23
October, 2018
Tuesday
01:34 PM
banner
banner
banner

വീട്ടിൽ കൃഷ്ണ വിഗ്രഹം ഉണ്ടോ? അത്‌ ഇങ്ങനെയാണോ സൂക്ഷിച്ചിരിക്കുന്നത്‌? എങ്കിൽ ‘പണികിട്ടും’!

വിശ്വാസികളുടെ വീട്ടിൽ ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒന്നാണ് പൂജാമുറി. വീട്ടിൽ മറ്റുമുറിക്കില്ലാത്ത പ്രത്യേകത പൂജാമുറിക്കുണ്ട്. ഹിന്ദുക്കളിൽ ഈ പൂജാമുറിക്കുള്ള പങ്കു വലുതാണ്. പൂജാമുറിയിൽ ദൈവങ്ങളുടെ ഫോട്ടോയും വിഗ്രഹവുമൊക്കെ വച്ചാണ് പൂജിക്കുന്നത്.

അമ്പലത്തിൽ നിന്ന് പൂജിക്കുന്നതോ അല്ലെങ്കിൽ പള്ളിയിൽ നിന്ന് ലഭിക്കുന്നതോ ആയ വസ്തുക്കളും പൂജാമുറിയിൽ സൂക്ഷിച്ചു വക്കുന്നു. ഹിന്ദുക്കളുടെ ഇഷ്ടദൈവങ്ങളിൽ ഒന്നാണ് ശ്രീ കൃഷ്ണൻ. ഭക്തി മാത്രമല്ല കൃഷ്ണോടുള്ള ഇഷ്ട്ടം. പ്രണയത്തിന്റെയും കൂടി ദേവൻ തന്നെയാണ് കൃഷ്ണൻ. ഈ കൃഷ്ണ വിഗ്രഹം എവിടെ എങ്ങനെ വേണം സൂക്ഷിക്കേണ്ടത് എന്ന് അറിയാമോ? കൃഷ്ണ വിഗ്രഹം തിരഞ്ഞെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.

കൃഷ്ണ വിഗ്രഹം തെരഞ്ഞെടുകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? എങ്ങനെ സൂക്ഷിക്കണം?
കൃഷ്ണന്‍ എന്ന് പറഞ്ഞാൽ മയില്‍പ്പീലി, ഓടക്കുടല്‍ എന്നിവയോട് കൂടിയ രൂപമാണ് ഓര്മ വരിക. കൃഷ്ണ വിഗ്രഹങ്ങള്‍ ഇതേ രൂപത്തില്‍ ഉള്ളത് തന്നെയാണ് വാങ്ങി വക്കേണ്ടത്. കൃഷ്ണ വിഗ്രഹം സൂക്ഷിക്കുമ്പോൾ കൂടെ പശുവിന്റെ രൂപം കൂടെ സൂക്ഷിക്കണം. കൃഷ്ണന്റെ ചിത്രം ആയാലും അതിൽ പശുവോ പശുകുട്ടിയോ കൂടെ ഉള്ളതാണ് നല്ലത്. വിഗ്രഹം ലോഹനിർമ്മിതമാണെങ്കിൽ ഇടയ്ക്കു അത് പോളിഷ് ചെയ്തു സൂക്ഷിക്കണം. നിറം മങ്ങിയ വിഗ്രഹം അത്ര നല്ലതല്ല.

കേടുപാടുകൾ ഉള്ള കൃഷ്ണ വിഗ്രഹം സൂക്ഷിക്കാൻ പാടില്ല. ഉടഞ്ഞ വിഗ്രഹം വീട്ടിൽ സൂക്ഷിക്കുന്നതും ദോഷം ഉണ്ടാക്കുന്നതാണ്. വെണ്ണക്കണ്ണന്റെ വിഗ്രഹം അല്ലെങ്കിൽ ലഡു തിന്നുന്ന കൃഷ്ണൻ എന്നിവ വീട്ടിൽ വയ്ക്കുന്നത് സന്താന സൗഭാഗ്യത്തിന് നല്ലതാണെന്ന് പറയുന്നു. കൃഷ്ണ വിഗ്രഹത്തിൽ വൈജയന്തി മാല സൂക്ഷിക്കുന്നതും വിഗ്രഹത്തിനടുത്തായി ഒരു കൽക്കണ്ടം സൂക്ഷിക്കുന്നത് കൃഷ്ണ പ്രീതിക്ക് നല്ലതാണ്.

ഓടക്കുഴല്‍ കൃഷ്ണന്‍ ആണ് പൊതുവേ നമ്മൾ കാണുന്നത്. ശാസ്ത്ര വിധി പ്രകാരം ഓടക്കുഴലുള്ള കൃഷണനെ പൂജാമുറിയില്‍ സൂക്ഷിക്കുന്നത് ദോഷമാണ് എന്നാണ് പറയുന്നത്.ഒാടക്കുഴല്‍ കൃഷ്ണനെ വീട്ടിൽ സൂക്ഷിക്കാം. ഷോ കേസിൽ വയ്ക്കുന്നത് കൊണ്ട് ദോഷം ഒന്നുമില്ല. ഓടക്കുഴൽ എന്നല്ല ഒരു കൃഷ്ണ വിഗ്രഹവും പൂജാ മുറിയിൽ സൂക്ഷിക്കുന്നത് നല്ലതല്ല.

കൃഷ്ണന് തുളസിമാല ഏറെ പ്രിയപ്പെട്ടതാണ്. എന്നാൽ വീട്ടിലുള്ള കൃഷ്ണ വിഗ്രഹത്തില്‍ നേരിട്ടു തുളസി മാല ചാർത്തുന്നത് ദോഷമാണ്. വിഗ്രഹം വയ്ക്കുന്നത് മാത്രമല്ല പൂജ മുറിയും വൃത്തിയായി സൂക്ഷിക്കുക. വിളക്കും വിഗ്രഹങ്ങളും ഇടയ്ക്കിടെ തുടച്ചു സൂക്ഷിക്കുക.

RELATED ARTICLES  ജ്യോതിഷപ്രകാരം 2018 ഒക്ടോബര്‍ 22 മുതല്‍ 28 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും
[yuzo_related]

Comments


Related Articles & Comments