മലയാളം ഇ മാഗസിൻ.കോം

കെൽട്രോൺ കംപോണന്റ്‌ കോംപ്ലക്സിൽ വിവിധ ഒഴിവുകൾ, ഏപ്രിൽ 30ന് മുൻപ്‌ ഓൺലൈനായി അപേക്ഷിക്കാം

കണ്ണൂർ കല്യാശേരിയിലുള്ള കെൽട്രോൺ കംപോണന്റ്‌ കോംപ്ലക്സിൽ വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. ഏഴ്‌ തസ്തികകളിൽ ഒന്നു വീതം ഒഴിവാണുള്ളത്‌. കരാർ അടിസ്ഥാനത്തിൽ മൂന്നു വർഷത്തേക്കാണ്‌ നിയമനം. ആവശ്യമെങ്കിൽ പിന്നീട്‌ ദീർഘിപ്പിക്കും.

മാനേജർ (മാർക്കറ്റിംഗ്‌)
യോഗ്യത എംബിഎ മാർക്കറ്റിംഗും 13 വർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ ബിടെക്‌ (ഇസിഇ/ ഇഇഇ) വിത്ത്‌ എംബിഎയും മാർക്കറ്റിംഗിൽ 11 വർഷത്തെ മുൻപരിചയവും.
പ്രായം 40 വയസ്‌.
ശമ്പളം 35,000- 60,000 രൂപ.

അസിസ്റ്റന്റ്‌ മാനേജർ (മാർക്കറ്റിംഗ്‌)
യോഗ്യത എംബിഎ (മാർക്കറ്റിംഗ്‌) അല്ലെങ്കിൽ ബിടെക്‌ (ഇസിഇ/ഇഇഇ) ആറു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം പരമാവധി 40 വയസ്‌.

അസിസ്റ്റന്റ്‌ മാനേജർ (പേഴ്സണൽ ആൻഡ്‌ അഡ്മിൻ)
യോഗ്യത എച്ച്‌ആറിൽ സ്പെഷലൈസേഷനോടുകൂടി രണ്ടു വർഷത്തെ ഫുൾടൈം എംബിഎ/ എംഎസ്ഡബ്ല്യു അല്ലെങ്കിൽ പേഴ്സണൽ മാനേജ്മെന്റിൽ രണ്ടു വർഷത്തെ ഫുൾടൈം പോസ്റ്റ്‌ ഗ്രാജ്വേറ്റ്‌ ഡിഗ്രി. പേഴ്സണൽ മാനേജ്മെന്റിൽ ആറു വർഷത്തെ പ്രവൃത്തിപരിചയവും വേണം.
പ്രായം 40 വയസ്‌.
ശമ്പളം 25,000- 35,000 രൂപ.

സീനിയർ എൻജിനിയർ (മാർക്കറ്റിംഗ്‌)
യോഗ്യത ബിടെക്‌ (ഇലക്ട്രോണിക്സ്‌) മാർക്കറ്റിംഗിൽ സ്പെഷലൈസേഷനോടുകൂടിയ രണ്ടു വർഷത്തെ ഫുൾടൈം എംബിഎയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ രണ്ടു വർഷത്തെ ഫുൾടൈം എംബിഎ മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
പ്രായം പരമാവധി 30 വയസ്‌. ശമ്പളം 17,000- 23,500 രൂപ.

എൻജിനിയർ (മെറ്റീരിയൽസ്‌/ പ്രൊക്യുർമെന്റ്‌)
ബിടെക്‌ (എംടെക്‌/ ഇസിഇ/ ഇഇഇ)
ഒരു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: പരമാവധി 30 വയസ്‌.
ശമ്പളം 15,500- 23,500 രൂപ.

എൻജിനിയർ (എൻജിനിയറിംഗ്‌ ആൻഡ്‌ ഡിസൈൻ)
യോഗ്യത ബിടെക്‌ (ഇലക്ട്രിക്കൽ/ ഇഇഇ). ഒരു വർഷം പ്രവൃത്തിപരിചയം.
പ്രായം പരമാവധി 30 വയസ്‌.
ശമ്പളം 15,500- 23,500 രൂപ.

സൂപ്പർവൈസർ-1 (പ്രൊഡക്ഷൻ)
യോഗ്യത ഡിപ്ലോമ (ഇലക്ട്രോണിക്സ്‌/ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ).
പ്രായം: പരമാവധി 30 വയസ്‌.
ശമ്പളം 10,900-13,500 രൂപ.

2017 ജനുവരി ഒന്ന്‌ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. സംവരണം, പ്രായത്തിലെ ഇളവ്‌, യോഗ്യത എന്നിവ കേരള പിഎസ്സിയുടെയും സർക്കാർ ഉത്തരവുകളുടെയും അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കുക.

വിശദവിവരങ്ങൾക്ക്‌ www.ketlroncomp.org എന്ന വെബ്സൈറ്റ്‌ സന്ദർശിക്കുക.

അപേക്ഷാ ഫോം ഇതേ വെബ്‌ സൈറ്റിൽനിന്നും ഡൗൺലോഡ്‌ ചെയത്‌ വിശദമായ റെസ്യൂമെയും യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം അപേക്ഷിക്കണം.

എസ്സി/ എസ്ടി ഒഴിച്ചുള്ളവർ അപേക്ഷാ ഫീസായ 250 രൂപയുടെ Keltron Componet Complex Ltd എന്ന വിലാസത്തിൽ കണ്ണൂരിൽ മാറാവുന്ന ഡിമാൻഡ്‌ ഡ്രാഫ്റ്റും അപേക്ഷ യോടൊപ്പം അയയ്ക്കണം. Deptuy General Manager (P&A), Keltron Component Complex Ltd, Keltron Nagr, Kalliasseri PO, Kanur- 670562 എന്ന വിലാസത്തിലേക്കാണ്‌ അപേക്ഷ അയയ്ക്കേണ്ടത്‌. ഏത്‌ തസ്തികയിലേക്കാണ്‌ അപേക്ഷി ക്കുന്നതെന്ന്‌ കവറിനു പുറത്ത്‌ രേഖപ്പെടുത്തണം.

അവസാന തീയതി ഏപ്രിൽ 30.

Avatar

Staff Reporter