മലയാളം ഇ മാഗസിൻ.കോം

കേരളം അതിവേഗം സാധാരണ നിലയിലേക്ക്‌, ദേശീയ മാധ്യമങ്ങളുടെ അടക്കം അഭിനന്ദന പ്രവാഹം!

അക്ഷരാർഥത്തിൽ കേരളത്തെ ഒന്നാകെ വിഴുങ്ങിയ പ്രളയത്തിനു ആശ്വാസമായി മഴ മാറി നിൽക്കുന്നു. അതൊടെ പല പ്രദേശങ്ങളിലും വെള്ളം ഇറങ്ങിത്തുടങ്ങി. ചെങ്ങന്നൂരും ആലപ്പുഴയുമാണ് വെള്ളപ്പൊക്കത്തിൽ ഏറ്റവും അധികം ആളുകൾ ദുരിതം അനുഭവിച്ചു വരുന്നത്.

\"\"

അവിടങ്ങളിലും ഒപ്പം റാന്നി, ആരന്മുള, പന്തളം തുടങ്ങിയ പ്രദേശങ്ങളിലും വെള്ളം കുറഞ്ഞിരിക്കുന്നു. തൃശ്ശൂർ ജില്ലയിൽ കനോലി കനോലിന്റെ ഭാഗമായ മണലൂർ, കണ്ടശ്ശാം കടവ്, ഏങ്ങണ്ടിയൂർ, ചേറ്റുവ തുടങ്ങിയ പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ടിന്റെ ഭീഷണി നിലനിൽക്കുന്നുണ്ട്. ആറാട്ടുപുഴയിലും മറ്റും കുറുമാലി പുഴയിൽ നിന്നും അപ്രതീക്ഷിതമായി ഒഴുകിവന്ന വെള്ളം വലിയ നാശം വിതച്ചു. ഇവിടെ നിന്നുള്ള വെള്ളവും കനോലി കനാലിൽ വന്നതോടെയാണ് മഴ മാറിയെങ്കിലും തീരദേശത്ത് വെള്ളക്കെട്ട് ഇറങ്ങുവാൻ സമയമെടുക്കുന്നത്.

\"\"

മഴ കുറഞ്ഞതോടെ എറണാകുളം, പത്തനംതിട്ട, ഇടുക്കി എന്നീ മൂന്ന് ജില്ല്കളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലേർട്ട് പിൻ വലിച്ചു. അതേ സമയം തൃശ്ശൂർ, കണ്ണൂർ, ആലപ്പുഴ, എറണാകുളം, കോട്ടയം, പത്തനം തിട്ട ജില്ലകളിൽ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകുന്നു. ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ അടച്ചു. പെരിയാറിലും പമ്പയിലും ഉൾപ്പെടെ പല പ്രധാന നദികളിലും ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. ജലനിരപ്പ് കുറഞ്ഞതോടെ ചെറിയ വള്ളങ്ങളിലാണ് രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നത്.

\"\"

ക്യാമ്പുകളിൽ ആളുകൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നുണ്ട്. സന്നദ്ധ പ്രവർത്തകരുടെ സഹായത്താൽ മിക്ക ക്യാമ്പുകളും നല്ല രീതിയിൽ തന്നെ പ്രവർത്തിച്ചുവരുന്നുണ്ട്. അപ്രതീക്ഷിതമായി ഉണ്ടായ പ്രളയത്തെ മലയാളികൾ ഒറ്റക്കെട്ടായി നേരിടുന്ന കാഴ്ചയാണ് എങ്ങും. യു.എ.ഇ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികൾ കേരളത്തിനായി സഹായ ഹസ്തം നീട്ടിക്കഴിഞ്ഞു. പ്രവാസികളും വലിയ തോതിൽ തന്നെ സഹായവുമായി മുന്നോട്ട് വരുന്നുണ്ട്. 

അതെ, കേരളം അതിവേഗം സാധാരണ നിലയിലേക്ക്‌ വന്നുകൊണ്ടിരിക്കുകയാണ്. അഭിമാനിക്കാം ഈ ദുരന്തത്തെ നാം ഒറ്റക്കെട്ടായി തന്നെയാണ് നേരിട്ടത്‌.

Satheesh Kareeppadath

Satheesh Kareeppadath | Overseas Editor