സംവിധായകന്‍ കമലിനെപ്പോലെ, ലാല്‍ജോസിനെപ്പോലെ തന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ആളാണ് ദീലിപെന്ന് കാവ്യ. ഇരുപത് സിനിമകളില്‍ ഒരുമിച്ചഭിനയിച്ചിട്ടുള്ള ദിലീപേട്ടന്റെ ഉപദേശങ്ങള്‍ കരിയറിന് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. തുടക്കത്തില്‍ ഒരു സിനിമ വന്നാല്‍ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കൊരു ധാരണയും ഉണ്ടായിരുന്നില്ല. അപ്പോള്‍ ദിലീപേട്ടനോടും, സംവിധായകൻ ലാലുച്ചേട്ടനോടു മൊക്കെയാണ് ഉപദേശങ്ങള്‍ ചോദിക്കുക. ആ ഉപദേശങ്ങള്‍ എന്റെ കരിയറിന് ഒരുപാട് ഗുണം ചെയ്തിട്ടുണ്ടെന്നും കാവ്യ മാധവന്‍ വ്യക്തമാക്കി.
കാവ്യ നല്ലൊരു പയ്യനെ വിവാഹം കഴിക്കണം, സന്തോഷകരമായ കുടുംബ ജീവിതം തുടങ്ങണം. സിനിമയില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കണമെന്ന സുരേഷ് ഗോപിയുടെ അഭ്യര്‍ത്ഥനയ്ക്ക് ഇനിയൊരു വിവാഹം, കുട്ടികള്‍ ഇതൊക്കെ എന്റെ മനസിലില്ല എന്നല്ലെന്നും, ഒറ്റപ്പെടല്‍ അനുഭവപ്പെടാറുണ്ടെന്നും കാവ്യ മാധവന്‍ വ്യക്തമാക്കി. അച്ഛനും അമ്മയും എന്തിനും കൂടെയുണ്ട്.പക്ഷേ ഒരു പ്രായമെത്തിയാല്‍ മക്കള്‍ക്ക് എല്ലാമൊന്നും അവരോട് ഷെയര്‍ ചെയ്യുവാന്‍ സാധിക്കില്ല. അപ്പോഴാണ് നമ്മളൊരു കൂട്ട് ആഗ്രഹിക്കുക. അങ്ങനെയൊരാളെ സ്വയം കണ്ടെത്തുവാന്‍ കഴിയുമെന്ന വിശ്വാസം തനിക്കില്ലെന്നും കാവ്യ പറയുന്നു.
ഞാനൊരു സ്മാര്‍ട്ടായ പെണ്ണല്ല. എന്റെ കണ്ണില്‍ എല്ലാവരും നല്ലവരാണ്. പിന്നെ അവരില്‍ നിന്ന് എന്തെങ്കിലും മോശം അനുഭവം ഉണ്ടാകുമ്പോഴാണ് വിലയിരുത്തല്‍ തെറ്റിയെന്ന് മനസിലാകുന്നത്. ഒറ്റയ്ക്ക് പുറത്ത് പോകുന്നവരാണെങ്കില്‍ സമൂഹവുമായി ഇടപെടാന്‍ പറ്റും. അങ്ങനെയാണ് പുതിയ ബന്ധങ്ങള്‍ ഉണ്ടാകുന്നത്. എന്റെ ജീവിതത്തില്‍ ഇതൊന്നും ഉണ്ടായിട്ടില്ല. എനിക്കാകെ മൂന്നോ നാലോ സുഹൃത്തുക്കളെ ഉള്ളൂ. അവരെല്ലാം പെണ്ണുങ്ങളുമാണ്. അല്ലാതെ ഫ്രണ്ട്‌സ് സര്‍ക്കിള്‍ ഉണ്ടാകുക, ഇടയ്ക്കിടെ കൂടുക, അങ്ങനെയെല്ലാം ഉണ്ടെങ്കിലെ ഒരാളെ സ്വയം കണ്ടെത്താന്‍ പറ്റുകയുള്ളു എന്നും പ്രമുഖ മാഗസിന് അനുവദിച്ച അഭിമുഖത്തിൽ കാവ്യ വിശദീകരിച്ചു.