ആധുനിക മനുഷ്യ സംസ്കാരം രൂപപ്പെട്ടു തുടങ്ങിയ കാലം മുതല്‍ നായ്ക്കളെ ഇണക്കി വളര്‍ത്താന്‍ തുടങ്ങിയെന്നാണ് ചരിത്രം. ജീവനും സ്വത്തിനും സംരക്ഷണം നല്കുന്ന മൃഗമായ നായ ലോകത്തിന്റെ ഏതു ഭാഗത്തും മനുഷ്യന്റെ മിത്രമാണ്. വീട്ടില്‍ നായകളെ വളര്‍ത്തുന്നത് ആഢംബരത്തിന്റെ അടയാളം കൂടിയാണിപ്പോള്‍. നാടന്‍ ഇനങ്ങളില്‍പ്പെട്ട നായ്ക്കളെ തെരുവില്‍ മാത്രമാണിപ്പോള്‍ കാണുന്നത്. വിദേശികളായ നായ്ക്കളാണിപ്പോള് വീടുകാവലിന്. വലിയ വിപണന സാധ്യതകളാണ് നായ് വളര്‍ത്തല്‍ നമുക്കു മുന്നില്‍ തുറന്നിടുന്നത്.

മുമ്പ് കേരളത്തില്‍ നാടന്‍ നായ്ക്കള്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രചാരത്തില്‍ ഉണ്ടായിരുന്നത് ഊട്ടിയില്‍ നിന്നു കൊണ്ടുവരുന്ന വെള്ളപഞ്ഞിക്കെട്ടു പോലുള്ള പോമറേനിയന്‍ നായ്ക്കളായിരുന്നു. വീടിനകത്ത് ഓമനിച്ചു വളര്‍ത്താനുള്ള ഇവ കുട്ടികള്‍ക്കും ഏറെ പ്രിയങ്കരമായിരുന്നു. ഇതിനു ശേഷം ജര്‍മ്മന്‍ ഷെപ്പേര്‍ഡ്, ഡോബര്മാന് എന്നീ ജനുസ്സുകള്‍ വീട്ടുകാവലിനെത്തി. കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പുവരെ നാം ഏതിനം നായെ വളര്‍ത്തിയാലും അതെല്ലാം വീട്ടുകാവലിനു മാത്രമുള്ളവയായിരുന്നു. എന്നാല്‍ കേരളത്തില്‍ കെന്നല്‍ ക്ലബുകളും ശ്വാനപ്രദര്‍ശനവും സജീവമായതോടെ നമ്മുടെ ചിന്താഗതിയിലും മാറ്റങ്ങള്‍ ഉണ്ടായി. അപൂര്‍വ്വ ജനുസ്സുകളെ സ്വന്തമാക്കുവാനും അവയെ സ്നേഹത്തോടെ ശാസ്ത്രീയമായി വളര്‍ത്തുവാനും നാം ശീലിച്ചുകഴിഞ്ഞു.
നാടന്‍ ഇനങ്ങള്‍ക്ക് പ്രിയം കുറഞ്ഞതോടെയാണ് നായ വളര്‍ത്തലിലെ വിപണന സാധ്യതകള്‍ വര്‍ധിച്ചത്. പശു, കോഴി വളര്‍ത്തല്‍ പോലെ പുതിയൊരു തൊഴില്‍ രംഗമായി നായ വളര്‍ത്തല്‍. ചുരുക്കം ചില ആളുകള്‍ നടത്തിയിരുന്ന നായ വളര്‍ത്തല്‍ പെട്ടെന്ന് വ്യാപിക്കുകയും കൂടുതല്‍ കെന്നല്‍ ഫാമുകളും മറ്റും നാട്ടിന് പുറങ്ങളില്‍ വരെ ഉയര്‍ന്നു വന്നു. നായ്ക്കളോട് സ്നേഹവും അധ്വാനിക്കാനുള്ള മനസുമുണ്ടെങ്കില്‍ കെന്നല്‍ ഫാം ആരംഭിക്കാം. ആത്മാര്‍ഥയോടെ പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവര്‍ മാത്രം ഈ രംഗത്തേക്ക് കടന്നാല്‍ മതി. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ മികച്ച സാമ്പത്തിക നേട്ടവും ലഭിക്കും.
ജര്‍മ്മന്‍ ഷെപ്പേര്‍ഡ്, റോട്ട്വീലര്, ലാബ്രഡോർ, സെയിന്റ് ബര്‍ണാഡ്, പഗ്, ഗോള്‍ഡന്‍ റിട്രൈവര്‍, ഹസ്കി തുടങ്ങി കേരളത്തിൽ ഇപ്പോൾ അധികം ഡിമാൻഡുള്ളതും കുട്ടികളെ ഉൽപ്പാദിപ്പിച്ച് വിൽപ്പന ചെയ്താൽ നല്ല വില കിട്ടുന്നതുമായ ശ്വാന ജനുസുകളെക്കുറിച്ചാണ് പറയുന്നത്. Watch Video.

ഓരോ നായ ജനുസ്സിനും അതിന്റേതായ സ്വഭാവവിശേഷങ്ങളും, ഇഷ്ടാനിഷ്ടങ്ങളും, ഗുണദോഷങ്ങളും ഉണ്ടെന്നും ഒന്നൊന്നിനോടു വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും മനസ്സിലാക്കിക്കൊണ്ടുവേണം നായജനുസ്സുകളെ തെരഞ്ഞെടുക്കുവാന്‍. നായവര്ഗ്ഗത്തെ പ്രധാനമായും കായികതത്പരായ നായ്ക്കളെന്നും കായികതല്പരരല്ലാത്ത നായ്ക്കളെന്നും രണ്ടായിതിരിച്ചിരിക്കുന്നു. അതായത് കാവലിനായി വളർത്തുന്ന അഗ്രസീവ് ഡോഗ്സും ഫ്ലാറ്റുകളിൽ ഉൾപ്പടെ വളർത്താൻ സാധിക്കുന്ന പെറ്റ് ഡോഗ്സും. വളർത്താനാണ് നായ്ക്കളെ വാങ്ങുന്നതെങ്കിൽ ഇതിലേതാണ് നമ്മുടെ ആവശ്യം എന്ന് മനസിലാക്കി മാത്രമേ നായ്ക്കളെ തിരഞ്ഞെടുക്കാവൂ. അല്ലെങ്കിൽ അതിന്റെ പരിപാലനം വാങ്ങുന്നവർക്ക് വലിയ ബുദ്ധിമുട്ടും ബാധ്യതയും ആകും. ഒപ്പം യഥാസമയം പ്രതിരോധകുത്തിവെയ്പ്പുകളും വിരയിളക്കുവാനുള്ള മരുന്നും മറ്റു സപ്ലിമെന്റ്ുകളും നല്‍കേണ്ടത് നായ്ക്കളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്.
അതു പോലെ കെന്നൽ ഫാം തുടങ്ങാൻ ആഗ്രഹിക്കുന്നവർ വിലകൂടിയ ജനുസ്സുകളെ ആദ്യം തന്നെ വാങ്ങി ഫാം തുടങ്ങരുത്. അധികം വിലയില്ലാത്തതും എന്നാല്‍ വിപണിയില്‍ ഡിമാന്‍ഡുള്ളതുമായ ഇനത്തെ തെരഞ്ഞെടുത്ത് കെന്നല്‍ ഫാം ആരംഭിക്കുക. സാമ്പത്തിക ലാഭം മാത്രം പ്രതീക്ഷിച്ച് പെണ്‍നായയെ ആദ്യമദിയില്‍ തന്നെ ഇണ ചേര്‍ക്കാതിരിക്കുക. നായയുടെ ആരോഗ്യത്തെ ഇത് ബാധിക്കും. അതുപോലെ ഒരു പ്രസവം കഴിഞ്ഞ് ഉടനെ മദിലക്ഷണം കാണിക്കുകയാണെങ്കില്‍ ഇണചേര്‍ക്കരുത്.
നായ്ക്കളെ ഇണചേര്‍ക്കുമ്പോള്‍ ആരോഗ്യമുള്ളതും ജനുസ്സിന്റെ ഗുണം പൂര്‍ണമായും കാണിക്കുന്നവയെ തെരഞ്ഞെടുക്കുകയും അതാതു വിഭാഗത്തില്‍ പെടുന്നവയെ മാത്രം പരസ്പരം ഇണചേര്‍ക്കുക. സൗകര്യപ്പെടുമെങ്കില്‍ ഒരു വെറ്ററിനറി ഡോക്ടറെ കാണിച്ചു പരിശോധന നടത്തിവേണം നായക്കുട്ടിയെ വാങ്ങുവാൻ. അതോടൊപ്പം പിറന്ന് നാല്പത്തിയഞ്ചു ദിവസത്തിനും അറുപതു ദിവസത്തിനുമിടയില്‍ വേണം നായ്ക്കുട്ടിയെ വാങ്ങുവാന്‍. ജനുസ്സ് ഗുണത്തേക്കാളുപരി, പരിശീലനം കൊണ്ടും പരിചരണം കൊണ്ടുമാണ് ഒരു നായ അഭിമാനിക്കാവുന്ന ഓമനമൃഗമായി വളരുന്നതെന്ന് ഓര്‍ക്കുക. Watch Video.