മലയാളം ഇ മാഗസിൻ.കോം

എംഎൽഎയും ‘ആത്മയുടെ’ പ്രസിഡന്റുമായ കെ ബി ഗണേഷ്കുമാർ ചെയ്തു തന്നത്‌: സിനിമ-സീരിയൽ താരം പറയുന്നു

നടനും എംഎൽഎയും താര സംഘടനകളുടെ നേതാവുമായ കെ ബി ഗണേഷ്കുമാർ പൊതു പ്രവർത്തകൻ എന്ന നിലയിൽ ഏറ്റവും ജനസമ്മതിയുള്ള നേതാക്കന്മാരിൽ ഒരാളാണ്‌. പത്തനാപുരം എം.എൽ.എ. ആയ അദ്ദേഹം സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ പ്രസിഡന്റു കൂടിയാണ്‌. ഒരു നേതാവ്‌ എന്ന നിലയിൽ അദ്ദേഹത്തിന്റെ ഇടപെടൽ കൊണ്ട്‌ തനിക്കുണ്ടായ വലിയ സന്തോഷത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞിരിക്കുകയാണ്‌ സിനിമ-സീരിയൽ താരം കവിത ശ്രീ. ഫേസ്ബുക്ക്‌ പോസ്റ്റിലൂടെയാണ്‌ കവിത തന്റെ സന്തോഷം പ്രകടിപ്പിച്ചിരിക്കുന്നത്‌. പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ.

താങ്ക് യു ഗണേശേട്ടാ. ഞങ്ങൾ 650 ആത്മാ അംഗങ്ങളെ നെഞ്ചോടു ചേർത്തു പിടിക്കുന്നതിന്. നാല് വർഷം മുൻപ് മോളുടെ അഡ്മിഷൻ അബദ്ധത്തിൽ ക്യാൻസലായി പോയപ്പോൾ എന്തു ചെയ്യണം എന്നറിയാതെ വിഷമിച്ചു പോയി. ഞങ്ങളുടെ മണ്ഡലത്തിലെ MLA കണ്ടപ്പോൾ അദ്ഹേം കൈമലർത്തി.

അങ്ങനെ ഞാൻ ദിനേശ് പണിക്കരേട്ടനെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ ദിനേശേട്ടൻ ഗണേശേട്ടന്റെ നമ്പർ തന്നിട്ട് ഒരു മെസേജിടാൻ പറഞ്ഞു. എനിക്ക് പരിചയമില്ല എന്നു പറഞ്ഞപ്പോൾ നീ മേസ്സേജ് ഇട് എന്നു പറഞ്ഞു. ഞാനങ്ങനെ ചെയ്തു. അന്നു രാത്രി ഗണേശ്ശേട്ടൻ തിരികെ വിളിച്ചു കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി. 96 % മാർക്കുള്ള കുട്ടിയാണ്. പിറ്റേന്ന് ഓഫിസിൽ ചെല്ലാൻ പറഞ്ഞു.

ഓഫിസിൽ ഗണേശ്ശേട്ടന്റെ പിഎ അജിത്തേട്ടൻ കാത്തിരിപ്പുണ്ടായിരുന്നു. അദ് ദേഹം വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിൽ കൊണ്ടുപോയി എല്ലാം ചെയ്തു തന്നു. സ്വന്തം ആൾക്കാരെ പോലെ. എന്റെ കുട്ടിക്ക് അവളുടെ അഡ്മിഷൻ തിരികെ കിട്ടി. നന്ദി പറയാൻ വിളിച്ചപ്പോൾ എനിക്ക് സാറിനെ പരിചയമില്ല എന്നു ഞാൻ പറഞ്ഞു. ഇനി മീറ്റിങ്ങിനു വരുമ്പോൾ വന്ന് എന്നോട് പറയു ഗണേശേട്ടാ ഞാൻ ഇന്ന ആളാണ് എന്ന്.

സാങ്കേതിക കാരണങ്ങൾ കാരണം നാലു വർഷത്തിനു ശേഷം ഇന്ന് ഞാൻ മീറ്റിംങ്ങിൽ വച്ച് ഗണേശേട്ടനെ കണ്ടു. ഗണേശ്ശേട്ടൻ തന്നെ എടുത്തു തന്ന സെൽഫി. ഇന്നവിടെ ഗണേശേട്ടന്റെ ഒപ്പം സെൽഫി എടുക്കാനുള്ള തീരക്കും. എല്ലാവരോടും സ്നേഹത്തോടെയും പുഞ്ചിരിയോടെയും നിൽക്കുന്നത് വളരെ കർക്കശക്കാരനായ എംൽഎ തന്നെയാണോ.

എന്തായാലും ഒരു കാര്യം ഉറപ്പാണ്‌. ആത്മയിലെ ഒരംഗവും നിസാഹയ ഘട്ടത്തിൽ ആരുമില്ല എന്ന്‌ കരുതി വിഷമിക്കണ്ട. അവർ ഒരു വടവൃക്ഷതണലിൽ സുരക്ഷിതരാണ്‌. അതിന്റെ ആയിരം കൈകൾ കൊണ്ട്‌ അവരെ പൊതിഞ്ഞു പിടിച്ചിട്ടുണ്ട്‌. അവർക്കു ചാഞ്ഞു നിൽക്കാൻ ഉറപ്പുള്ള ഒരു നെഞ്ചുണ്ട്‌ നട്ടെല്ലുള്ള ഒരു നേതാവുണ്ട്‌. MLA GANESH KUMAR!

ALSO WATCH VIDEO

Avatar

Staff Reporter