ദ മാന്‍ ഹൂ എയ്റ്റ് എവരിതിംഗ്’ എന്ന പുസ്തകത്തില്‍ പറയുന്നത്, ഉപ്പ് ഏത് വിഭവത്തിന്റെയും തനത് രുചിയെ എടുത്ത് കാണിക്കുമെന്നാണ്.
ഉയർന്ന രക്തസമ്മർദ്ദം ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും ഒരു അപകട ഘടകമാണ്. ഇത് ഉയർന്ന രക്തസമ്മർദ്ദവും വൃക്കരോഗത്തിന് കാരണമാകുന്നു. നമ്മുടെ ശരീരത്തിലെ സോഡിയത്തിന്റെ അളവ് വർദ്ധിക്കുന്നത് കിഡ്‌നി, ഹൃദയം, നദ്രാവകം നിയന്ത്രിക്കുന്ന ഹോർമോണുകൾ എന്നിവ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ കുറിച്ച് പലരും ശ്രദ്ധിക്കാതെ പോകുന്നു.
സോഡിയം അളവ് നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. കാരണം സോഡിയം നിങ്ങളുടെ ശരീരത്തിലെ എല്ലാ വ്യക്തിഗത കോശങ്ങളുടെയും ചർമ്മത്തെ ബാധിക്കുന്നു. പ്രോസസ് ഫുഡ്‌സില്‍ (സംസ്കരിച്ചു പായ്ക്ക് ചെയ്ത) ഉപ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. ചിപ്‌സ്, പപ്പടം എന്നിവയില്‍ നിന്നെല്ലാം ധാരാളം ഉപ്പ് ശരീരത്തിനു കിട്ടുന്നുണ്ട്.
ഭക്ഷണത്തില്‍ ധാരാളം ഉപ്പ് ചേരുന്നത് രക്തക്കുഴലുകളിലൂടെയും ധമനികളിലൂടെയും വലിയ അളവില്‍ രക്തയോട്ടത്തിന് കാരണാകുന്നു. ഇത് രക്തസമ്മര്‍ദം ഉയരാനിടയാക്കുന്നു. നിരന്തരമായ തലവേദന, മൂക്കില്‍ നിന്ന് രക്തമൊഴുക്ക്, നെഞ്ചു വേദന, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്‍റെ മുന്നറിയിപ്പ് ലക്ഷണങ്ങള്‍.
ഉപ്പ് ഉപയോഗം രക്തസമ്മര്‍ദം ഉയര്‍ത്തുന്നതോടെ ഹൃദയാഘാതത്തിനും മറ്റ് ഹൃദ്രോഗങ്ങള്‍ക്കുമുള്ള സാധ്യത വര്‍ധിക്കുന്നു. നിരന്തരമായ നെഞ്ചു വേദന, തലകറക്കം, ശ്വാസംമുട്ടല്‍, അമിതമായ ദാഹം, താളം തെറ്റിയ ഹൃദയമിടിപ്പ് എന്നിവയെല്ലാം ഹൃദ്രോഗത്തിന്‍റെ ലക്ഷണങ്ങളാണ്.
YOU MAY ALSO LIKE THIS VIDEO