മലയാളം ഇ മാഗസിൻ.കോം

ഗാന്ധിജയന്തിയോടനുബന്ധിച്ച്‌ തമ്പാനൂർ ബസ്‌ സ്റ്റേഷനും പരിസരവും ശുചീകരിച്ച്‌ കേരള കോൺഗ്രസ്‌ (ബി)

ഗാന്ധിജയന്തിയോട് അനുബന്ധിച്ച് കേരള കോൺഗ്രസ് (ബി) തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശ്രീ.പൂജപ്പുര രാധാകൃഷ്ണന്റെ നേതൃത്വത്തിൽ തമ്പാനൂർ ബസ്സ് സ്റ്റാൻഡും പരിസരവും ശുചീകരണ പ്രവർത്തനം നടത്തി. ജില്ലാ കമ്മിറ്റി നടത്തിയ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കേരള കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറി വേണുഗോപാലൻ നായർ നിർവഹിച്ചു.

ശുചീകരണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന കമ്മിറ്റി അംഗം ഷിബിജോർജ്ജ്, മഹിളാ കോൺഗ്രസ് (ബി) സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി ശരൺ, യൂത്ത് ഫെഡ് (ബി)തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശിവശങ്കർ അറവിളാക്കം, സുരേന്ദ്രൻ പിള്ള, ഷിലു ഗോപിനാഥ് തുടങ്ങിയവർ നേതൃത്വം നൽകി. തിരുവനന്തപുരം ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിൽ നിന്നും നൂറിൽ പരം പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

Watch Video

Avatar

Staff Reporter