മലയാളം ഇ മാഗസിൻ.കോം

കേരളം ആറാം സന്തോഷ്‌ ട്രോഫി നേടിയപ്പോൾ സന്തോഷത്തിൽ മതി മറന്നത്‌ തൃത്തല്ലൂർ എന്ന കൊച്ചു ഗ്രാമം! വീഡിയോ കാണാം

ബംഗാളിൽ നിന്ന് സന്തോഷ് ട്രോഫി കിരീടം കേരളം പിടിച്ചെടുത്തു. ബം​ഗാ​ളി​നെ അ​വ​രു​ടെ നാ​ട്ടി​ൽ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി കേ​ര​ളം ആ​റാം സ​ന്തോ​ഷ് ട്രോ​ഫി കി​രീ​ടം ചൂ​ടി. സാള്‍ട്ട് ലേക്കിൽ പെനൽ‌റ്റിവരെ നീണ്ടു നിന്ന മത്സരത്തിലാണ് ബംഗാളിനെ 4–2നു തോൽപ്പിച്ച് കേരളം ആറാം കിരീടം ചൂടിയത്.

\"\"

ഷൂ​ട്ടൗ​ട്ടി​ൽ ബാ​ഗാ​ളി​ന്‍റെ ആ​ദ്യ​ത്തെ ര​ണ്ടു കി​ക്കു​ക​ളും ത​ട​ഞ്ഞി​ട്ട കേ​ര​ള​ത്തി​ന്‍റെ ഗോ​ളി മി​ഥു​നാ​ണ് വി​ജ​യ​ശി​ൽ​പി. 13 വ​ർ​ഷ​ത്തി​ന്‍റെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് കേ​ര​ളം സ​ന്തോ​ഷ് ട്രോ​ഫി ക​ര​സ്ഥ​മാ​ക്കു​ന്ന​ത്. നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക സ​മ​യ​ത്തും ഓ​രോ​ഗോ​ള​ടി​ച്ചു സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ​തോ​ടെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് ക​ളി നീ​ളു​ക​യാ​യി​രു​ന്നു.

\"\"

നെഞ്ചിടിപ്പ് കൂട്ടുന്ന നിമിഷങ്ങൾ ശ്വാസം അടക്കിപ്പിടിച്ചുകൊണ്ട് കളി കണ്ടിരുന്ന ഒരു ഗ്രാമം. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ബംഗാളിന്റെ ഗോൾവലകുലുക്കിക്കൊണ്ട് വിജയ ഗോൾ പിറന്നപ്പോൾ ആശങ്ക ആവേശത്തിന്റെ തിരമാലയായായി മാറി ആ കടലോര ഗ്രാമത്തിൽ.

തങ്ങളുടെ ഗ്രാമത്തിന്റെ അഭിമാനമായ കിച്ചു എന്ന രാഹുൽ രാജ് നയിച്ച കേരള ടീം സന്തോഷ് ട്രോഫിയിൽ മുത്തമിട്ടപ്പോൾ തൃശ്ശൂർ ജില്ലയിലെ തൃത്തല്ലൂർ എന്ന ഗ്രാമം ആഹ്ലാദം കൊണ്ട് മതിമറന്നു.

\"\"

ഐ. എം വിജയന്റെയും ജോപ്പോൾ അഞ്ചേരിയുടേയും തട്ടകത്തിൽ നിന്നും പുതിയ ഒരു താരോദയമായി മാറിയിരിക്കുന്നു രാഹുൽ രാജ്. സംഘപരിവാർ നേതൃത്വത്തിലുള്ള വീരസവർക്കർ ക്ലബ്ബിലെ അംഗമാണ് രാഹുൽ രാജ്. സന്നദ്ധസേവനങ്ങളിലും സ്പോർട്സിലും മുന്നിട്ടു നിൽക്കുന്ന വലിയ ഒരു സംഘം ചെറുപ്പക്കാരാണ് ഈ ക്ലബ്ബിന്റെ കരുത്ത്.

Satheesh Kareeppadath

Satheesh Kareeppadath | Overseas Editor