24
March, 2019
Sunday
06:34 PM
banner
banner
banner

കേരളത്തിലെ ഡ്രൈവിംഗ്‌ ലൈസൻസ്‌ ഉടമകൾക്കും ഒരു സന്തോഷ വാർത്ത!

സംസ്ഥാനത്തു ആകെ ഓരോ വർഷവും 7 ലക്ഷം പേരാണ് പുതിയ ഡ്രൈവിങ് ലൈസൻസ് എടുക്കുന്നത്. എന്നാൽ കേരളത്തിലെ ഡ്രൈവിംഗ്‌ ലൈസൻസിന്റെ കാര്യത്തിൽ ലൈസൻസ്‌ ഉടമകൾ അത്ര തൃപ്തർ ആയിരുന്നില്ല. പഴയ ബുക്കിൽ നിന്ന് പഴ്സിൽ ഉൾക്കൊള്ളാൻ ആകാത്ത ഒരു വല്ലാത്ത സൈസിലേക്കാണ് മാറിയത്‌ എന്നതാണ് ലൈസൻസ്‌ കൈവശമുള്ളവരുടെ ഒരു വ്യാപക പരാതി. എന്നാൽ ഇനി ആ വിഷമം വേണ്ട.

ഗതാഗത വകുപ്പിന്റെ പുതിയ പദ്ധതി പ്രകാരം സംസ്ഥാനത്ത് എല്ലാ ഡ്രൈവിങ് ലൈസൻസും പ്ലാസ്റ്റിക് കാർഡുകൾ ആക്കുന്നു. മറ്റു സംസ്‌ഥാനങ്ങളിൽ പ്ലാസ്റ്റിക് കാർഡുകൾ നേരത്തെ ഉണ്ട്. ഇതിനായി കേരളത്തിൽ ടെൻഡർ വിളിച്ചിരുന്നുവെങ്കിലും മുബൈയിലെ ഒരു കമ്പനി കോടതിയിൽ എതിർപ്പുമായി രംഗത്തെത്തി. അതോടെ ആ ഉദ്യമം നിർത്തിവച്ചു. എന്നാൽ ഇപ്പോൾ വീണ്ടും ടെൻഡർ വിളിക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

കേന്ദ്ര മോട്ടോർ വകുപ്പിന്റെ ‘വാഹനസാരഥി’ പദ്ധതി നടപ്പിലാക്കിയ മൂന്നിടങ്ങളിൽ ആകും താത്കാലിക കാർഡ് വിതരണം ഇപ്പോൾ നടപ്പിലാക്കുക. ഊരാളുങ്കൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി ആണ് കഴിഞ്ഞ മാർച്ചിൽ 12 ശതമാനം ജി എസ് ടി ഉൾപ്പെടെ ഒരു കാർഡിന് 20. 75 രൂപക്ക് ടെൻഡർ ഏറ്റെടുത്ത്.

ആലപ്പുഴ, കരുനാഗപ്പള്ളി, ദേശീയ പാതവിഭാഗം എന്നിവടങ്ങളിൽ ആണ് ആർ ടി ഓ ഇപ്പോൾ താൽകാലിക പ്ലാസ്റ്റിക് കാർഡുകൾ നൽകുന്നത്. ഇനി ഇത് സംസ്ഥാനമാകെ വ്യാപിപ്പിക്കാൻ ആണ് ഗതാഗത വകുപ്പിന്റെ തീരുമാനം. എൺപതു ലക്ഷത്തോളം ഡ്രൈവിങ് ലൈസൻസ് പ്ലാസ്റ്റിക് കാർഡുകളിലേക്ക് മാറേണ്ടി വരും എന്നാണ് കണക്കാക്കുന്നത്.

[yuzo_related]

Comments


Related Articles & Comments