18
April, 2019
Thursday
08:32 PM
banner
banner
banner

പ്രവാസി പണത്തിന്റെ വരവിൽ കേരളം ഒന്നാമത്‌, എന്നാൽ പ്രവാസികൾ അറിയുന്നുണ്ടോ നിങ്ങളുടെ പണം എന്തിനാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതെന്ന്?

പ്രവാസികളുടെ പണം ഏറ്റവും അധികം എത്തുന്ന രാജ്യം ഇന്ത്യയെന്ന് റിസർവ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ വെളിപ്പെടുത്തി. അംഗീകൃത സംവിധാനങ്ങൾ ഉപയോഗിച്ച്‌ പ്രവാസികൾ പണം അയക്കുന്ന കാര്യത്തിലാണ് ഇന്ത്യയ്ക്ക്‌ ഒന്നാം സ്ഥാനം. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുള്ളത്‌ നമ്മുടെ കേരളം തന്നെയാണ്. പ്രവാസികളുടെ പണം ഏറ്റവും അധികം എത്തുന്നത്‌ യു.എ.ഇയിൽ നിന്നുമാണെന്നും ആർ ബി ഐ വ്യക്തമാക്കുന്നു.

2016-17 സാമ്പത്തിക വർഷത്തിലെ കണക്കു പ്രകാരം 6900 കോടി ഡോളറാണ് (ഏകദേശം 4.95 ലക്ഷം കോടി രൂപ) ഇന്ത്യയിലേക്ക്‌ എത്തിയത്‌. ഇതിൽ 16% തുകയും 4 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കാണ് എത്തിയിരിക്കുന്നത്‌. മൊത്തം പ്രവാസി പണത്തിന്റെ 19% എത്തിയതോടെയാണ് കേരളം ഒന്നാമത്‌ എത്തിയത്‌. വർഷത്തിൽ 94175 കോടി രൂപയാണ് കേരളത്തിലേക്ക്‌ എത്തിക്കൊണ്ടിരിക്കുന്നത്‌.

എന്നാൽ രണ്ടാം സ്ഥാനത്ത്‌ നമ്മുടെ അയൽ സംസ്ഥാനങ്ങളേക്കാൾ മുന്നിൽ മഹാരാഷ്ട്രയാണ്. 16.7% പണം മഹാരാഷ്ട്രയിലേക്കെത്തുമ്പോൾ 15% കർണ്ണാടകത്തിലേക്കും 8% തമിഴ്‌നാട്ടിലേക്കും 4% ആന്ധ്രയിലേക്കും എത്തുന്നുണ്ട്‌. ഇന്ത്യൻ പ്രവാസികൾ അധികവും ജോലി ചെയ്യുന്നത്‌ ഗൾഫിലും ദക്ഷിണപൂർവ്വേഷ്യൻ രാജ്യങ്ങളിലുമാണ്. അതുകൊണ്ട്‌ തന്നെ പ്രവാസി പണത്തിന്റെ 50% ഗൾഫിൽ നിന്നു തന്നെയാണ് എത്തുന്നതെന്ന് ആർ ബി ഐ പറയുന്നു.

എന്നാൽ പ്രവാസികൾ അയച്ച പണം ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയിരിക്കുന്നത്‌ വീട്ടാവശ്യങ്ങൾക്ക്‌ വേണ്ടി തന്നെയാണ്. ബാങ്ക്‌ നിക്ഷേപങ്ങൾ 20% ആയപ്പോൾ ഭൂമി, ഓഹരി നിക്ഷേപങ്ങൾ വെറും 8.3% മാത്രമായി ചുരുങ്ങി. അംഗീകൃത മാർഗ്ഗങ്ങൾ വഴി എത്തിയിരിക്കുന്ന പണത്തിന്റെ 70.3% വും 36000 രൂപ അഥവാ 500 ഡോളരോ അതിൽ താഴെയോ രൂപയായിട്ടാണ്. അതിന്റെ അർത്ഥം പ്രവാസി പണം എത്തിയിരിക്കുന്നത്‌ ഗൾഫിലെ സാധാരണ പ്രവാസികളിൽ നിന്നുമാണെന്ന് ആർ ബി ഐ ചൂണ്ടിക്കാട്ടുന്നു.

വേഗത്തിൽ പണം അയക്കാൻ പറ്റുന്ന മണി എക്സ്ചേഞ്ച്‌ വഴിയാണ് പ്രവാസികൾ കൂടുതലായും സ്വീകരിച്ചിരിക്കുന്നത്‌. 75.2% പ്രവാസികളും ഈ രീതിയിലൂടെയാണ് നാട്ടിലേക്ക്‌ പണം അയച്ചിരിക്കുന്നത്‌. ആർ ഡി ഐ അഥവാ റൊപീ ഡ്രോയിംഗ്‌ അറേഞ്ച്‌മന്റ്‌ വഴിയാണ് ഇന്ത്യയിലേക്ക്‌ വിദേശത്തു നിന്നും പണമെത്തുന്നത്‌. പരമ്പരാഗത ബാങ്കിംഗ്‌ സംവിധാനങ്ങൾക്ക്‌ പുറമേ വിദേശ രാജ്യങ്ങളിൽ നിന്ന് പണം സ്വീകരിക്കാനും അയക്കാനുമുള്ള അംഗീകൃത മാർഗ്ഗമാണ് ആർഡിഐ.

· ·
[yuzo_related]

Comments



Related Articles & Comments