കോ-വിഡ് മഹാമാരി ലോകമെമ്പാടുമുള്ള നിരവധി പേരുടെ തൊഴിൽ ദിനങ്ങളാണ് നഷ്ടമാക്കിയത്. അതിൽ തന്നെ ഏറ്റവും അധികം ബുദ്ധിമുട്ടിയത് സിനിമാ മേഖലയുമായി ബന്ധപ്പെട്ട ജോലികളാണ്. കഴിഞ്ഞ 7 മാസത്തിൽ അധികമായി സിനിമാ മേഖല നിശ്ചലമാണ്. ഷൂട്ടിംഗ് മുതൽ തീയറ്ററുകൾ വരെ നിർത്തി വച്ചിരിക്കുകയാണ്. എന്തു ചെയ്യണം എന്നറിയാതെ വലയുകയാണ് ഈ മേഖലയിൽ ജോലിയെടുക്കുന്ന ആയിരക്കണക്കിന് ആൾക്കാർ.

ഇക്കൂട്ടത്തിൽ വ്യത്യസ്തമായ ഒരു ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയത് പ്രമുഖ നടി കവിതാ ലക്ഷ്മിയാണ്. സാൾട്ട് & പെപ്പർ, മിസ്റ്റർ & മിസ്സിസ് റൗഡി, പ്രണയം, എൽസമ്മ എന്ന ആൺകുട്ടി, രായമ്മ അറ്റ് യാഹൂ തുടങ്ങി നിരവധി സിനിമകളിലും, സ്ത്രീധനം, അയലത്തെ സുന്ദരി തുടങ്ങി പത്തോളം സീരിയലുകളിലും വേഷമിട്ട കവിതാ ലക്ഷ്മി ജീവിക്കാൻ ഒരു മാർഗ്ഗവുമില്ലാതെ അവയവം വിൽപനയ്ക്ക് വച്ചിരിക്കുകയാണിപ്പോൾ. തന്റെ ദുരവസ്ഥ തുറന്നു പറയുകയാണ് ജനയുഗം ഓൺലൈന്‍ അനുവദിച്ച അഭിമുഖത്തിലൂടെ. വീഡിയോ കാണാം.

അറിയാതെ പോകരുത് ഒട്ടും ഗ്ലാമർ ഇല്ലാത്ത ഈ സിനിമാക്കാര്യം.