21
February, 2020
Friday
12:32 AM
banner
banner
banner
banner

ആരെങ്കിലും അറിഞ്ഞോ നമ്മുടെ കീരിക്കാടൻ ജോസ്‌ ഒരു മാസമായി അവശനിലയിൽ ജനറൽ ആശുപത്രിയിൽ ഉണ്ട്‌

മലയാള സിനിമയിലെ മാസ്‌ വില്ലൻ കീരിക്കാടൻ ജോസ്‌(മോഹൻരാജ്‌) അവശനിലയിൽ ആശുപത്രിയിൽ. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഒരു മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്‌ അദ്ദേഹം. വൃക്ക സംബന്ധമായ രോഗവുമായാണ്‌ ചികിത്സയ്ക്കായി എത്തിയതെങ്കിലും നിലവിലെ അവസ്ഥ ഗുരുതരമാണെന്നാണ്‌ ആശുപത്രി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. കിരീടം, ചെങ്കോൽ തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളിലെ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടനാണ്‌ മോഹൻരാജ്‌ എന്ന കീരീക്കാടൻ ജോസ്‌. അദ്ദേഹത്തിന്‌ സഹായത്തിനായ്‌ സഹോദരനും ഒപ്പമുണ്ട്‌.

അവശനിലയിലുള്ള അദ്ദേഹത്തിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ വാർത്തയാകുകയാണ്‌. എന്നാൽ പേടിക്കേണ്ടതായി ഒന്നുമില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്നും കുടുംബാംഗങ്ങൾ പ്രതികരിച്ചു. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ കീരിക്കാടൻ ജോസിനൊപ്പമുണ്ടെന്നും സാമ്പത്തികമായി യാതൊരു ബുദ്ധിമുട്ടുമില്ലെന്നും എല്ലാ സഹായങ്ങളുമായി അമ്മ സംഘടന ഒപ്പമുണ്ടെന്നും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

മാത്രമല്ല അവർക്ക്‌ ഡിപ്പാർട്ട്മെന്റ്‌ രീതിയിൽ ഇൻഷുറൻസും ഉണ്ട്‌. രണ്ട്‌ പെൺകുട്ടികൾ ആണ്‌ കുട്ടികൾ എന്നുള്ളൊരു ടെൻഷൻ എപ്പോഴുമുള്ളതാണ്‌. വെരിക്കോസ്‌ വെയ്നിന്റെ ഏറ്റവും മൂർദ്ധന്യാവസ്ഥയിൽ ആണ്‌ അദ്ദേഹം ഇപ്പോൾ. കാല്‌ വച്ച്‌ നടക്കാൻ വലിയ ബുദ്ധിമുട്ടാണ്‌. അത്‌ ഏറെ നാളായുണ്ട്‌.

കിരീടം, ചെങ്കോൽ തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളിലെ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടനാണ്‌ മോഹൻരാജ്‌ എന്ന കീരീക്കാടൻ ജോസ്‌. അദ്ദേഹത്തിനെ ആരും തിരിഞ്ഞ്‌ നോക്കുന്നില്ലെന്നും സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്നുമുള്ള രീതിയിലാണ്‌ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ. തന്റെ രണ്ടാമത്തെ ചിത്രമായ ‘കിരീടത്തിട’ലെ പ്രകടനത്തിലൂടെ മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രതിനായകനായി മോഹൻരാജ്‌ മാറുകയായിരുന്നു.

Comments

comments

[ssba] [yuzo_related]

CommentsRelated Articles & Comments

  • banner